ഹര്‍ത്താല്‍ ദിനത്തില്‍ ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. അതിഥികള്‍ കാറില്‍ എത്തിയപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം സ്കൂട്ടറിലാണ് രമേശ് ചെന്നിത്തല വിവാഹ നിശ്ചയ വേദിയിലെത്തിയത്. രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വ്യവസായി ഭാസിയുടേയും മകള്‍ ശ്രീജയുടേയും വിവാഹനിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്. വിവാഹ നിശ്ചയം മുൻപേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം കാറിലും, രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസിൽ നിന്നും സ്കൂട്ടറിലുമാണ് വേദിയിലേക്ക് വന്നത്

Top