അമിത് ഷാ രാജിവയ്ക്കണം:സോണിയ!!..1984 ൽ ഇന്ദിര കൊല്ലപ്പെട്ടപ്പോൾ ആയ ഡൽഹിഅല്ലെന്നു കിടക്കാൻ മറുപടിയുമായി ബിജെപി

ന്യൂ‍ഡൽ‌ഹി: ദൽഹി ലഹള അമർച്ച ചെയ്യാൻ ഡൽഹി പൊലീസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണു സോണിയ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. സംഘർഷത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച രാഷ്ട്രപതിയെ കാണും.

അതേസമയം 1984 ൽ ഇന്ദിര മരിച്ചപ്പോൾ കലാപഭൂമിയായ ദൽഹി പോലെ ആവില്ല എന്ന കലക്കൻ മറുപടിയുമായി ബിജെപി രംഗത്ത് വന്നു .കോൺഗ്രസിനെതിരെ ബിജെപി അതിശക്തം ആയി രംഗത്ത് വന്നു ഡൽഹിയിലെ കലാപം കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കറും രവിശങ്കർ പ്രസാദും കുറ്റപ്പെടുത്തി. സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോഴും കോൺഗ്രസ് ഇതു ചെയ്തിരുന്നു. 1984 ൽ ഡൽഹിയിൽ കലാപമുണ്ടാക്കിയവരാണ് കോൺഗ്രസെന്നും ജാവഡേക്കർ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് ഔദ്യോഗിക വിരുന്നു നൽകിയപ്പോൾ കോൺഗ്രസ് ബഹിഷ്കരിച്ചത് എന്തിന് എന്നാണ് രവിശങ്കർ പ്രസാദിന്റെ മറുചോദ്യം. അതുവഴി കോൺഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി കലാപത്തിനു കാരണമായി പറയപ്പെടുന്ന ബിജെപി നേതാവ് കപിൽമിശ്രയുടെ പ്രകോപന പരാമർശത്തെക്കുറിച്ച് ജാവഡേക്കർ പ്രതികരിച്ചില്ല. അത് കോടതി പരിഗണിക്കുന്ന വിഷയമാണെന്നായിരുന്നു മറുപടി.

ഡൽഹിയിലേത് ആസൂത്രിത ആക്രമണമാണ് എന്നാണു സോണിയ പറയുന്നത് . തീവ്രവികാരമുണർത്തുന്ന പ്രസംഗങ്ങളാണു ബിജെപി നേതാക്കൾ നടത്തിയത്. മൂന്നു ദിവസത്തെ സമയമാണ് ഒരു ബിജെപി നേതാവ് പൊലീസിനു നൽകിയത്. അതിനുശേഷം അവർക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുമെന്നു പറഞ്ഞു. നിരവധി സാധാരണക്കാരും പൊലീസുകാരും സംഘർഷത്തിൽ മരിച്ചു. ആഭ്യന്തര മന്ത്രിക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. അമിത് ഷാ രാജിവയ്ക്കണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാൾ എവിടെയാണ്? ഡൽഹി തിരഞ്ഞെടുപ്പിനുശേഷമുള്ള ഇന്റലിജൻസ് റിപ്പോർട്ട് എന്തായിരുന്നു?

എന്തുകൊണ്ടാണു ഡൽഹിയിൽ കേന്ദ്രസേനയെയും അർധസൈനികരെയും വിന്യസിക്കാത്തത്? സംഘർഷബാധിത സ്ഥലങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ നിയമിക്കണം. ഈ പ്രദേശങ്ങളിലെല്ലാം ഡൽഹി മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടാകണം. എ.ബി.വാജ്പേയ് അധികാരത്തിലിരുന്നപ്പോൾ എവിടെയെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ പ്രതിപക്ഷ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുമായിരുന്നു. എന്നാൽ മോദി അധികാരത്തിൽ വന്നശേഷം അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല– സോണിയ വിമർശിച്ചു.

Top