സോണിയ ഗാന്ധിയും കുടുംബവും ആണ് കോൺഗ്രസ്സ് പാർട്ടിയെ നശിപ്പിച്ചത്..130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മാത്രം യോഗ്യതയുള്ളൂ !!കഷ്ടം കോൺഗ്രസ്

കണ്ണൂർ :സോണിയ ഗാന്ധിയും കുടുംബവും ആണ് കോൺഗ്രസ്സ് പാർട്ടിയെ നശിപ്പിച്ചത് എന്ന് പ്രമുഖ സോഷ്യൽ നിരീക്ഷകൻ കെപി സുകുമാരൻ .കോൺഗ്രസ് പാർട്ടിയുടെ മഹത്വം എന്നത് 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ മാത്രമാണ് യോഗ്യർ എന്ന് ചിന്തയാണ് .അവരല്ലാതെ പാർട്ടിയെ നയിക്കാൻ ആളില്ല . മൂന്നാമതൊരാൾ പ്രസിഡണ്ടായാൽ ഞങ്ങൾ തമ്മിലടിച്ച് പാർട്ടിയെ പിരിച്ചു വിടും.പാർട്ടിയിൽ തിരഞ്ഞെടുപ്പും പറ്റില്ല .രാഹുൽ ഗാന്ധി താമസിക്കുന്ന ഡൽഹിയിൽ ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസ്സിനു കെട്ടി വെച്ച കാശ് തിരിച്ചുപിടിക്കാൻ കഴിവില്ലാത്ത നേതാവ് എങ്ങനെ രാജ്യത്തെ നയിക്കും എന്നും കെപി സുകുമാരൻ ചോദിക്കുന്നു

പോസ്റ്റ് പൂർണമായി:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ്സ് പാർട്ടിയുടെ മഹത്വം എന്താണെന്നറിയുമോ? സോണിയ ഗാന്ധിക്ക് അനാരോഗ്യം നിമിത്തം ഇപ്പോൾ ഒന്നിനും വയ്യ. അപ്പോൾ പുതിയൊരു ഐ.ഐ.സി.സി. പ്രസിഡണ്ട് വേണം. അത് രാഹുൽ ഗാന്ധിയോ അല്ലെങ്കിൽ പ്രിയങ്ക ഗാന്ധിയോ മാത്രമേ പറ്റൂ. 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ നിന്ന് ഈ രണ്ട് പേർ അല്ലാതെ മൂന്നാമതൊരാൾ പ്രസിഡണ്ടായാൽ ഞങ്ങൾ തമ്മിലടിച്ച് പാർട്ടിയെ പിരിച്ചു വിടും. അതാണ് ഒന്നാമത്തെ മഹത്വം. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനേ പാടില്ല. നടത്തിയാൽ ബൂത്ത് തൊട്ട് അടിയോട് അടി നടത്തി പാർട്ടിയെ ചിഹ്നഭിന്നമാക്കും. ഇത് രണ്ടാമത്തെ മഹത്വം. എന്നിട്ട് ഉളുപ്പില്ലാതെ പറയുന്നതോ ജനാധിപത്യ പാർട്ടി എന്ന്.

ഇനിയിപ്പോൾ രാഹുൽ ഗാന്ധിയെ വീണ്ടും പ്രസിഡണ്ടായി വാഴിക്കണം. അതിനുള്ള അവസരം കാത്തിരിക്കുകയാണ്. രാഹുൽ ഗാന്ധി താമസിക്കുന്ന ഡൽഹിയിൽ ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസ്സിനു കെട്ടി വെച്ച കാശ് കിട്ടിയില്ല എന്ന് തോന്നുന്നു. അങ്ങനത്തെ രാഹുൽ ഗാന്ധി പ്രസിഡണ്ടായാൽ കോൺഗ്രസ്സ് വീണ്ടും പച്ച പിടിക്കും എന്ന് വിശ്വസിക്കുന്ന കോൺഗ്രസ്സുകാരേക്കാൾ വിഡ്ഡികൾ വേറെ ഉണ്ടാവില്ല. പ്രിയങ്ക ഗാന്ധിയുടെ തനിക്കൊണവും ജാമിയ മിലിയ ജിഹാദി സമരത്തിനു പോയപ്പോൾ കണ്ടതാണ്.

സോണിയ ഗാന്ധിയും കുടുംബവും ആണ് കോൺഗ്രസ്സ് പാർട്ടിയെ നശിപ്പിച്ചത്. സോണിയയ്ക്ക് പുറത്ത് പാർട്ടിക്ക് നേതാവായി ആരും വരരുത്, വന്നാലും മക്കളായ രാഹുലും പ്രിയങ്കയും മാത്രമേ പറ്റൂ എന്ന ഭക്തന്മാരുടെ ആരാധനയും കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തെ നശിപ്പിച്ചു. അഞ്ചോ പത്തോ വർഷം പ്രസിഡണ്ടായി ഇരുന്നതിനു ശേഷം മറ്റൊരു നേതാവിനെ എ.ഐ.സി.സി. പ്രസിഡണ്ടാക്കാൻ സോണിയ ഗാന്ധി വഴിയൊരുക്കിയിരുന്നെങ്കിൽ കോൺഗ്രസ്സിനു ഈ ഗതി വരില്ലായിരുന്നു.

ഇനിയും കോൺഗ്രസ്സ് പാർട്ടിയിൽ വിശ്വാസം അർപ്പിക്കുന്നവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്. ചിലർ പറയും ശശി തരൂർ പ്രസിഡണ്ടായാൽ കോൺഗ്രസ്സ് രക്ഷപ്പെടും എന്ന്. അപ്പോഴും ഒരു വ്യക്തിയുടെ പേരാണ് നിർദ്ദേശിക്കുന്നത്. വേറെ ആരുടെയും പേര് പറയുന്നുമില്ല. സംഘടന തെരഞ്ഞെടുപ്പിനെ പറ്റിയും പറയുന്നില്ല. കോൺഗ്രസ്സിൽ നേതാക്കൾ ഇല്ല എന്നതാണ് വാസ്തവം. വർഷങ്ങളായി സോണിയ ഗാന്ധി പാർട്ടിയെ കൈയ്യടക്കി വെച്ചിരിക്കുന്നതിനാൽ നേതൃനിരയൊന്ന് വളർന്നു വന്നില്ല. സോണിയ ഗാന്ധിക്ക് ശേഷം രാഹുലും പ്രിയങ്കയും ഉണ്ടല്ലൊ എന്നാണ് കോൺഗ്രസ്സുകാർ സമാധാനിച്ചത്. ഇതൊന്നും ഒരു രാഷ്ട്രീയപ്പാർട്ടിക്ക് ചേർന്നതല്ലായിരുന്നു. പാർട്ടിയല്ലേ, കുടുംബ ബിസിനസ്സ് അല്ലല്ലൊ.


സംഘടന തെരഞ്ഞെടുപ്പിന്റെ ഗുണം എന്തെന്നാൽ ജനകീയ നേതാക്കൾ എല്ലാ തട്ടിലും വളർന്ന് വന്ന് ശക്തമായൊരു നേതൃനിര ഉണ്ടാകും. ഒരു ദേശീയ പാർട്ടിക്ക് ദേശീയ നേതൃനിരയും സംസ്ഥാനങ്ങളിൽ സംസ്ഥാന നേതൃനിരയും ഉണ്ടാകണം. കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു കൊണ്ട് നേതൃനിര പുതുപ്പിക്കപ്പെടുകയും വേണം. ഒരു രാഷ്ട്രീയപ്പാർട്ടി കൊണ്ടുനടക്കുമ്പോൾ അതിന്റേതായ രീതികളും ചിട്ടകളും പാലിക്കേണ്ടേ? നേതാക്കളെ നോമിനേറ്റ് ചെയ്യുന്നത് എന്ത് രീതിയാണ്. പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ അടിച്ചു പിരിയും അതുകൊണ്ട് ഞങ്ങൾ ഒരു കാലത്തും തെരഞ്ഞെടുപ്പ് നടത്തില്ല എന്ന് പറയുന്ന പാർട്ടിക്ക് നിലനിൽക്കാൻ എന്ത് അർഹതയാണുള്ളത്.

രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും ആർജ്ജവവും ധൈര്യവും ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ്സിനെ ഉടച്ചു വാർത്ത് ഭാവിയിലേക്കായി സജ്ജമാക്കിയേനേ. ഇനി ആർക്ക് കഴിയാനാണ്. ഊർദ്ധശ്വാസം വലിക്കുന്ന കോൺഗ്രസ്സ് പാർട്ടിക്ക് ഇനിയൊരു പുതുജീവൻ നൽകാൻ ആർക്കും കഴിയില്ല. ഇനിയും കോൺഗ്രസ്സിൽ പ്രതീക്ഷ വെച്ചു പുലർത്തുന്നവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണെന്ന് പറയാൻ കാരണം അതാണ്. കോൺഗ്രസ്സ് പാർട്ടി നിലനിൽക്കണം എന്നത് ഇപ്പോൾ മുസ്ലീങ്ങൾക്ക് മാത്രമാണ് ആവശ്യം. കാരണം തങ്ങളുടെ മതനിയമങ്ങളും വിശ്വാസങ്ങളും കോൺഗ്രസ്സ് മാത്രമേ താലോലിക്കൂ എന്ന് അവർക്കറിയാം. കോൺഗ്രസ്സ് ഇല്ലാത്ത ഇന്ത്യയിൽ മുസ്ലീം എന്താകും എന്നാണ് ആശങ്ക. പൗരൻ എന്ന നിലയിൽ മുസ്ലീങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല. പക്ഷെ ശരിയത്ത് പോലത്തെ പ്രാകൃത നിയമങ്ങൾക്ക് ഔദ്യോഗിക പരിരക്ഷ കിട്ടിയെന്ന് വരില്ല. അതാണ് മുസ്ലീങ്ങളുടെ പ്രശ്നം.

Top