ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 7 മലപ്പുറം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം : ഡെയിലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസ് ടിവിയും നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ ഇലക്ഷൻ സർവേ ഇന്ന് മലപ്പുറം ജില്ലയാണ് .പതിനാറു മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ ചരിത്രത്തിൽ ഇല്ലാത്ത വലിയ പരാജയം ഏറ്റുവാങ്ങാൻ മുസ്ലിം ലീഗ് തയ്യാറെടുക്കുന്നു എന്നുവേണം കരുതാൻ .
ജില്ലയിൽ മണ്ഡലത്തിലെ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം ഇത്തവണ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്.യുഡിഎഫിന് മൊത്തത്തിൽ ബാധ്യതയായി ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാർത്ഥിത്വം ബാധിക്കുന്നു എന്നുവേണം കരുതാൻ.

കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗങ്ങൾ വിഭജിച്ച് അവ കൂട്ടി ചേർത്ത് 1969 ജൂൺ 16ന് മലപ്പുറം ജില്ല നിലവിൽ വന്നു.വർത്തമാന കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്ദ് ഹാജിയുടെ ജന്മഭൂമി.മലബാർ കലാപത്തിന്റെയും ഖിലാഫത്ത് സമരങ്ങളുടെയും സ്മരണകളിരമ്പുന്ന;
ഇന്ത്യാ ചരിത്രത്തിൽ ഏറെ തിളക്കമാർന്ന ഏട് അടയാളപ്പെടുത്തിയ മലപ്പുറം.

വലത്പക്ഷ രാഷ്ട്രീയത്തെ വാരി പുണർന്ന മലപ്പുറം എല്ലാ കാലത്തും യുഡിഎഫ്ന് മികച്ച തിരഞ്ഞെടുപ്പ് വിജയങ്ങൾ പകർന്നു നൽകിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും അധികം ഗ്രാമ പഞ്ചായത്തുകളുളള ജില്ലയാണ് മലപ്പുറം. 94 ഗ്രാമ പഞ്ചായത്തുകളും 12 നഗരസഭകളും 15 ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും അടക്കം 122 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 89 ഇടത്തും ഭരണം UDF നാണ്.


മുസ്ലിം മത വിശ്വസികൾ തിങ്ങിപാർക്കുന്ന ഈ ജില്ലയിൽ 80% ആളുകളും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നു. കേരളത്തിലെ ജനസാന്ദ്രത ഏറിയ ജില്ലകളിലൊന്നാണ് മലപ്പുറം.

1957 ൽ നിലവിൽ വന്ന കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, തിരൂരങ്ങാടി, താനൂർ, തിരൂർ, പൊന്നാനി, എന്നി മണ്ഡലങ്ങളും 1965 ൽ രൂപം കൊണ്ട നിലമ്പൂരും 1977 ൽ രൂപികരിച്ച സംവരണ മണ്ഡലമായ വണ്ടൂരും, 2011ൽ നിലവിൽ വന്ന ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, കോട്ടക്കൽ, തവനൂർ എന്നീ പതിനാറ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്.

2016ലെ തിരഞ്ഞെടുപ്പിൽ പന്ത്രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചപ്പോൾ നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി എന്നീ നാല് നിയോജക മണ്ഡലങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എൽഡിഎഫ്ന്.

യുഡിഎഫ്, ഉറച്ചതും മികച്ചതുമായ വിജയപ്രതീക്ഷ വച്ചു പുലർത്തുന്ന ജില്ലയിൽ ഇത്തവണ 8 സീറ്റുകൾ നേടാനുള്ള പോരാട്ടത്തിലാണ് ഇടതുപക്ഷം. സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം വ്യക്തമായ ആസൂത്രണത്തിലൂടെ എൽഡിഎഫ് നീങ്ങുമ്പോൾ യുഡിഎഫ്ന് ചില മേഖലകളിൽ നിന്ന് കനത്ത എതിർ ശബ്ദ്ധങ്ങളും ഉയരുന്നു.
തിരൂരങ്ങാടിയടക്കം സ്ഥാനാർത്ഥിത സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനായതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ പ്രബല കക്ഷിയായ മുസ്ലിംലീഗ്.

കഴിഞ്ഞ ഭരണ കാലത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രഹിം കുട്ടിയുടെ പാലാരിവട്ടം പാലം അഴിമതി കേസ്സും കമറുദ്ദീൻ MLA പ്രതിയായ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസ്സും ഇരുവരുടേയും ജയിൽവാസവും കെഎം ഷാജി എംഎൽഎയുടെ അഴിമതിക്കേസും എംഎൽഎമാരായ കെഎം ഷാജിയുടെയും എംകെ മുനീറിന്റെയും ഭാര്യമാരുടെ പേരിലുള്ള ഭൂമി വിവാദവും തൊട്ട് എല്ലാം അഴിമതി കഥകളും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് മുസ്ലിം ലീഗിന്റെ ഹരിതകോട്ടയായ മലപ്പുറത്തു തന്നെ. ഇത് മുസ്ലിംലീഗിലുളള ജന വിശ്വാസത്തിന് മങ്ങൽ തട്ടിയിട്ടുണ്ട് എന്നത് മലപ്പുറത്ത് പ്രകടമാണ്.

ഭരണ നേട്ടത്തോടൊപ്പം പ്രകൃതിദുരന്തങ്ങളിലടക്കം ഉണർന്നു പ്രവർത്തിച്ച സർക്കാറിനോട് ജനങ്ങൾ രാഷ്ട്രീയം മാറ്റിവെച്ച് പൊരുത്തപ്പെട്ടിരിക്കുന്ന കാഴ്ച മലപ്പുറത്ത് നിറയെ കാണാൻ പറ്റും. മഹാമാരിയുടെ ദുരിതകാലത്തും ജനങ്ങളെ ചേർത്തു നിർത്തിയതും CAA പോലുള്ള വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടും മലപ്പുറത്തെ ജനതക്ക് ഇടത് സർക്കാറിൽ ഇനിയും പ്രതിക്ഷ അർപ്പിക്കാൻ കാരണമാകും എന്നും വിലയിരുത്തപ്പെടുന്നു.

സാമുദായികമായി തന്നെ വലിയൊരു വിഭാഗം ജനത തങ്ങൾക്കുള്ള രക്ഷകർ ഇടതുപക്ഷമാണെന്ന് പറയുമ്പോൾ സമസ്ത പോലുള്ള മത സംഘടനകളും അതിനെ എതിർക്കുന്നില്ല എന്നത് വലിയ മാറ്റമായി തന്നെ കാണേണ്ടിയിരിക്കുന്നു. ഇതൊക്കെ വ്യക്തമാക്കുന്നത് മുസ്ലിം സമൂഹത്തെ ഇടതുപക്ഷ ശൈലി വല്ലാതെ ആകർഷിച്ചിട്ടുണ്ട് എന്നത് തന്നെയാണ്. വിവാദമായ സ്വർണ്ണ കള്ളകടത്ത് കേസിൽ വിശുദ്ധ ഖുറാനെ വലിച്ചിഴച്ചത് മുസ്ലിംലീഗിനോടും യൂത്ത് ലീഗിനോടും ഒരു വിഭാഗം ആളുകൾക്കുള്ള എതിർപ്പിന് കാരണമായതും ജനങ്ങൾ തുറന്നു പറയുന്നുണ്ട്.

കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിൽ ഒരു പോറലു മേൽക്കാത്ത കെടി ജലീലിന് താരപരിവേഷം ചാർത്തിയവരും സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഉയർത്തിയ വിവാദങ്ങൾ ക്ലച്ചു പിടിക്കാതെ പോയത് അവർ സംശുദ്ധരായതിനാലാണെന്നും പറഞ്ഞ നിരവധി ആളുകളെ മലപ്പുറത്തിന്റെ വിവിധ മണ്ഡലങ്ങളിൽ കണ്ടു.
തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത് പാളിയ പരീക്ഷണമാകും എന്നുള്ള വിലയിരുത്തുകളും ഉയർന്ന് കേൾക്കുന്നു. ചാരിറ്റി പ്രവർത്തനത്തിന്റെ മറവിൽ മറ്റുപല ക്രമക്കേടുകളും ആരോപിക്കപ്പെട്ട ആളെ സ്ഥാനാർത്ഥിയാക്കിയത് ജില്ലയിലെ പതിനാറ് മണ്ഡലത്തിലും ദോഷകരമായി ബാധിക്കും എന്നത് ഉറപ്പാണ്. അഴിമതിക്കാരായ വരേയും ചികിത്സാ സഹായ നിധിയിൽ കൈയിട്ടുവാരുന്ന ക്രിമിനൽ കേസ്സിൽപ്പെട്ടവരെ മാറ്റി നിർത്താതെ ചേർത്തു നിർത്തിയതിനാൽ ഇത്തരം കേസ്സുകളെ മുസ്ലിംലീഗിന്റെ അഴിമതിയുമായി താരതമ്യപ്പെടുത്തി ഇടതുപക്ഷത്തിന് വിജയിക്കാനുള്ള എളുപ്പവഴി ഒരുക്കി കൊടുക്കാലാണെന്നും ഒരു കൂട്ടർ വിലയിരുത്തുന്നു.

മുസ്ലിംലീഗ് രാഷ്ട്രീയ അപചയത്തിന്റെ വഴിയിലാണെന്നും നേതൃത്വം നേർവഴിക്ക് ആകണമെങ്കിൽ ചില ഷോക്ക് ട്രീറ്റ്മെന്റുകൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടവരും നിരവധിയാണ്. ഇത്തവണ ഭൂരിപക്ഷം സീറ്റിലും ഇടത് സ്ഥാനർത്ഥികൾ വിജയിക്കണമെന്നും ഒരു തവണത്തെ മാറ്റം മുസ്ലിം ലീഗിനെ നേർവഴിക്ക് നടത്തിക്കാൻ സഹായകമാകുമെന്ന് പറഞ്ഞവരും നിരവധിയാണ്. ഐസ്ക്രീം പാർലർ പീഡന കേസിൽ അകപ്പെട്ട കുഞ്ഞാലികുട്ടിയെ ഒരു തവണ തോല്പിച്ചപ്പോൾ മുസ്ലിംലീഗ് ശരിയായ ദിശയിൽ വന്നതു പോലെ വീണ്ടും അത്തരം സാഹചര്യത്തിന് സമയമായിട്ടുണ്ട് എന്ന് പറഞ്ഞ തിരുത്തൽ ശക്തിയായ വോട്ടർമാരുടെ പ്രതികരണവും മലപ്പുറത്തു നിന്ന് കേട്ടു.

ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാം എന്നു വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞെന്നും രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലർത്തി സംഘടനയെ നശിപ്പിക്കരുതെന്ന് ആത്മരോഷം കൊള്ളുന്നവരും ഇവിടത്തെ പ്രത്യേകത തന്നെ. മതരാഷ്ട്ര വാദികളായ ജമാത്ത ഇസ്ലാമിയേയും SDPI യേയും കൂടെ കൂട്ടുന്ന UDF രാഷ്ട്രിയും അപകടമാണെന്നും അത് താല്ക്കാലിക ഗുണത്തേക്കാൾ സ്ഥിര വോട്ടുകൾ കുറയാൻ കാരണമാകുമെന്നും ചിലർ ഫോക്കസ് കേരള യോട് പറഞ്ഞു.

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

നിലവിലുള്ള മണ്ഡലങ്ങൾ നിലനിർത്താൻ മുസ്ലിംലീഗ് ഏറെ പാടുപ്പെടുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലപ്പുറം യുഡിഎഫിനോടൊപ്പം ഉറച്ചു നിന്നതിന്റെ ആവേശം ലീഗ് പ്രവർത്തകരുടെ വാക്കുകളിൽ നിറഞ്ഞു നില്പുണ്ട്. കേരളത്തിലെ തുടർ ഭരണമെന്ന പൊതുചർച്ചയിൽ ഏറെ ആശങ്കപ്പെടുന്നവർ മുസ്ലിംലീഗ് പ്രവർത്തകർ തന്നെയാണ്.

മഞ്ചേരി, മലപ്പുറം, വള്ളിക്കുന്ന്, കോട്ടക്കൽ, വേങ്ങര, എന്നി മണ്ഡലങ്ങളിൽ മുസ്ലിം ലീഗും യുഡിഎഫും ഉറപ്പായും ജയിക്കും എന്ന അഭിപ്രായത്തിനാണ് ജില്ലയിൽ മുൻതൂക്കം.

എംപി സ്ഥാനം രാജിവെച്ച് എംഎൽഎ ആകാൻ വന്ന കുഞ്ഞാലികുട്ടിയോടുള്ള എതിർപ്പ് വേങ്ങരയിൽ പ്രത്യക്ഷമായി തന്നെയുണ്ട്. ജനാധിപത്യത്തിൽ ജനങ്ങളെ പരീക്ഷിക്കുന്ന ഇത്തരം തെറ്റായ തീരുമാനങ്ങൾക്ക് തിരിച്ചടി വേണമെന്ന അഭിപ്രായം പങ്കുവച്ചവരിൽ ഭൂരിപക്ഷം വിദ്യാസമ്പന്നരായ യുവതി യുവാക്കളാണ്.

ഏറനാട്, തിരൂർ, വണ്ടൂർ മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കും ആര് എന്ന് പ്രവചിക്കാനാകാത്തത്രയും തുല്യമായ അഭിപ്രായ വിലയിരുത്തലുകളാണ് ലഭ്യമായത്

നിലമ്പൂർ, താനൂർ, തവനൂർ, പൊന്നാനി, എന്നി നാല് മണ്ഡലങ്ങളും ഇടതുപക്ഷം നിലനിർത്തുന്നതോടൊപ്പം കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂരങ്ങാടി മങ്കട എന്നിവ എൽഡിഎഫ് ന് പിടിച്ചെടുക്കാനാകും എന്നതാണ് ഫോക്കസ് കേരളയുടെ സർവ്വേ ഫലം

ജില്ലയിൽ ആകെ യുള്ള പതിനാറ് സീറ്റിൽ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും 8 മുതൽ 9 വരെ സീറ്റ് നേടുനാകുമെന്നാണ് സർവ്വേകളിൽ വ്യക്തമാകുന്നത്.. എട്ടുവീതം സീറ്റ് ഇരുമുന്നണികളും നേടിയാലും ജില്ലയിൽ നഷ്ടം സംഭവിക്കുക യൂഡിഎഫിനും മുസ്ലിം ലീഗിനുമാണ്.

Top