പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ അമരീന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു; പാര്‍ട്ടിയുടെ അംഗീകാരത്തിന് കാത്തി അമരീന്ദര്‍

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലേയ്ക്കു തള്ളിവിട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംങ് രാജി വച്ചു. പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ അമരീന്ദര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. നേരത്തെ അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചിരുന്നില്ല. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് അമരീന്ദര്‍ പുതുതായി രൂപീകരിച്ചിരിക്കുന്ന പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പുതുതായി രൂപീകരിച്ചിരിക്കുന്ന പാര്‍ട്ടിയുടെ പേര്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാര്‍ട്ടി രൂപീകരണം എന്നതും ഏറെ ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് അമരീന്ദര്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സിംഗ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു. രാജിക്ക് വഴിവെച്ച കാരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏഴ് പേജടങ്ങുന്ന കത്താണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയത്. കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തില്‍ നിന്ന് വിരമിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയിട്ട് 52 വര്‍ഷമായി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അമരീന്ദര്‍ കത്ത് ആരംഭിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ അദ്ദേഹം ഉന്നയിക്കുന്നത്.
പല മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. നവജ്യോത് സിങ് സിദ്ദുവിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംരക്ഷിച്ചുവെന്നും തന്നെയും തന്റെ സര്‍ക്കാരിനെയും ഇകഴ്ത്തി കെട്ടിയാണ് പ്രശസ്തി നേടുന്നതെന്നും അമരീന്ദര്‍ സിംഗ് കത്തില്‍ പറയുന്നുണ്ട്.

Top