അധികാരത്തിൽ കടിച്ചു തൂങ്ങി സോണിയ ! വീണ്ടും പ്രഹസനമായി കോണ്‍ഗ്രസ് യോഗം. സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും

ന്യൂഡല്‍ഹി: വെറും പ്രഹസനമായി കോൺഗ്രസ് യോഗം .അധികാരം വിട്ടൊഴിയാണ് സോണിയ ഗാന്ധിക്ക് വിസമ്മതം .കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. ആറു മാസത്തിനകം പുതിയ പാർട്ടി അധ്യക്ഷനെ കണ്ടെത്തും. ഇതിനായി ഉടൻ യോഗം വളിക്കുമെന്ന് മുതിർന്ന പാർട്ടി നേതാവ് പി എൽ പുനിയ പറഞ്ഞു. ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയിലും രാഹുൽ ഗാന്ധിയിലും വിശ്വാസം പ്രകടിപ്പിക്കുകയും പദവിയിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. സോണിയ അതിന് വഴങ്ങിയെന്നും പുനിയ കൂട്ടിച്ചേർത്തു.ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും പുതിയ അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഇതോടെയാണ് സോണിയ തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അറിയിച്ചിരിക്കുന്നത്.

7 മണിക്കൂര്‍ നീണ്ടുനിന്ന ശേഷമാണ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചത്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ അദ്ധ്യക്ഷനെ വേണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉടനീളം ഉയര്‍ന്നുവന്നത്. എന്നാല്‍ സ്ഥിരം കലാപരിപാടി എന്നോണം രാഹുല്‍ ഒഴിഞ്ഞുമാറുകയും സോണിയ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയുമാണ് ചെയ്തത്. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി അദ്ധ്യക്ഷനെ കണ്ടെത്തുമെന്നാണ് യോഗത്തില്‍ തീരുമാനമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് യോഗത്തില്‍ അറിയിച്ചു. സോണിയയുടെയും രാഹുലിന്റെയും പേരുകള്‍ തന്നെയാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സോണിയയെ പിന്തുണച്ചപ്പോള്‍ അഹമ്മദ് പട്ടേല്‍ രാഹുലിനാണ് പിന്തുണ നല്‍കിയത്.

പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുൻ മന്ത്രിമാരും എം.പിമാരും കത്തയച്ച സാഹചര്യത്തിൽ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് സോണിയ പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സോണിയയോട് അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു.

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതിനെ തുടർന്നാണ് സോണിയ ഗാന്ധി പ്രവർത്തക സമിതിയിൽ താൽക്കാലിക അധ്യക്ഷ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് മുൻ മന്ത്രിമാർ, എം‌പിമാർ എന്നിവരുടെ നേതൃത്വത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയത്.

ഇതിനിടെ രാഹുൽ ഗാന്ധിയെ വീണ്ടും അധ്യക്ഷനാക്കണമെന്ന ആവശ്യവും നേതാക്കൾക്കിടയിൽ ഉയർന്നു വന്നു.പ്രവർത്തക സമിതി യോഗം ചേരുന്നതിനിടെ ഗാന്ധി കുടുംബത്തിന് പിന്തുണയുമായി എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി അണിനിരന്നു.ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെയും പാർട്ടി അധ്യക്ഷനായി അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പാർട്ടി ആസ്ഥാനത്തിന് മുന്നിലെത്തിയ പ്രവർത്തകർ.എത്രയൊക്കെ യോഗം ചേര്‍ന്നാലും ചര്‍ച്ച നടത്തിയാലും കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടി തന്നെയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Top