തോൽവി ഭയക്കുന്ന രാഹുൽ ഗാന്ധി കള്ളം പറയുന്നു !സ്വന്തമായി വീടില്ലാത്ത രാഹുൽ ഗാന്ധി വയനാട്ടിലെ സത്യവാങ്മൂലം പറയുന്ന സ്വത്തുക്കൾ എവിടെനിന്ന് ?

രാഹുൽ ഗാന്ധിയുടെ കള്ളങ്ങൾ വീണ്ടും പൊളിഞ്ഞു .റായ്പൂരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം തെറ്റാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു . 52 വയസായിട്ടും സ്വന്തമായി വീടില്ല എന്ന പ്രസംഗം കോൺഗ്രസ് പ്രവർത്തകർ വൈകാരികമായി കണ്ടപ്പോൾ, ഈ വാചകങ്ങളെ ട്രോളുകളാക്കി രസിക്കുകയാണ് ബിജെപി. ഇതിനു പിന്നാലെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം രാഹുൽ ഗാന്ധി സമർപ്പിച്ച സ്വത്തുവിവരങ്ങൾ സംബന്ധിച്ച സത്യവാങ്മൂലവും ചർച്ചയാവുകയാണ്.

സത്യവാങ്മൂലം പ്രകാരം രാഹുൽ ഗാന്ധിയുടെ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണ്. നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തിയിൽ 7 കോടിയോളം രൂപയുടെ വർധനവാണ് ഉണ്ടായത്. 2014ലെ തിരഞ്ഞെടുപ്പിൽ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ 40,000 രൂപയായിരുന്നു കൈവശമുണ്ടായിരുന്നത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി, ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽപരം രൂപയുടേതായിരുന്നു. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും 2.91 ലക്ഷം രൂപയുടെ സ്വർണവും അടക്കമാണ് 5 കോടി 80 ലക്ഷം രൂപ.

ഡൽഹിയിലെ സുൽത്താൻപൂരിലുള്ള കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. 1 കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 8 കോടി 75ലക്ഷമാണ് ഇതിന്റെ 2019ലെ വില.

Top