ചരിത്രത്തില്‍ ഇടം പോകുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി

കണ്ണൂർ :സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടം പോകുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞതാണ്. ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തി കേരളജനത അത് ഉറപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ജനാധിപത്യത്തില്‍ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. പിണറായി ആര്‍.സി.അമല ബേസിക് സ്‌കൂളില്‍ എത്തി ആ ഉത്തരവാദിത്വം നിര്‍വഹിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങള്‍ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞതാണ്. ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മള്‍ ഇനിയും മുന്നോട്ടു പോകും. ഇന്ന്, ഇടതുപക്ഷത്തിനു വോട്ടു രേഖപ്പെടുത്തിക്കൊണ്ട് കേരളം അത് ഉറപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും ജനം അതെല്ലാം തള്ളിക്കളഞ്ഞെന്നും എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. എന്നാല്‍ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോല്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി പറഞ്ഞത്: ”എല്‍ഡിഎഫിന് ഇത്തവണ ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കും. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതേവരെ ജനങ്ങള്‍ സ്വീകരിച്ചത്. അതിന് തുടര്‍ച്ചയായ അന്തിമ വിധിയാണ് ജനങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍, അതിനിടെ നമ്മുക്ക് വന്ന മഹാദുരന്തങ്ങളെ നേരിടലായാലും എല്ലാത്തിലും സര്‍ക്കാരിനൊപ്പംജനങ്ങളുണ്ടായിരുന്നു. സംശയമില്ല ആ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നത്.”

”കരുതിവെച്ച എല്ലാ ബോംബും അവര്‍ക്ക് പുറത്തെടുക്കാന്‍ പറ്റിയോ എന്നറിയില്ല. അതിനെയെല്ലാം നേരിടാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. ജനങ്ങളുടെ മുന്നില്‍ ഇതൊന്നും വിലപ്പോകില്ല എന്ന ബോധ്യം പിന്നീട് അവര്‍ക്ക് ഉണ്ടായോ എന്ന് എനിക്ക് പറയാനാകില്ല. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇക്കുറി ക്ലോസ് ചെയ്യും. പക്ഷെ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. മലമ്പുഴയിലൊന്നും ഒരു രക്ഷയും ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ല. അതൊന്നും കണ്ട് ആരും നില്‍ക്കേണ്ട. വിധി നിര്‍ണ്ണയിക്കാന്‍ ജനങ്ങള്‍ യോഗ്യരാണ്. അതിനാല്‍ത്തന്നെ എല്ലാ കുപ്രചരണങ്ങളേയും ജനങ്ങള്‍ തള്ളിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ രീതിയില്‍ ചര്‍ച്ചയായത് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. എന്നാല്‍ അത് ജനങ്ങള്‍ തള്ളിക്കളഞ്ഞു. എനിക്ക് ജനങ്ങളില്‍ പൂര്‍ണ്ണവിശ്വാസമാണുള്ളത്. ധര്‍മ്മടത്ത് എന്തെങ്കിലും സീന്‍ ഉണ്ടാക്കിക്കളയുമെന്ന് വെച്ചാല്‍ അതൊന്നും ഏശുന്ന നാടല്ല ഇത്. അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. അതിനാല്‍ അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തിങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. സുകുമാരന്‍ നായര്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടും.”

Top