മലപ്പുറത്ത് ലീഗ് തകരും!.വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് 13 മുതല്‍ 16 വരെ സീറ്റുകള്‍ മാത്രം!!കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും

കൊച്ചി: അടുത്ത ചൊവാഴ്ച്ച നടക്കുന്ന വോട്ടെടുപ്പിലെ ഇടതു തേരോട്ടത്തിൽ കോൺഗ്രസും ലീഗും തകർന്നടിയും .ലീഗിന്റെ കോട്ടയായ മലപ്പുറത്ത് എട്ടു നിയമസഭാ സീറ്റുകളിൽ ഇടതുപക്ഷം വിജയിക്കുമെന്നാണ് ഫോക്കസ് കേരള-2021 ഇലക്ഷൻ സർവേ കണ്ടെത്തൽ .നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി, എന്നി നാല് മണ്ഡലങ്ങളും ഇടതുപക്ഷം നിലനിർത്തുന്നതോടൊപ്പം കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂരങ്ങാടി മങ്കട എന്നിവ എൽഡിഎഫ് ന് പിടിച്ചെടുക്കാനാകും എന്നതാണ് ഫോക്കസ് കേരളയുടെ സർവ്വേ ഫലം.ജില്ലയിൽ ആകെ യുള്ള പതിനാറ് സീറ്റിൽ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും 8 മുതൽ 9 വരെ സീറ്റ് നേടുനാകുമെന്നാണ് സർവ്വേകളിൽ വ്യക്തമാകുന്നത്..എട്ടുവീതം സീറ്റ് ഇരുമുന്നണികളും നേടിയാലും ജില്ലയിൽ നഷ്ടം സംഭവിക്കുക യൂഡിഎഫിനും മുസ്ലിം ലീഗിനുമാണ്.

ഈ സർവേ ശരിയായി വന്നാൽ കേരളത്തിൽ കോൺഗ്രസും മുസ്ലിം ലീഗും കേരളത്തിൽ നാമാവശേഷം ആകും എന്നുവേണം കരുതാൻ .വടക്കൻ കേരളത്തിൽ കോൺഗ്രസ് ദയനീയ പരാജത്തിലേക്കും കൂപ്പുകുത്തും എന്നാണു നിലവിലെ സാഹചര്യം .ഈ സർവേയെ സാധൂകരിക്കുന്നതാണ് ഏഷ്യാനെറ്റ് ന്യസ്- സി ഫോര്‍ രണ്ടാം ഘട്ട സര്‍വ്വേയും.അത് പ്രകാരം എല്‍ഡിഎഫ് 91 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 46 മുതല്‍ 54 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ മൊത്തം അറുപത് നിയമസഭാ സീറ്റുകളാണ് ഉള്ളത്. അതില്‍ 42 മുതല്‍ 45 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് ലഭിക്കുക 13 മുതല്‍ 16 വരെ സീറ്റുകള്‍. എന്‍ഡിഎയ്ക്ക് രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആകെ ലഭിച്ചത് 23 സീറ്റുകള്‍ ആയിരുന്നു. അതില്‍ 17 എണ്ണവും മുസ്ലീം ലീഗിന്റേതായിരുന്നു. ബാക്കി ആറ് സീറ്റുകള്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസിന് ജയിക്കാനായത്.പാലക്കാട് ജില്ലയിലെ തൃത്താല, പാലക്കാട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കോണ്‍ഗ്രസ് ജയിച്ചു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലും കണ്ണൂരിലെ ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രീ പോള്‍ സര്‍വ്വേയില്‍ പറയുന്നത് ഇത്തവണ യുഡിഎഫിന് പരമാവധി ലഭിക്കുക 16 സീറ്റുകള്‍ ആണെന്നാണ്. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗ് ഇത്തവണ പത്തില്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട് രണ്ട് സീറ്റുകളും കണ്ണൂരില്‍ ഒന്നും കാസര്‍കോട് രണ്ട് സീറ്റുകളും ആണ് ലീഗിന്റെ പ്രതീക്ഷ. അത് സാധ്യമായാല്‍ ലീഗിന് തന്നെ 15 സീറ്റുകള്‍ ലഭിക്കും.മുസ്ലീം ലീഗിന് 15 സീറ്റുകള്‍ ലഭിച്ചാല്‍, കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങുമോ എന്നാണ് ചോദ്യം. അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തല്‍. അത്രയും രൂക്ഷമായ ഒരു പരാജയം കോണ്‍ഗ്രസിന്റെ ദു:സ്വപ്‌നങ്ങളില്‍ പോലും ഇല്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് കോട്ടയെന്ന് അറിയപ്പെടുന്ന ഇരിക്കൂറില്‍ ഇത്തവണ ആഭ്യന്തര കലഹം രൂക്ഷമാണ്. പരസ്പരം കാലുവാരാന്‍ തീരുമാനിച്ചാല്‍ വിജയ സാധ്യത കുറയുമെന്ന് ഉറപ്പാണ്. പേരാവൂരിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ ഇത്തവണ മൂന്ന് സീറ്റുകളും എല്‍ഡിഎഫ് സ്വന്തമാക്കുമെന്ന രീതിയിലും സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന ജില്ലയാണ് പാലക്കാട്. തൃത്താലയില്‍ വിടി ബല്‍റാമും എംബി രാജേഷും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. പാലക്കാട് മണ്ഡലത്തില്‍ ത്രികോണ മത്സരമാണ്. ഇത് കൂടാതെ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത് ഒറ്റപ്പാലത്താണ്. നിലവിലെ സാഹചര്യത്തില്‍ ഷുവര്‍ സീറ്റ് എന്ന് വിശേഷിപ്പിക്കാവുന്നത് പാലക്കാട് മാത്രമാണ് എന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ സീറ്റ് കുറഞ്ഞാല്‍ തന്നെ വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകും. മുസ്ലീം ലീഗിന്റെ അപ്രമാദിത്തം കൂടുതല്‍ ശക്തമാവുകയും ചെയ്യും. തെക്കന്‍ കേരളത്തിലും കോണ്‍ഗ്രസിന്റെ സ്ഥിതി അത്ര സുരക്ഷിതമല്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

ഈ സര്‍വ്വേയില്‍ കോണ്‍ഗ്രസിനെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് വടക്കന്‍ കേരളത്തിന്റെ ഫലസൂചനകളാണ്. യുഡിഎഫ് 13 മുതല്‍ 16 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥിതി?കോഴിക്കോട് ജില്ല കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു ദു:സ്വപ്‌നമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോഴിക്കോട് ജില്ലയില്‍ ഒരു നിയമസഭാ സീറ്റ് പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കോഴിക്കോട് ജില്ലയുലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും വിജയം കൈവരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു .

2016 ല്‍ 91 സീറ്റുകളുമായി അധികാരത്തിലെത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ടത് ഈ നൂറ്റാണ്ടിലെ ഏറ്റവും കനത്ത പരാജയം ആയിരുന്നു. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവും നടത്തി.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 91 സീറ്റുകള്‍ ആയിരുന്നു. സിപിഎം 58 സീറ്റിലും സിപിഐ 19 സീറ്റിലും ജെഡിഎസ് മൂന്ന് സീറ്റിലും വിജയിച്ചു. എന്‍സിപിയ്ക്ക് രണ്ടും എന്‍എസ് സി, സിഎംപി, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് സെക്യുലര്‍ എന്നിവയ്ക്ക് ഓരോ സീറ്റ് വീതം ലഭിച്ചു. അഞ്ചിടത്ത് ഇടത് സ്വതന്ത്രരും വിജയിച്ചുവന്നു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോഴും എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഫലം വന്നപ്പോള്‍ 20 ല്‍ 19 ഇടത്തും എല്‍ഡിഎഫ് വന്‍ പരാജയം ഏറ്റുവാങ്ങി. ഒരിക്കലും കൈവിടില്ലെന്ന് കരുതിയ ചെങ്കോട്ടകള്‍ പോലും തകര്‍ന്നു. വിജയിക്കാനായത് ആകെ ആലപ്പുഴയില്‍ എഎം ആരിഫിന് മാത്രം.

കേരളത്തില്‍ ആഞ്ഞടിച്ചത് ശരിക്കും രാഹുല്‍ ഗാന്ധി ഇഫക്ട് ആയിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതകരിപ്പിക്കപ്പെട്ട രാഹുല്‍ ഗാന്ധി തന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. എന്നാല്‍ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. കേരളത്തില്‍ രാഹുല്‍ ഇഫക്ട് മാത്രമായിരുന്നില്ല യുഡിഎഫിനെ തുണച്ചത്, ശബരിമല വിവാദവും വോട്ടാക്കിമാറ്റാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

91 ല്‍ നിന്ന് 16 ലേക്ക് 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടുകള്‍ പരിശോധിച്ചാല്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകും. 140 ല്‍ 124 മണ്ഡലങ്ങളിലും എല്‍ഡിഎഫ് പിറകിലായി. 16 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. ഏഴ് ജില്ലകളില്‍ ഒരിടത്ത് പോലും എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നില്ല.

Top