കോൺഗ്രസിൽ വൻ അഴിച്ചുപണി :രമേശ് ചെന്നിത്തലയ്ക്ക് എ.ഐ.സി.സി താക്കോൽ സ്ഥാനം ലഭിച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോൺഗ്രസിൽ വൻ അഴിച്ചുപണിയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ ബ്ലോക്ക്, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും കെ.പി.സി.സിയുടെയും പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാർ നാളെ മുതൽ നടത്താനിരുന്ന സംസ്ഥാന പര്യടനം മാറ്റിവച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എ.ഐ.സി.സി തലത്തിൽ ചില പുന:സംഘടനകൾക്ക് സാദ്ധ്യതയുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്ര മാറ്റുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന ഔദ്യോഗിക വിശദീകരണം.

അതേസമയം സംസ്ഥാന കോൺഗ്രസിലെ പുന:സംഘടനാകാര്യത്തിൽ ദേശീയ നേതൃത്വം ഇടപെടുന്നതിനോട് ഇവിടത്തെ നേതാക്കൾക്കുള്ള വിയോജിപ്പും വരവ് മാറ്റി വയ്ക്കുന്നതിലുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ജൂലൈ 31 വരെ മൂന്ന് മേഖലകളായി തിരിച്ച് എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, വിശ്വനാഥ് പെരുമാൾ എന്നിവർ പര്യടനം നടത്തി എം.എൽ.എമാർ, എം.പിമാർ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരുമായെല്ലാം സംവദിക്കാനായിരുന്നു തീരുമാനം.

കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ള മുതിർന്ന നേതാക്കളോടും സംസാരിച്ച ശേഷം ആഗസ്റ്റ് പതിനഞ്ചിനകം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാനും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുന:സംഘടനയിലേക്ക് നീങ്ങുമെന്നാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഇതിലാണ് സംസ്ഥാനത്തെ എല്ലാ മുതിർന്ന നേതാക്കളും ഒന്നിച്ച് വിയോജിപ്പുമായി രംഗത്തെത്തിയത്.

ഇപ്പോൾ കേരളത്തിന്റെ ചുമതലയിലുള്ള മൂന്ന് സെക്രട്ടറിമാരിൽ ഒരാളെ ഗോവയുടെ ചുമതലയിലേക്ക് മാറ്റാനിടയുണ്ട്. ആഗസ്റ്റ് ആദ്യത്തോടെ അഴിച്ചുപണി പൂർത്തിയായ ശേഷമാകും കേരളത്തിലെ പുന:സംഘടന ചർച്ചകളിലേക്ക് നീങ്ങാൻ സാധ്യത.

എ.ഐ.സി.സിയിലെ അഴിച്ചുപണി പൂർത്തിയാകുമ്പോൾ കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്ക് ദേശീയതലത്തിൽ പാർട്ടി ചുമതല ലഭിച്ചേക്കുമെന്നും അറിയുന്നു. നിലവിൽ എ.ഐ.സി.സി ജനറൽസെക്രട്ടറിയായ ഉമ്മൻ ചാണ്ടി ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാകാനാണ് സാധ്യത.

Top