കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 5 കോഴിക്കോട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് :കോഴിക്കോട് ജില്ലയിൽ പതിനൊന്നു മണ്ഡലത്തിൽ ഇടതു മുന്നണി വിജയിക്കും .രണ്ടിടത്ത് യുഡിഎഫ് വിജയിക്കും എന്നാണു നിലവിലെ സാഹചര്യം എന്ന് ഡെയിലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസ് ടിവിയും നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ എന്ന ഇലക്ഷൻ സർവേയിൽ മനസിലാക്കുന്നത്. ബാലുസേരിയിൽ സിനിമ താരം വലിയ മാർജിനിൽ തോൽക്കുമെന്നുമാണ് മണ്ഡലത്തിൽ നിന്നും മനസിലാവുന്നത് .

അറമ്പിക്കടലിന്റെ തിരമാലകൾ താണ്ടി കടൽമാർഗ്ഗം ഇന്ത്യയിലേക്ക് ആദ്യമായി വാസ്ഗോഡ ഗാമ എന്ന യുറോപ്യൻ നാവികൻ തീരമണഞ്ഞതിന്റെ ചരിത്ര പശ്ചാത്തലമുള്ള പുരാതന നഗരം.പൗരസ്ത്യ പാശ്ചാത്യ വൈദേശികതയെ ഇരു കൈയും നീട്ടി സ്വീകരിച്ച് വാണിജ്യ ഉടമ്പടികൾ തീർത്ത കേരളത്തിലെ വ്യവസായ നഗരം.ചാലിയാറിന്റെയും കല്ലായിപ്പുഴയുടേയും തീരത്തുയർന്നു വന്ന വ്യവസായശാലകൾ കോഴിക്കോടിന്റെ തൊഴിൽ മേഖലയെ സംമ്പുഷ്ടമാക്കിയ ഒരു ഭൂതകാലത്തിന്റെ സുസ്മരണകളിൽ അഭിമാനം കൊള്ളുന്ന പ്രതാപ നഗരം.

സുഗന്ധവ്യഞ്ജനങ്ങളുടെ വാണിജ്യ വ്യാപാര സിരാ കേന്ദ്രമായതിനാൽ സുഗന്ധവ്യഞ്ജനങ്ങളുടെ നഗരമെന്നും അറിയപ്പെടുന്നു. നിരവധി പടയോട്ടങ്ങളും പാലയനങ്ങളും കണ്ട; വലത് ഇടത് സോഷ്യലിസ്റ്റ് രാഷ്ട്രീയ വളർച്ചയും തളർച്ചയും കണ്ട കോഴിക്കോടിന്റെ വർത്തമാന കാലരാഷ്ട്രീയം സുവ്യക്തമാണ്.

പതിമൂന്ന് നിയമസഭാ മണ്ഡലമുള്ള കോഴിക്കോട് ജില്ലയിൽ നിന്ന് കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തിനിടയിൽ ഒരു കോൺഗ്രസ്സ് MLA യെ പോലും സൃഷ്ടിച്ചെടുക്കാൻ കഴിയാത്ത അത്രയും ദു:ർബലമായ സംഘടനാ സംവിധാനമാണ് നിലവിൽ ഇവിടെ കോൺഗ്രസ്സിനുള്ളത്. പതിനൊന്ന് MLA മാർ LDF പക്ഷത്തുള്ളപ്പോൾ കേവലം രണ്ട് MLA മാരാണ് UDFനോടൊപ്പമുള്ളത്. അതാകട്ടെ മുസ്ലീംലീഗിന്റെതും. ശക്തമായ സംഘടനാ സംവിധാനമുള്ള ഇടതുമുന്നണിയേയും CPM നേയും നേരിടാൻ ഐക്യജനാധിപത്യ മുന്നണിക്ക് കോഴിക്കോട് ജില്ലയിൽ ആകില്ല എന്നാണ് വിലയിരുത്തലുകൾ.

കെ കെ രമയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ചർച്ച ചെയ്യപ്പെടുന്ന വടകര മണ്ഡലം നിലവിൽ വന്നത് 1957 ൽ ആണ്. മനയത്ത് ചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ്നു വേണ്ടി മത്സരിച്ച വ്യക്തിയെ മണ്ഡലത്തിലെമ്പാടും പ്രകീർത്തിച്ച് പ്രസംഗിച്ച യുഡിഎഫ് ഇപ്പോൾ ശരിക്കും വെട്ടിലായിരിക്കുന്നു. കഴിഞ്ഞ തവണ എൽഡിഎഫിനെ എതിർത്ത് മത്സരിച്ച ആൾ എൽഡിഎഫി മുന്നണിയുടെ സാരഥി ആയി വന്നുചേർന്ന് എൽഡിഎഫിനെയും ഇടത് ഭരണ നേട്ടങ്ങളേയും വാഴ്ത്തുമ്പോൾ  ഈ മാറ്റം ഇടതുപക്ഷമാണ് ശരി എന്ന; കേരളത്തിലെ ഇടതുപക്ഷ തരംഗത്തിന്റെ പ്രത്യക്ഷോദാഹരണമാണ് എന്ന വിലയിരുത്തലുകൾക്ക് മുൻതൂക്കം കിട്ടുന്നു.

രക്തസാക്ഷി TPചന്ദ്രശേഖരന്റെ ഭാര്യ എന്ന പരിഗണന ശ്രീമതി: രമക്ക് ഉണ്ട് എന്നു പറയുമ്പോഴും വ്യക്തമായ മറ്റ് വികസന ക്ഷേമകാര്യങ്ങൾ ചൂണ്ടി കാണിക്കാൻ മത്സരിക്കുന്ന പതിവ് കാഴ്ച വടകരക്കാർക്കും സ്വന്തം തന്നെ. RMP യോട് അതിന്റെ രൂപികരണ കാലത്ത് ആഭിമുഖ്യം പുലർത്തിയിരുന്നു എന്നു പറഞ്ഞ ഒരു കൂട്ടം ആളുകളുടെ അഭിപ്രായത്തിൽ സഖാവ് TPക്ക് UDF വച്ചുനീട്ടിയ MP സ്ഥാനം നിരസിച്ച ആ കമ്മ്യൂണിസ്റ്റ് ചങ്കുറ്റത്തെ ഇന്ന് വിറ്റു കാശാക്കുന്നു എന്നതിലുള്ള അമർഷമാണ് പങ്കുവെച്ചത്. അക്രമ, കൊലപാതക രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുമെന്നു പറഞ്ഞ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ പ്രതികരണം വോട്ടവകാശം വിനിയോഗിക്കുക വിവേകപൂർണ്ണമാണ് അല്ലാതെ വികാരപരമായല്ല എന്നായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം സർക്കാറിനെ സമഗ്രമായി വിലയിരുത്തി വിധി നിർണ്ണയിക്കലാണ് എന്ന് പറയുമ്പോൾ യുവതലമുറയുടെ രാഷ്ട്രീയ ബോധം നേരിന്റെ പാതയിൽ എന്നുറപ്പാകുന്നു.

സിറ്റിംഗ് MLA ആയ ശ്രി. CK നാണുവിനെ കൊണ്ട് ഏറെ ബഹുമാനത്തോടും ഇഷ്ടത്തോടും സംസാരിച്ച മുതിർന്ന തലമുറക്കാർ പക്വമതികളായവർ മതി വടകരയിൽ എന്നും പറഞ്ഞുവെച്ചു. TP ഏവർക്കും പ്രിയ്യപ്പെട്ടവനെങ്കിലും അത്രമാത്രമുള്ള ഒരു ആവേശം അദ്ദേഹത്തിന്റെ സഹധർമ്മിണിയോടു കാണുന്നില്ല. ചെറിയൊരു സഹതാപന്തരീക്ഷം മാത്രമാണ് വടകരയിൽ ഇപ്പോൾ ബാക്കി നിൽക്കുന്നത്. അത് പൂർണ്ണമായും വോട്ടാക്കി മാറ്റിയാൽ മാത്രമേ യുഡിഎഫിന് മണ്ഡലം പിടിച്ചെടുക്കാൻ പറ്റൂ. അല്ലാത്തപക്ഷം യുഡിഎഫ്ന്റെയും RMP യുടേയും കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മണ്ഡലം ഇടതുപക്ഷത്തോടൊപ്പം ഒരിക്കൽ കൂടി ചേർന്നു നില്ക്കും.

സംഘടനക്കകത്തെ ജനാധിപത്യവും, അനുഭാവികളുടെ തിരുത്തലുകളും, മുന്നണിക്കകത്തെ വിട്ടുവിഴ്ച്ചാ മനോഭാവങ്ങളും നേരിട്ട് കാണിച്ചതന്ന കുറ്റ്യാടി നിയമസഭാ മണ്ഡലം.2011 ൽ നിലവിൽ വന്ന മണ്ഡലം എൽഡിഎഫ് മുന്നണിയിലേക്ക് പുതുതായി കടന്നു വന്ന കേരളാ കോൺഗ്രസ്സ് (എം)ന് നൽകിയതിനെ തുടർന്ന് അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. ഇടതുപക്ഷ പ്രവർത്തകർക്ക് വേദനയുണ്ടാകുന്ന ഒന്നിനും ഞങ്ങൾ ഇല്ല എന്നു പറഞ്ഞ് കുറ്റ്യാടി സിപിഎം നെ തിരിച്ചേല്പിച്ചപ്പോൾ അത് കേരള രാഷ്ട്രീയത്തിലെ മുന്നണി സംവിധാനത്തിലെ ഏറ്റവും വലിയ മാന്യതയായി വാഴ്ത്തപ്പെട്ടു. അണികളിഷ്ടപ്പെട്ട സ്ഥാനാർത്ഥിയെ കിട്ടിയ സന്തോഷം ആഘോഷമാക്കിയ കുറ്റ്യാടിയിലെ ഇടതു പ്രവർത്തകർ നേരത്തെ പ്രകടിപ്പിച്ച വികാരം പാർട്ടിയോടായിരുന്നില്ല മണ്ഡലത്തിന് യോജിക്കാത്ത സ്ഥാനാർത്ഥി നിശ്ചയ തീരുമാനത്തോടാണെന്ന് പറയുമ്പോൾ കേരള രാഷ്ട്രീയത്തിൽ, പലർക്കുമുള്ള മറുപടിയായി അതു മാറുന്നു.

1157 വോട്ടിന് മുസ്ലിം ലീഗ് ജയിച്ച മണ്ഡലം തിരിച്ചുപിടിക്കുക എന്നത് തെരുവിലിറങ്ങി പ്രതിഷേധിച്ച ഇടതു പ്രവർത്തകരുടെ അഭിമാനപ്രശ്നമാണ്. സീറ്റ് വിഷയങ്ങൾക്കിടയിൽ വിട്ടുവീഴ്ചയിലൂടെ കേരളാ കോൺഗ്രസ്സും ഇടതുമുന്നണിയിലെ മറ്റ് കക്ഷികളും തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനായ കുറ്റ്യാടി ഇത്തവണ ഇടതുപക്ഷത്തോടൊപ്പം ചേരും എന്നു തന്നെയാണ് പറയുന്നത്.

വോട്ടർമാരിൽ മുന്നണിയെ പറ്റി നല്ല മതിപ്പുളവാക്കാൻ കേരള കോൺഗ്രസ്സിന്റെ നടപടി സഹായിച്ചിട്ടുണ്ട് എന്നത് പ്രതികരണങ്ങളിലെ ഇരുമുന്നണികളേയും താരതമ്യം ചെയ്യുന്നതിൽ നിന്ന് വ്യക്തമാണ്.

ഇടത് സർക്കാറിന്റെ ഭരണ നേട്ടങ്ങളും മുസ്ലിം ലീഗിന്റെ അഴിമതി കഥകളും ജനങ്ങൾ ആഴത്തിൽ വിലയിരുത്തുന്നുണ്ട്. CAA വിഷയത്തിൽ കോൺഗ്രസ്സും അഴിമതിക്കാര്യത്തിൽ മുസ്ലിം ലീഗും ശക്തമായ പ്രതിഷേധമാണ് കുറ്റ്യാടിയിലെ വോട്ടർമാരിൽ നിന്ന് നേരിടാൻ പോകുന്നത്. യുഡിഎഫ്, എൽഡിഎഫ് ഭരണ താരതമ്യത്തിൽ 76% പേരും എൽഡിഎഫ് ന് അനുകൂലമാണ്. കുറ്റ്യാടി മണ്ഡലത്തിലുണ്ടായ വിവാദം ഇടതുപക്ഷത്തിന് നേട്ടമുണ്ടായി എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. മുസ്ലിം ലീഗിന് നഷ്ടപ്പെടുന്ന കുറ്റ്യാടി ഇടതുപക്ഷത്തിനെ സ്വീകരിക്കുമെന്നാണ് ചിത്രം തെളിയുമ്പോൾ വ്യക്തമാകുന്നത്.

ഇടത് വലത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഏറെ സ്വാധീനമുള്ള നാദാപുരം മണ്ഡലം പതിറ്റാണ്ടുകളായി ഇടതുപക്ഷ മുന്നണിയിലെ പ്രധാന രണ്ടാം ഘടക കക്ഷിയായ സിപിഐ യുടെ ഉറച്ച മണ്ഡലമാണ്. യുഡിഎഫ് ന്റെ വിജയ സാധ്യതയെ പറ്റിയുള്ള ചോദ്യങ്ങളോടു പോലും മുഖം തിരിക്കുന ഈ മണ്ഡലം തിരഞ്ഞെടുപ്പിന് മുൻപ് ജയപരാജയത്തിന്റെ വിധി കുറിച്ചിട്ടു കഴിഞ്ഞു എന്നതരത്തിലാണ് ഇവിടന്ന് കിട്ടുന്ന പ്രതികരണങ്ങൾ.

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

Also Read :ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.തുടർഭരണം പിണറായി നേടുമോ ?14 ജില്ലകൾ താണ്ടി 140 നിയോജക മണ്ഡലങ്ങളിലൂടെ നടത്തുന്ന ഇലക്ഷൻ പഠന സർവേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ

You May Like :കേരളം ആര് നേടും.വോട്ടർ അറിയാത്ത തിരഞ്ഞെടുപ്പ് സർവ്വേ; വ്യത്യസ്തമായ സർവ്വേയുമായി ഹെറാൾഡ്

മികച്ച വോട്ട് ഭൂരിപക്ഷത്തിന് സിപിഎം തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പു കളിൽ ജയിച്ചു വന്നിട്ടുള്ള മണ്ഡലമാണ് കൊയിലാണ്ടി. യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു പോന്ന ഈ മണ്ഡലം കൈവിട്ടു പോയിട്ട് പതിനഞ്ച് വർഷമായിട്ടും തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിൽ നിരാശരാണ് ഒരു വിഭാഗം വോട്ടർമാർ. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ അടക്കമുള്ള മുന്നേറ്റവും ഭരണ നേട്ടങ്ങളും ഇടതു സർക്കാറിന്റെ ഉറച്ച നിലപാടുകളും മികച്ച ഭൂരിപക്ഷം ഇടതു സ്ഥാനാർത്ഥിക്കു നൽകും എന്നാണ് ഫോക്കസ് കേരള യോട് മനസ്സു തുറന്ന ഭൂരിപക്ഷത്തിന്റെ വിലയിരുത്തലുകൾ.

1980 മുതൽ ഇതുവരെ സിപിഎം ന്റെ സ്ഥാനാർത്ഥികൾ മാത്രം ജയിച്ചു വരുന്ന പേരാമ്പ്ര ഇത്തവണയും അതു തുടരും എന്നത് ഉറപ്പ്. മാറ്റത്തെ പറ്റിയുള്ള ചോദ്യങ്ങളോടു പോലും മുഖം തിരിക്കുന്ന ഈ മണ്ഡലം ഇടതുപക്ഷത്തെ ഇപ്പോഴേ മനസ്സാ വരിച്ചു കഴിഞ്ഞു.

-കോഴിക്കോട് ജില്ല തുടരും

 

 

Top