ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 5 കോഴിക്കോട്-2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് : ഡെയിലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസ് ടിവിയും നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ ഇലക്ഷൻ സർവേ കോഴിക്കോട് ജില്ലയിലെ പതിനൊന്നു മണ്ഡലത്തിലെ അടുത്ത ഭാഗത്തേക്ക് കടക്കുമ്പോൾ ഇടതുമുന്നണിക്ക് തന്നെയാണ് മുൻ‌തൂക്കം .താരതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ പ്രധാനവിഷയം സ്ത്രീ വിരുദ്ധത നിറയുന്നു എന്നതും പ്രത്യേകതയാണ് . ബാലുസേരിയിൽ സിനിമ താരം വലിയ മാർജിനിൽ തോൽക്കുമെന്നുമാണ് മണ്ഡലത്തിൽ നിന്നും മനസിലാവുന്നത് .ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടി തോൽക്കുംധർമ്മജൻ ബോൾഗാട്ടിയുടെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങളിൽ ഏറെ ദോഷകരമായി ബാധിക്കും.

വർഷങ്ങളായി ഇടതുപക്ഷം ജയിച്ചു വരുന്ന ബാലുശ്ശേരി യുവ സ്ഥാനാർത്ഥികളുടെ സാനിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. കോമഡി, സിനിമാ മേഖലയിൽ നിന്ന് രാഷ്ട്രീയ സ്ഥാനാർത്ഥിത്വം സ്വീകരിച്ച ധർമ്മജനും ആദർശ്ശ കമ്മ്യൂണിസത്തിന്റെ യുവത്വമായ സച്ചിൻദേവും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ നല്ലൊരു മത്സരം മണ്ഡലത്തിൽ പ്രതീക്ഷിക്കാം. നടി അക്രമിക്കപ്പെട്ട ഏറെ കോളിളക്കം സൃഷ്ടിച്ച പീഢനക്കേസും അതിലെ സർക്കാർ നിലപാടും ഒരിക്കൽ കൂടി ചർച്ചയാവുകയാണ് ഈ മണ്ഡലത്തിലെമ്പാടും. മാറ്റമില്ലത്ത ഇടതു കോട്ടയിൽ എതിർ സ്ഥാനാർത്തികൾക്കായി താരപ്രചാരകർ ആരു വന്നാലും കാണാൻ പോകും. പക്ഷെ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് താരമായി സച്ചിൻദേവ് മാത്രം എന്നാണ് പൊതു അഭിപ്രായം.

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

Also Read :ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.തുടർഭരണം പിണറായി നേടുമോ ?14 ജില്ലകൾ താണ്ടി 140 നിയോജക മണ്ഡലങ്ങളിലൂടെ നടത്തുന്ന ഇലക്ഷൻ പഠന സർവേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ

മികച്ച ഭൂരിപക്ഷത്തിന് ഇടതുപക്ഷം ജയിച്ചു വരുന്ന ഏലത്തൂർ മണ്ഡലം നിലവിൽ വന്നത് 2011 ൽ ആണ്. രണ്ടു തിരഞ്ഞെടുപ്പുകളിലുംവിജയം എൽഡിഎഫ് നോടൊപ്പമാണ്. എൻഡിഎ ക്ക് മുപ്പതിനായിരത്തോളം വോട്ടുള്ള എലത്തൂരിലെ മത്സരം ഇത്തവണ കടുക്കും. ഇതിനകം തന്നെ മണ്ഡലത്തിൽ ഹണിട്രാപ്പ് വിവാദങ്ങളടക്കം സ്വകാര്യ ചർച്ചകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. എലത്തൂർ മണ്ഡലത്തിൽ ഇടതുപക്ഷ ഭൂരിപക്ഷത്തിന് മങ്ങലേൽക്കുന്ന അഭിപ്രായങ്ങൾ പങ്കുവെച്ചവർക്ക് പോലും സർക്കാറിന്റെ പ്രവർത്തനങ്ങളോട് പൂർണ്ണ തൃപ്തിയുമാണ്. സർക്കാറിനെ പിന്തുണക്കുമ്പോൾ തന്നെ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയോടുള്ള ചില പൊരുത്തക്കേടുകളും തുറന്നു പറയുന്ന വോട്ടർമാരുടെ ഈ വൈരുദ്ധ്യത എങ്ങിനെ വോട്ടായി മാറും എന്നതിനെ ആശ്രയിച്ചായിരിക്കും ഇവിടത്തെ ജയപരാജയങ്ങൾ.

പയറ്റിതെളിഞ്ഞ ഇടതു സ്ഥാനാർത്ഥിയും കോൺഗ്രസ്സിലെ വിദ്യാർത്ഥി നേതാവും ഏറ്റുമുട്ടുന്ന കോഴിക്കോട് നോർത്തിൽ എൻഡിഎക്കും നല്ല സ്വാധീനമുണ്ട്. 2011 ൽ നിലവിൽ വന്ന ശേഷം രണ്ടു തിരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷം ഇടതുപക്ഷത്തിന് നൽകിയ കോഴിക്കോട് നോർത്ത് ഇത്തവണയും അത് ആവർത്തിക്കും എന്നത് ഉറപ്പാണ്. മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതികരണം അത്തരത്തിലാണ്.

മാന്യനായ സത് സ്വഭാവിയായ അഭിജിത്തെന്ന വിദ്യാർത്ഥി നേതാവിനോട് ഇഷ്ടവും സ്നേഹവും മറച്ചുവെക്കാത്തവരും പറയുന്നത് പിണറായി സർക്കാറിന്റെ തുടർ ഭരണത്തിന് ശക്തനായ ഇടതു രാഷ്ട്രീയ നേതാവ് തോട്ടത്തിൽ രവീന്ദ്രൻ വിജയിക്കണമെന്നാണ്. ഈ വാക്കുകൾ മുഖവിലക്കെടുത്താൽ ഇത്തവണയും ഈ ഇടതുകോട്ട ചുകന്ന് തുടുക്കും.

6327 വോട്ട് ഭൂരിപക്ഷത്തിന് യുഡിഎഫ് നോടൊപ്പം നിന്ന് കോഴിക്കോട് സൗത്തിൽ ഇത്തവണ മുസ്ലിംലീഗ് വനിതാ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം നിലനിർത്താനുള്ള പോരാട്ടത്തിലാണ്. 2011 ൽ നിലവിൽ വന്ന മണ്ഡലം രണ്ടു തവണയും UDFനോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് കൂടിയായ സിറ്റിംഗ് MLA MK മുനീറിനെ മാറ്റിയതിലുള്ള ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മണ്ഡലത്തിൽ ഇപ്പോഴും കാണാൻ സാധിച്ചു. പേരു വെളിപ്പെടുത്തരുതെന്ന മുൻകൂർ അപേക്ഷയോടെ ഇത് മുസ്ലിംലീഗ് നേതൃത്വത്തിന്റെ അങ്ങേയറ്റം തെറ്റായ തീരുമാനമാണെന്നും ‘വിനാശകാലേ വിപരീത ബുദ്ധി’യാണെന്നും പറഞ്ഞ ഉസ്താദ് മാരെയും മതപണ്ഡിതരേയും മണ്ഡലത്തിൽ കണ്ടു. യുഡിഎഫിന് എതിരാകുന്ന ഇത്തരം അഭിപ്രായക്കാരെ സ്വാധീനിക്കാനും വിശ്വാസത്തിലെടുത്ത് കൂടെ നിർത്താനും എൽഡിഎഫിന് സാധിച്ചാൽ കോഴിക്കോട് സൗത്തിൽ ഇത്തവണ ഇടതു പക്ഷത്തിന് അട്ടിമറി വിജയം നേടാം.

1965 ൽ നിലവിൽ വന്ന ബേപ്പൂർ ഇടതുപക്ഷ കുത്തക മണ്ഡലമാണ്. ഇടത് യുവജന നേതാവ് മുഹമ്മദ്ദ് റിയാസിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി എം നിയാസാണ്. മികച്ച രാഷ്ട്രീയ പിൻബലമുള്ളവരാണ് ഇരു സ്ഥാനാർത്ഥികളും എന്നതു കൊണ്ട് തന്നെ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് ചൂട് അതിന്റെ പരമ കോടിയിലെത്തും എന്ന് പ്രതിക്ഷിക്കാം. സീറ്റ് നില നിർത്തും എന്നതിലും DYFI യുടെ അഖിലേന്ത്യ നേതാവിനെ ഇക്കുറി വിജയതിലകമണിയിക്കും എന്നതിലും ബേപ്പൂരിന് അശേഷം സന്ദേഹമില്ല.


2006 ൽ മുസ്ലിംലീഗിലെ യുസി രാമൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കുന്ദമംഗലം കേരളപ്പിറവിയോളം തന്നെ പാരമ്പര്യം അവകാശപ്പെടാവുന്ന നിയമസഭാ മണ്ഡലമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 2011ലും 2016 ലും പതിനായിരത്തോളം വോട്ട് വ്യത്യാസത്തിൽ ഇടതുപക്ഷത്തോടൊപ്പമാണ് കുന്ദമംഗലം നിലകൊണ്ടത്. മുൻ കാലം പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രം തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്. മുസ്ലിംലീഗ് തങ്ങളുടെ സ്ഥാനാർത്ഥിയായി ദിനേശ് പെരുവണ്ണയെ മത്സരിപ്പിക്കുന്നത് BJP ക്ക് മുപ്പതിനായിരത്തിൽ അധികം വോട്ട് സ്വാധീനമുള്ള സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് ചില വോട്ടർമാർ വിലയിരുത്തുന്നു. സിപിഎം നേതാവായ പിടിഎ റഹിം ആണ് ഇവിടെ ഇടതു സ്ഥാനാർത്ഥി. മണ്ഡലത്തിൽ നല്ലതുപോലെ അറിയപ്പെടുന്ന മികച്ച സ്വാധീനമുള്ള പിടിഎ റഹിം ന് മണ്ഡലം നിലനിർത്താൻ ആകുമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷങ്ങളുടെ അഭിപ്രായം.

മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പതിവായി വിജയിച്ചു വന്നിരുന്ന കൊടുവള്ളി മണ്ഡലം 573 വോട്ട് ഭൂരിപക്ഷത്തിന് എൽഡിഎഫ് കാരാട്ട് റസാക്കിലൂടെ കഴിഞ്ഞ തവണ പിടിച്ചെടുത്തു. മുസ്ലിം ലീഗിന്റെ അഭിമാന മണ്ഡലമായ കൊടുവള്ളി തിരിച്ചു പിടിക്കാനുള്ള തന്ത്രപരമായ പോരാട്ടത്തിൽ യുഡിഎഫ് ഏറ്റവും മികച്ചതും മണ്ഡലത്തിന് അനുയോജ്യനുമായ സ്ഥാനാർത്ഥിയെ തന്നെ നിയോഗിച്ചു. പ്രതിപക്ഷ ഉപനേതാവ് കുടിയായ MK മുനീറാണ് ഈ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. കരാട്ട് റസാക്കിനെ തന്നെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ഇടതു മുന്നണി.

ആരെ കൊള്ളും ആരെ തള്ളും എന്ന ആശയ കുഴപ്പത്തിലാണ് ഞങ്ങളോട് പ്രതികരിച്ച ഭൂരിപക്ഷം വോട്ടർമാരും. അവസാന നിമിഷം വരെ സസ്പെൻസ് നിലനിൽക്കും എന്ന് ഉറപ്പുള്ള കൊടുവള്ളിയിലെ പോരാട്ടം ഇത്തവണ അതി കഠിനമായിരിക്കും എന്നതിന് ഒരു സംശയവും വേണ്ട. ആര് നേടും എന്ന പ്രവചനം അസാദ്ധ്യമായ ഒപ്പത്തിനൊപ്പമായിട്ടുള്ള അപൂർവ്വം മണ്ഡലങ്ങളിൽ ഒന്നാണ് കൊടുവള്ളി.

3008 വോട്ട് ഭൂരിപക്ഷത്തിന് ഇടതുപക്ഷത്തോടൊപ്പം ചേർന്ന തിരുവമ്പാടി 1977 ൽ നിലവിൽ വന്ന മണ്ഡലമാണ്. 2006 മുതൽ എൽഡിഎഫ് ജയിച്ചു വരുന്ന മണ്ഡലത്തിന്റെ അതിനു മുൻപത്തെ വിജയ ചരിത്രം യുഡിഎഫ് ന്റെതാണ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ച ദൗത്യവുമായി ഇറങ്ങിയ യുഡിഎഫിന് മണ്ഡലത്തിൽ നിന്ന് വേണ്ടത്ര അനുകൂല പിന്തുണ കിട്ടുന്നില്ല എന്നതാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാക്കപ്പെടുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം ൽ നിന്നും ലിന്റോ ജോസഫും ഐക്യമുന്നണിയിൽ നിന്ന് മുസ്ലിംലീഗിലെ CPചെറിയ മുഹമ്മദും ഏറ്റുമുട്ടുമ്പോൾ മണ്ഡലത്തിലെ സ്ഥാനർത്ഥി നിർണ്ണയത്തിൽ തന്നെ UDF പരാജയപ്പെട്ടു എന്നാണ് പൊതുവായുള്ള വിലയിരുത്തലുകൾ. മണ്ഡലവും മണ്ഡലത്തിലെ വോട്ടർമാരേയും അവരുടെ രാഷ്ട്രീയ വൈകാരിക വിഷയങ്ങളും നലതുപോലെ പഠിച്ച ഇടതുപക്ഷം മണ്ഡലത്തിൽ തുടർ വിജയം ഉറപ്പിക്കാൻ ഉതകുന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെ തന്നെ കണ്ടെത്തിയിരിക്കുന്നു. അതു കൊണ്ട് തന്നെ ഇത്തവണയും തിരുവമ്പാടി ഇടതു പക്ഷത്തോടൊപ്പം ഉറച്ചു നിൽക്കും.

കോഴിക്കോട് ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിൽ പതിനൊന്നിടത്തും ഇടതുപക്ഷ വിജയം ഉറപ്പാണ്. അത് പന്ത്രണ്ട് വരെ ആകാം. പരമാവധി രണ്ട് സീറ്റുകൾ അല്ലാതെ യുഡിഎഫ് ന് മറ്റൊരു പ്രതീക്ഷക്ക് യാതോരു വകയും ഇല്ല. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലവിലുള്ള സീറ്റുകൾ കുറയുക എന്നല്ലാതെ മറ്റ് സാദ്ധ്യതകൾ ഒന്നും തന്നെ ഇല്ല. ജില്ലയിൽ കോൺഗ്രസ്സിന് ഒരു സീറ്റ് പോലും നേടാൻ ആകില്ല എന്നു മാത്രമല്ല ധർമ്മജൻ ബോൾഗാട്ടി യുടെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങളിൽ ഏറെ ദോഷകരമായി ബാധിക്കും എന്നതിന്റെ അലയൊലികളും ഇതിനകം തന്നെ കേരളത്തിന്റെ വിശിഷ്യ കോഴിക്കോടിന്റെ രാഷ്ട്രീയന്തരീക്ഷത്തിൽ മുഴങ്ങി കഴിഞ്ഞു.

Top