ശശി തരൂർ കോൺഗ്രസ് പ്രസിഡണ്ട് ആകും.മോദിക്കും ബിജെപിക്കും വെല്ലുവിളിയാകും ബിജെപിക്ക് ഭയം !

ന്യുഡൽഹി : അടുത്ത കോൺഗ്രസ് പ്രസിഡന്റ് ആയി ശശി തരൂർ വരാൻ സാധ്യത ഏറി .ഗുലാം നബി ആസാസ് കൂടി പാർട്ടിയിൽ നിന്ന് പുറത്ത് പോയതോടെ തരൂരിന് സാധ്യത ഏറുകയാണ് .നല്ല വിദ്യാഭാസവും അന്തർദേശീയ മുഖവും ഉള്ള ദറാർ പാർട്ടി പ്രസിഡന്റ് ആയി വന്നാൽ വിദേശ രാജ്യങ്ങളുടെ മാധ്യമങ്ങളും പിന്തുണ അടക്കം നേടാൻ കഴിയും എന്നതിനേക്കാൾ കോൺഗ്രസ് പ്രവർത്തകർക്ക് ഉണർവും ഉണ്ടാകും എന്നതിൽ സംശയമില്ല .തരൂർ വന്നാൽ കോൺഗ്രസ് ശക്തമാകും എന്നതിനാൽ തരൂരിന്റെ വരവിനെ ബിജെപി ഭയക്കുന്നു എന്നതാണ് സത്യം .അതിനാൽ തന്നെ വേണുഗോപാൽ അടക്കമുള്ളവർ തരരോറിനെ കോൺഗ്രസ് പ്രസിഡന്റ് ആകാതിരിക്കാനുള്ള ശക്തമായ നീക്കം നടത്തും .വേണുവിന്റെ എതിർപ്പ് കൂടി യാൽ രാജീവ് -വാദ്ര കോൺഗ്രസിലെ പ്രധാനി രാഹുൽ ഗാന്ധിയും തരരോറിനെ എതിർക്കും .

ഗുലാം നബിയുടെ രാജി രാഹുലിനുള്ള സന്ദേശമോ? ഉടൻ പുതിയ പാർട്ടി രൂപീകരിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉടൻ മറുപടി ഉണ്ടാകും .രാഹുൽ ഗാന്ധിക്കെതിറീ ശക്തമായ നീക്കമാണ് ഗുലാം നബിയുടെ രാജിയിൽ ഊന്നിപ്പറയുന്നത്. കശ്മീർ തെര‌‌ഞ്ഞെടുപ്പിൽ ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കും. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടികൾക്ക് കനത്ത പ്രഹരമാണ് ഗുലാം നബിയുടെ രാജി. ഗുലാം നബി ആസാദിന്റെ രാജിയിലൂടെ തിരുവനന്തപുരം എംപി ശശി തരൂർ പാർട്ടി പ്രസിഡണ്ട് ആകണം എന്ന ഭൂരിപക്ഷ അഭിപ്രായത്തിന് മുൻതുക്കം കിട്ടിയിരിക്കയാണ് .മേൽപ്പിച്ചു കൂടിയാണ് ആസാദ് പാർട്ടി വിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആസാദിന്റെ രാജി തീരെ അപ്രതീക്ഷിതമല്ല. എന്നാൽ രാജിക്കത്തിൽ ഗുലാം നബി ഉന്നയിക്കുന്ന വിഷയങ്ങൾ ചെന്നു തറയ്ക്കുന്നത് രാഹുലിലാണ്. രാഹുൽ ഗാന്ധിയെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളാണ് ഗുലാം നബി ആസാദിന്റെ കത്തിലുള്ളത്. രാഹുൽ ഗാന്ധി ഉപാധ്യക്ഷനായ ശേഷമാണ് പാർട്ടിയിലെ സാഹചര്യം മാറിയത് എന്ന് കത്തിൽ പറയുന്നു.

യുപിഎ കാലത്ത് കേന്ദ്ര സർക്കാർ പാസാക്കിയ ഓർഡിൻസ് രാഹുൽ പരസ്യമായി കീറി. പക്വതയില്ലാത്ത ഇത്തരം നീക്കങ്ങൾ പാർട്ടിയുടെ തോൽവിക്ക് ഇടയാക്കി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം രാജി വച്ചത് മുതിർന്ന നേതാക്കളെ അപമാനിച്ച ശേഷമാണ്. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വന്നെങ്കിലും രാഹുൽ ഗാന്ധിയുടെ റിമോർട്ട് കൺട്രോൾ ഭരണം തുടരുന്നു.

കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണ്. എഐസിസി എല്ലാ സ്ഥാനങ്ങളിലേക്കും സ്വന്തക്കാരെ നിയമിക്കുന്നു എന്നെല്ലാം ഗുലാം നബി ആസാദ് പറയുന്നത് പാർട്ടിയിലെ കൂടുതൽ നേതാക്കൾക്കുള്ള സന്ദേശമാണ്.

ജമ്മു കശ്മീരിൽ ആസാദിന്റെ അനുയായികൾ രാജി നൽകി തുടങ്ങി. ദേശീയ തലത്തിൽ പാർട്ടിയിൽ വൻ പിളർപ്പിന് ആസാദിന്റെ രാജി ഇടയാക്കാൻ സാധ്യതയില്ല. എന്നാൽ ‘ഭാരത് ജോഡോ യാത്ര’യ്ക്കും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനും ഒരുങ്ങുന്ന കോൺഗ്രസിന് ഗുലാം നബി ആസാദ് എഴുതിയ അഞ്ചു പേജുള്ള കത്ത് കനത്ത പ്രഹരമാണ്. രാഹുൽ ഗാന്ധിയുടെ ചുറ്റിനുമുള്ള സംഘത്തിന് കൂടുതൽ അധികാരം മറ്റുള്ളവർക്ക് വിട്ടു കൊടുക്കേണ്ടതായ സാഹചര്യവും വരും.

അതേസമയം ആസാദിന്റെ സഹായം കശ്മീരിൽ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഗുലാം നബി ആസാദിന്റെ യാത്രയയപ്പിൽ നരേന്ദ്ര മോദി വിതുമ്പിയത് ഒന്നും കാണാതെയല്ല. ആസാദിനും രാഹുൽ ഗാന്ധിക്കും ഇടയിലെ ഭിന്നത മനസ്സിലാക്കിയ ശേഷമാണ് പ്രധാനമന്ത്രി അന്ന് ആസാദിനെ പുകഴ്ത്തിയത്. ആസാദിനെ കൂടെ നിർത്താനുള്ള നീക്കം അതിനു ശേഷം ബിജെപി തുടങ്ങിയിരുന്നു. ആ കൂട്ടുകെട്ടിനുള്ള സാധ്യത ഇനിയും തള്ളാനാകില്ല.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും ഗാന്ധി കുടുംബത്തേയും രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ പരിഹാസം. അധികം വൈതാകെ ഗാന്ധിമാര്‍ മാത്രം കോണ്‍ഗ്രസില്‍ അവശേഷിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കെതിരെ പരാതി ഉന്നയിച്ച് 2015 ല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ഹിമന്ത ശര്‍മ്മയും സമാനമായ ഒരു കത്ത് എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. ഗുലാം നബി ആസാദിന്റെ കത്തും 2015ല്‍ ഞാന്‍ എഴുതിയ കത്തും വായിച്ചാല്‍ നിങ്ങള്‍ക്ക് ഒരുപാട് സാമ്യങ്ങള്‍ കാണാം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രശ്‌നം രാഹുല്‍ ഗാന്ധിയാണ്.

രാഹുല്‍ ഗാന്ധി പക്വതയില്ലാത്തവനും വിചിത്രനും പ്രവചനാതീതനുമാണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടിയെ ശ്രദ്ധിക്കുന്നില്ല, അടിസ്ഥാനപരമായി, ഈ വര്‍ഷങ്ങളിലെല്ലാം അവര്‍ തന്റെ മകനെ പ്രമോട്ടുചെയ്യാന്‍ മാത്രമാണ് ശ്രമിക്കുന്നത്, പക്ഷേ അത് ഒരു വൃഥാശ്രമമാണ്. അതിന്റെ ഫലമായി പാര്‍ട്ടിയോട് വിശ്വസ്തരായ ആളുകള്‍ ഓരോരുത്തരായി കോണ്‍ഗ്രസനെ ഉപേക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു. ഗാന്ധിമാര്‍ മാത്രം പാര്‍ട്ടിയില്‍ തുടരുന്ന ഒരു കാലം കോണ്‍ഗ്രസിന് വരുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു, അത് സംഭവിക്കുന്നു. രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ബി ജെ പിക്ക് അനുഗ്രഹമാണ്, ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Top