ഗുലാം നബി ആസാദ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കി.ഇന്ദിര കോൺഗ്രസിനെ പിളർത്താൻ സോണിയ കോൺഗ്രസ് ?

ന്യുഡൽഹി :ദേശീയ തലത്തിൽ കോൺഗ്രസ് ഉടൻ തന്നെ പിളരും എന്ന സൂചനകളാണ് പുറത്ത് വരുന്നത്.രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചതിലൂടെ സോണിയ ഗാന്ധിയായി മാറിയ ഇറ്റലിയിൽ ജനിച്ച സോണിയ പ്രസിഡന്റ് ആയിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര ) ഉടൻ പിളർന്നു മാറും എന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത് .പാർട്ടിയെ ശക്തിപ്പെടുത്തണം എന്നാവശ്യപ്പെട്ട കറതീർന്ന ഇന്ദിര ഭക്തർ കൂടിയായ കോൺഗ്രസ് നേതാക്കളെ ഒതുക്കി പുറത്തുകളഞ്ഞു.കത്തെഴുതിയവരെ വിമതറാക്കിക്കൊണ്ട് നിലപാട് കര്‍ശനമാക്കി സോണിയ കോൺഗ്രസ് ഒതുക്കൾ നടപടി തുടരുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ മാറ്റിക്കൊണ്ട് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു. വിമത നേതാക്കളെ ചുമതലയില്‍ നിന്ന് മാറ്റി കൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചത്.

‘സോണിയ -നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവറീ മാത്രം കൂട്ടിക്കൊണ്ടുള്ള പാർട്ടിയായി കോൺഗ്രസ് മാറുമെന്നും നിരീക്ഷണം ഉണ്ട് .അത് സത്യമാകുന്ന താരത്തിലേക്കാണ് പാർട്ടി പോകുന്നത് .മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. ഇതുൾപ്പെടെ കോൺഗ്രസ് സംഘടനാതലത്തിൽ വൻ അഴിച്ചു പണിയാണ് നടത്തിയിരിക്കുന്നത്. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിനു പകരം വിവേക് ബൻസാൽ തലസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയെ കോൺഗ്രസ് അധ്യക്ഷയ്ക്കുള്ള ആറംഗ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി.

പ്രിയങ്ക ഗാന്ധിക്ക് ഉത്തർപ്രദേശിന്റെയും ഉമ്മൻ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെയും ചുമതല തുടരും. താരിഖ് അൻവറിനാണ് കേരളത്തിന്റെ ചുമതല. ദിഗ്‌വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോർ, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച്.കെ. പാട്ടീൽ, സൽമാൻ ഖുർഷിദ്, പവൻ ബൻസൽ, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുൽജിത് നാഗ്ര എന്നിവരാണ് പ്രവർത്തകസമിതിയിലെ പുതിയ അംഗങ്ങൾ.

ഗുലാം നബി ആസാദിനു പുറമെ , അംബികാ സോണി, മല്ലികാര്‍ജുന്‍ ബാര്‍ഗെ, മോട്ടി ലാല്‍ വോറ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി കേരളത്തിന്റെ ചുമതല മുകള്‍ വാസ്‌നികില്‍ നിന്നും താരിഖ് അന്‍വറിന് നല്‍കി. കോണ്‍ഗ്രസ് സംഘടന കാര്യങ്ങളില്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാനും 23 നേതാക്കള്‍ അയച്ച കത്തിലെ വിവരങ്ങള്‍ പരിശോധിക്കാനും കമ്മറ്റി രൂപീകരിച്ചു. ആറ് അംഗ സമിതിയാണ് രൂപീകരിച്ചത്. എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍,രണ്ദീപ് സിംഗ് സുര്‍ജേവാല, അംബിക സോണി, മുകുള്‍ വാസ്‌നിക് എന്നിവരാണ് അംഗങ്ങള്‍. മധുസൂധനന്‍ മിശ്രി ചെയര്‍മാനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിട്ടിയും രൂപീകരിച്ചു.

Top