എന്‍ഡിഎയ്ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി മോദി ബീഹാറില്‍!..

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെത്തി. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് വെള്ളിയാഴ്ച രാവിലെയോടെയാണ് തുടക്കമായത്. മൂന്ന് റാലികളാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഇതില്‍ ആദ്യത്തെ റാലി സസ്രാത്തില്‍ ആരംഭിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമാണ് പ്രധാനമന്ത്രി സസ്രാമിലെ റാലിയിലെ പങ്കെടുക്കാന്‍ എത്തിയത്.

ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ മഹാസംഖ്യത്തിനെതിരെയും ആര്‍ജെഡിക്കെതിരെയും രൂക്ഷവിമര്‍ശനവുമായാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബീഹാര്‍ ഭരിക്കുന്നതിന് മുമ്പ് സംസ്ഥാനം കുറ്റകൃത്യങ്ങളും അഴിമതിയും കൊണ്ട് വീര്‍പ്പമുട്ടുകയായിരുന്നെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. കൊവിഡ് പ്രതിരേധത്തില്‍ നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുക.ും ചെയ്തു. സര്‍ക്കാര്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ മഹാമാരി ഇനിയും ഒരുപാട് പേരുടെ ജീവനെടുക്കാമയിരുന്നെന്ന് അദ്ദേഹം റാലിയില്‍ പറഞ്ഞു. ഇന്ന് ബീഹാര്‍ കൊവിഡുമായി യുദ്ധം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി റാലിയില്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാല്‍വാനില്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ബീഹാറിലെ ജവാന്മാരെയും പ്രധാനമന്ത്രി സ്മരിച്ചു. ഭാരതമാതാവിന്റെ തല ഉയര്‍ത്തിപിടിക്കാന്‍ ബീഹാറിലെ പുത്രന്മാര്‍ക്ക് ഗാല്‍വാന്‍ താഴ്വരില്‍ വീരമൃത്യു വരിക്കേണ്ടിവന്നു. ബീഹാറിലെ സൈനികര്‍ക്ക് പുല്‍വാമയിലെ ആക്രമണത്തിലും ജീവന്‍ വരിക്കേണ്ടിവന്നു. ഞാന്‍ അവരുടെ കാല്‍ക്കല്‍ തല കുനിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞു.

അതേസമയം, അന്തരിച്ച കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. രാം വിലാസ് പാസ്വാന്‍ ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ തന്നോടൊപ്പമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിലും ദളിതരുടെ ഉന്നമനത്തിന് വേണ്ടി അദ്ദേഹം ജീവിതം മുഴുവന്‍ നല്‍കിയെന്നും പ്രധാനമന്ത്രി റാലിയില്‍ വ്യക്തമാക്കി.

അതേസമയം ബീഹാര്‍ തിരഞ്ഞെടുപ്പിലെ ആദ്യത്തെ പ്രചാരണ റാലിയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ് ബീഹാറിലെ ഹിസ്വയിലും കഹല്‍ഗാവിലേയും റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്.

ചൈന എപ്പോഴാണ് ഇന്ത്യ വിട്ട് പോകുന്നത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യന്‍ ഭൂമിയിലാണ് ചൈനയുടെ സൈനികര്‍ ഉളളത്. അപ്പോള്‍ എന്തിനാണ് പ്രധാനമന്ത്രി കള്ളം പറഞ്ഞത് എന്ന് രാഹുല്‍ ചോദിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി താന്‍ രക്തസാക്ഷികള്‍ക്ക് മുന്നില്‍ തല കുനിക്കുന്നുവെന്ന് പറയുന്നു. രാജ്യത്തെ 2 കോടി യുവാക്കള്‍ക്ക് ജോലി നല്‍കും എന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി പറഞ്ഞത്. എന്നിട്ട് ആര്‍ക്കെങ്കിലും ജോലി കിട്ടിയോ എന്നും രാഹുല്‍ ചോദിച്ചു.

കര്‍ഷകരേയും പട്ടാളക്കാരേയും കുടിയേറ്റ തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും നമിക്കുന്നു എന്ന് പറയുകയും അംബാനിമാരേയും അദാനിമാരേയും കാണാന്‍ പോകുകയും ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അംബാനിക്കും അദാനിക്കുമാണ് മോദി വഴിയൊരുക്കി കൊടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ നിങ്ങളുടെ ഭൂമിയും വരുമാനവും കൊളളയടിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അംബാനിയുടേയും അദാനിയുടേയും സര്‍ക്കാര്‍ ആണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നേരത്തെ ബീഹാറില്‍ അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങള്‍ അവരിപ്പോള്‍ രാജ്യത്ത് മുഴുവനായി കൊണ്ടുവന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാതെയാവും. നോട്ട് നിരോധനം കൊണ്ട് ആര്‍ക്കെങ്കിലും നേട്ടമുണ്ടായോ എന്ന് രാഹുല്‍ ചോദിച്ചു. നിങ്ങള്‍ ക്യൂ നില്‍ക്കുകയും നിങ്ങളുടെ പണം ധനികരുടെ പോക്കറ്റുകളിലെത്തുകയും ചെയ്തു.

തങ്ങള്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ 60 ലക്ഷം കര്‍ഷകരുടെ കടങ്ങളാണ് തീര്‍പ്പാക്കിയത് എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ നിങ്ങളെ മൈലുകളോളം നടത്തിച്ചു. ലോക്ക്ഡൗണ്‍ കാരണം കുടിയേറ്റ തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇക്കുറി നിതീഷ് കുമാറിനും നരേന്ദ്ര മോദിക്കും ബീഹാര്‍ ചുട്ട മറുപടി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Top