ശാശ്വതീകാനന്ദയുടെ മരണത്തില്‍അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് , പുനഃരന്വേഷണമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇനി പുനഃരന്വേഷണം നടത്തില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ വെളിപ്പെടുത്തലുകളും അതിനുള്ള തെളിവുകളുമുണ്ടെങ്കിൽ മാത്രമേ തുടരന്വേഷണം സാധ്യമാകൂ. ഇക്കാര്യം പരിശോധിക്കാൻ ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു.അതേസമയം, ശാശ്വതീകാനന്ദയുടെ മരണം പെരിയാറ്റിലെ അടിയൊഴുക്കില്‍പ്പെട്ടെന്ന് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്.എങ്ങനെയോ അടിയൊഴുക്കിൽപ്പെട്ടായിരുന്നു മരണം എന്നാണ് അന്വേഷണ റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയില്ല.

നിലവില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറായ കെ ജി സൈമണാണ് ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച അന്വേഷണം രണ്ടുവര്‍ഷം മുമ്പ്് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. 2002 ജൂലൈ മാസം ഒന്നാം തീയതി ആലുവ അദ്വൈതാശ്രമത്തിന് അടുത്തുളള പെരിയാറിലെ കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ യാദൃശ്ചികമായി വഴുതി വെളളത്തില്‍ വീണ് മുങ്ങിത്താണ് ശ്വാസം മുട്ടിമരിച്ചെന്നാണ് റിപ്പോര്‍ട്ടിലുളളത്.Chennithala610

രാവിലെ 9.30ന് കുളിക്കാനെത്തിയ ശാശ്വതീകാനന്ദ വസ്ത്രങ്ങളും ആഭരണങ്ങളും ഊരി സഹായി സാബുവിനെ ഏല്‍പിച്ചു. ഉത്തരീയം ഉടുത്ത് ആലുവ പുഴയിലിറങ്ങി ഒന്നു രണ്ടുതവണ മുങ്ങി എഴുന്നേറ്റു. പിന്നീട് സോപ്പുവാങ്ങി തേച്ച ശേഷം പുഴയിലേക്കിറങ്ങിയ സ്വാമി യാദൃശ്ചികമായി എങ്ങനെയോ അടിയൊഴുക്കില്‍പ്പെട്ടു. പിന്നാലെ മുങ്ങിത്താണു .വെളളം കുടിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.

മരണകാര്യത്തില്‍ സംശയിക്കത്തക്കതായി മറ്റൊന്നുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആയതിനാല്‍ ശാശ്വതീകാനന്ദ മുങ്ങിമരിച്ചതാണെന്ന റിപ്പോര്‍ട്ട് അംഗീകരിച്ച് കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി വേണമെന്നാണ് 2013 ഡിസംബര്‍ 31 ന് ആവശ്യപ്പെട്ടിരുന്നത്.

കേസിൽ വെള്ളാപ്പള്ളി നടേശൻ 34-ാം സാക്ഷിയാണ്. 114-ാം സാക്ഷിയായി ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. രണ്ടു വർഷം മുൻപാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രൈംബ്രാഞ്ചിന്റെ അന്നത്തെ ഡിഎസ്പി ആയിരുന്ന സൈമൺ ആണ് റിപ്പോർട്ട് ഫോർട്ട് കൊച്ചി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 114 പേരുടെ മൊഴികൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മെഡിക്കൽ വിശകലന റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളാണ് ഇതിലുള്ളത്.

അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധിയുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പൂർവാശ്രമം നോക്കണം. വ്യക്തിഹത്യ ചെയ്യാനാണ് ഇവരുടെ ശ്രമം.

തനിക്കെതിരായ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ തലമുണ്ഡനം ചെയ്ത് കാശിക്കു പോകാൻ തയാറാണ്. ടെലിവിഷനിലൂടെയുള്ള വെളിപ്പെടുത്തലുകൾ കേട്ട് ജനത്തിന് മടുത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top