രാഹുൽ നായക്കുട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ,അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം ഏൽപ്പിക്കൂ..

ബെംഗളൂരു: മധ്യപ്രദേശിലെ കരുത്തുറ്റ നേതാവും കോൺഗ്രസിന്റെ ദേശീയ നേതാവും ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലേക്കുള്ള ചാട്ടം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കയാണ് . നിരവധി പ്രതിസന്ധികളില്‍ ‘കോണ്‍ഗ്രസിന്‍റെ രക്ഷകനായ’ ഡികെയെ അധ്യക്ഷനാക്കിയതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. രാഹുൽ ഗാന്ധി വളർത്ത് നായയേ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം ഏൽപ്പിക്കൂവെന്ന് നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. മൂന്ന് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കര്‍ണാടകത്തില്‍ പിസിസി അധ്യക്ഷനായി ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ദിനേഷ് ഗുണ്ടു റാവു രാജിവെച്ചിരുന്നു. ഈ ഒഴിലേക്കാണ് ഡികെയുടെ നിയമനം.

അദ്ദേഹത്തിന്‍റെ കുറിപ്പ് പൂർണ്ണമായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

D K ശിവകുമാറിനെ നേതൃത്വത്തിൽ കൊണ്ടുവന്നു കോൺഗ്രസ്സ്…വാറൂം പോരാളിയുടേയും ഉപജാപകരുടേയും എതിർപ്പവഗണിച്ചു കൊണ്ടാണെന്ന് കര കമ്പി…ഇനിയെങ്കിലും കോൺഗ്രസ്സിന് നേരം വെളുക്കട്ടെ…അട്ടംപരതിയേയും കൂടി മാറ്റിയാൽ…ഞങ്ങൾ ഇടത് പക്ഷത്തോട് ഒരു സൗഹൃദ മത്സരത്തിനെങ്കിലുമുളള സ്കോപ്പുണ്ട് നിങ്ങൾക്ക്…അടുത്ത തവണ ഒരു നല്ല പ്രതിപക്ഷമാകാനെങ്കിലും ശ്രമിക്കുക…ഒരുപാട് പാരമ്പര്യമുളള പ്രസ്ഥാനമല്ലേ,ഇങ്ങനെ മെലിയരുത്…കെട്ടാൻ തൊഴുത്തുപോലുമുണ്ടാകില്ല…


ദേഷ്യം തോന്നരുത്…
ചില കാര്യങ്ങൾ ഓർമ്മിപ്പിക്കട്ടെ…
മധ്യപ്രദേശിലും,മണിപ്പൂരിലും,ഗോവയിലും,കർണ്ണാടകയിലും ജനം തിരഞ്ഞെടുത്ത് നിങ്ങളേയാണ്..പക്ഷെ,അവിടെയെല്ലാം ഭരിക്കുന്നത് ബി ജെ പിയും..അതെന്ത് മറിമായം..അതാണ് ”CongRss ”ഇഫെക്റ്റ്…
പച്ച നോട്ടുകൾ കണ്ടാൾ കണ്ണ് മഞ്ഞളിക്കുന്ന സംഘടിത അവസരവാദികളുടെ കൂട്ടമായി മാറിയിരിക്കുന്നു നിങ്ങളിൽ ചിലർ…
വയനാട് MP രാഹുൽ ഗാന്ധി അയാളുടെ വളർത്ത് നായയേ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ..അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം,ഏൽപ്പിക്കു..ആയമ്മയും ,അന്തോണീ സംഘങ്ങളും ഇനി വിശ്രമിക്കട്ടെ…
ബംഗാളിലേയും തൃപുരയിലേയും ഇടത് തോൽവിയേ പറ്റി മാത്രം ചർച്ച ചെയ്ത് സമയം കളയാതെ ജനങ്ങളിലേക്കിറങ്ങി ചെല്ലൂ..നിങ്ങളുടെ പരാജയവും ഗതികേടും കണ്ട് ഞങ്ങൾ പൊട്ടിച്ചിരിക്കുന്നില്ല..മതേതര പ്രസ്ഥാനങ്ങൾ ഈ രാജ്യത്ത് നശിക്കാൻ പാടില്ല എന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ട് പറഞ്ഞതാ…

Top