വ്യായാമത്തിനിടെ കാല്‍ വഴുതി വീണ് രമേശ് ചെന്നിത്തലയ്ക്ക് പരിക്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരിക്കറ്റു. പ്രഭാത വ്യായാമത്തിനിടെ കാല്‍ വഴുതിവീണാണ് പരുക്കേറ്റത്. ഇടതു കൈയ്ക്കാണ് പരുക്ക്. പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഡോക്റ്റര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍.

സ്ഥിരമായി യോഗ ചെയ്യാറുളള ചെന്നിത്തലയ്ക്ക് രാവിലെയാണ് പരുക്കേറ്റത്. വ്യായാമത്തിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ച്ചയ്ക്കിടെ ഇടതു കൈ കുത്തിയതാണ് പരുക്കിന് കാരണമായത്. ഉള്ളംകൈയ്ക്കു താഴെ കൈപ്പത്തിയോടു ചേര്‍ന്ന ഭാഗത്തെ അസ്ഥിക്കാണ് പൊട്ടലുണ്ടായത്. പ്ലാസ്റ്ററിട്ട് ഒരു മാസത്തോളം വിശ്രമിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുളളത്.

Top