കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം.വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും.ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്ന് പ്രത്യേകം വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വൈകുന്നേരം 4.30ന് ആണ് വാർത്താസമ്മേളനം. ഈ വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

കേരളം, തമിഴ് നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭയുടെ കാലാവധിയാണ് ഉടൻ അവസാനിക്കുന്നത്. ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ കേരളത്തിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിഷുവിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചായിരിക്കും തീരുമാനം.

 

Top