മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലായെന്ന് അശോക് ഗെലോട്ട്.രാജസ്ഥാനിലും കോൺഗ്രസ് തകരുന്നു! സച്ചിനെ വെട്ടാൻ ഗെലോട്ടിന്റെ പദ്ധതി.രാത്രിയിൽ എംഎൽഎമാരുടെ യോഗം

ന്യുഡൽഹി: കോൺഗ്രസ് രാജസ്ഥാനിലും തകരുന്നു.ഗ്രൂപ്പ് വൈരം മറനീക്കി പുറത്തേക്ക് വരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെയാണ് രാജസ്ഥാനിൽ കോൺഗ്രസിലെഅശോക് ഗെലോട്ട് സച്ചിൻ പൈലറ്റ് പോര് വീണ്ടും മറനീക്കി പുറത്തുവരുന്നത് .

അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സന്നദ്ധനാണെന്ന വാർത്തകൾക്കിടെ രാത്രി 10ന് സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചു. ബുധനാഴ്ചയാണ് ഗെലോട്ട് ന്യൂഡൽഹിക്കു തിരിക്കുക. അതേസമയം, യോഗത്തിന്റെ അജൻഡ എന്തെന്ന് എംഎൽഎമാരെ അറിയിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഗെലോട്ടിന് രാജിവയ്ക്കേണ്ടി വരും. സച്ചിൻ പൈലറ്റ് അന്നേരം അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തന്റെ പക്ഷത്തുള്ളയാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് നിബന്ധന വച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായില്ലെന്നാണ് വിവരം. അതിനിടെയാണ് എംഎൽഎമാരുടെ യോഗം ഗെലോട്ട് വിളിച്ചിരിക്കുന്നത്. എന്നാൽ സച്ചിൻ പൈലറ്റ് സ്ഥലത്തില്ലാത്ത സമയമാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അനുകൂലികൾ പറയുന്നു.

ബുധനാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന ഗെലോട്ട് പിന്നീട് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കൊച്ചിയിലേക്കു തിരിക്കുമെന്നാണ് വിവരം.ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നിലവിൽ ജയ്പുരിലുണ്ട്. രാജസ്ഥാൻ നിയമസഭയെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ ബഹുമാനാർഥം മുഖ്യമന്ത്രിയുടെ വസതിയിൽ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. ഇതിൽ പാർട്ടിഭേദമെന്യെ എല്ലാ എംഎൽഎമാരും പങ്കെടുക്കും. ഇതിനു പിന്നാലെയാണ് കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

തിങ്കളാഴ്ച അജ്മീറിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ സംസ്ഥാന യുവജനകാര്യ കായിക വകുപ്പ് മന്ത്രി അശോക് ചന്ദ്‌നയ്‌ക്ക് നേരെ ഒരു വിഭാഗം ചെരിപ്പെറിഞ്ഞ സംഭവമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.തന്നെ ചെരിപ്പെറിഞ്ഞതിന് സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്നവരാണെന്ന് അശോക് ചന്ദ്‌ന ആരോപിച്ചു. താൻ സംസാരിച്ചു തുടങ്ങിയതിന് പിന്നാലെ ആൾക്കൂട്ടം ചെരിപ്പുകൾ വലിച്ചെറിയുകയായിരുന്നു. സച്ചിൻ പൈലറ്റിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ചെരിപ്പുകൾ എറിഞ്ഞതെന്നും മന്ത്രി ആരോപിച്ചു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയാണ് അശോക് ചന്ദ്‌ന. തന്നെ ചെരിപ്പെറിഞ്ഞ് സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിയാകാൻ കഴിയുമെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യട്ടെയെന്നും അശോക് ചന്ദ്‌ന തുറന്നടിച്ചു. ഇന്ന് ഏറ്റുമുട്ടാനുളള മനസ്ഥിതിയിലല്ല താൻ. അങ്ങനെ താനും തുടങ്ങിയാൽ ഒരാൾ മാത്രമായിരിക്കും അവശേഷിക്കുകയെന്നും അതിന് താൽപര്യമില്ലെന്നും അശോക് ചന്ദ്‌ന കൂട്ടിച്ചേർത്തു.

ഗുജ്ജാർ നേതാവ് കേണൽ കിരോരി സിംഗ് ബെയ്ൻസ്ലയുടെ ചിതാഭസ്മ നിമഞ്ജനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. സച്ചിൻ പൈലറ്റും അശോക് ചന്ദ്‌നയും ഗുജ്ജാർ വിഭാഗത്തിൽ നിന്നുളളവരാണ്. എന്നാൽ സച്ചിൻ പൈലറ്റ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഗുജ്ജാറുകൾക്ക് സംവരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ട എഴുപതിലധികം പേരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് ചെരിപ്പേറ് നടന്നത്.

Top