രാഹുൽ നല്ല ടൂറിസ്റ്റാണ് കടലിൽ ചാടിയതിനാൽ കടകംപള്ളിയുടെ ടൂറിസത്തിന് മുതൽക്കൂട്ട്!.രാഹുലിനെ പരിഹസിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും അങ്ങനെ ടൂറിസ്റ്റുകള്‍ക്ക് ചാടാനുള്ള കടലല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ ഗാന്ധിയേ കണക്കിന് പരിഹസിച്ച് പിണറായി വിജയന്‍. എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നതെന്നും രാഹുല്‍ ഗാന്ധി കടലില്‍ ചാടിയതു കൊണ്ട് കടകംപള്ളി സുരേന്ദ്രന്റെ ടൂറിസം വകുപ്പിന് നേട്ടമുണ്ടായെന്നും പിണറായി പരിഹസിച്ചു. അതേസമയം പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സർക്കാർ ചെയ്യാവുന്നത് എല്ലാം ചെയ്തു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിവിട്ട രീതി വരെ സ്വീകരിച്ച്, വരാനുള്ള ഒഴിവുകൾ കൂടി കണക്കാക്കി റിപ്പോർട്ട് ചെയ്താണ് അവർക്ക് നിയമനം നൽകിയത്.

നിയമം നോക്കിയാൽ ശരിയില്ലായ്മ അതിൽ ഉണ്ട് എന്നിട്ടും ശവമഞ്ചം എടുത്തും, ഉരുണ്ടും വരെ സമരം നടത്തുകയാണ് ചെയ്തതെന്നും പിണറായി കുറ്റപ്പെടുത്തി.ഇതിനെല്ലാം മാധ്യമങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. ഒന്നും പറയാനില്ല. എല്ലാം നാട് മനസിലാക്കുന്നുണ്ട്. നുണകൾ എഴുതി കേരളീയരെ പറ്റിച്ചു കളയാമെന്നു ധരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യുവ മഹാ സംഗമം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്‍ഡിഎഫ് തീര്‍ന്നു എന്ന തരത്തില്‍ ആരോപണങ്ങളുയര്‍ത്തി. വലിയ തോതിലുള്ള നുണക്കഥകള്‍. യുഡിഎഫും ബിജെപിയും ഒരുമിച്ച് നീങ്ങി. കുറെ ഏജന്‍സികളും കൂട്ടിനുണ്ടായി. ഒപ്പം വലതുപക്ഷ മാധ്യമങ്ങളുമുണ്ടായി. എന്നിട്ട് എന്ത് സംഭവിച്ചു? എന്താണ് ഉന്നമെന്ന് നാടിന് മനസിലായി. വലതുപക്ഷ വിദഗ്ധരുടെ കണ്ണ് തള്ളിപ്പോകുന്ന ഫലമാണുണ്ടായത്. ഓരോ ആളുടേയും ജീവിതാനുഭവമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍. എല്ലാ ജനവിഭാഗവും എല്‍ഡിഎഫിനൊപ്പം അണിനിരന്നു എന്നാണ് കഴിഞ്ഞ ഘട്ടം തെളിയിച്ചത്.”

Top