ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.തുടർഭരണം പിണറായി നേടുമോ ?14 ജില്ലകൾ താണ്ടി 140 നിയോജക മണ്ഡലങ്ങളിലൂടെ നടത്തുന്ന ഇലക്ഷൻ പഠന സർവേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ .

കണ്ണൂർ : ഇടതന്‍ കാറ്റിന്റെ ശീലുകള്‍ കേരളത്തില്‍ ആഞ്ഞടിക്കുന്നു.എല്ലാ സര്‍വേകളും ഇടതിനു മുന്‍തൂക്കം ആണ് പ്രവചിക്കുന്നത് .എല്ലാ ഇലക്ഷൻ സർവേകളും നടത്തിയ ഇന്ത്യൻ ഹെറാൾഡ് ഇത്തവണ വിപുലമായ ഇലക്ഷൻ പഠന സർവേയാണ് നടത്തുന്നത് .കോൺഗ്രസിൽ ഒരുപാട് സർവേകൾ നടത്തിയ ശ്രീ എ.വി ജിതേഷും കൂടെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നൂറോളം പേർ ചേർന്ന വിപുലമായ സംഘവും ആണ് ഇത്തവണ സർവേ നടത്തുന്നത് . പതിനാലു ജില്ലകളിലൂടെ 140 മണ്ഡലങ്ങളിലെയും പൾസ് മനസിലാക്കിയാകും പത്താൻ സർവേ നടത്തുന്നത് .ആര് നേടും ഇത്തവണ ഭരണം ? ഇട്ടതിനു കാലിടറുമോ? യുഡിഎഫ് ഭരണം പിടിച്ചെടുക്കുമോ ?

വികസനം വോട്ടാക്കി മാറ്റാന്‍ മനക്കണക്കു കൂട്ടി തന്നെയാണ് ഇടതുപക്ഷം.സര്‍ക്കാരിനെതിരായ പ്രതിഷേധം തന്നെയാവും യുഡിഎഫ് ജനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. പുതിയ കൂട്ടുകാരെ കൂടെക്കൂട്ടി വോട്ട് ഷെയര്‍ വര്‍ധിപ്പിച്ച് കേരളത്തില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപിക്കൊപ്പം കൂടി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറാമെന്ന പ്രതീക്ഷയിലാണ് എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബിജെഡിഎസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉടൻ വായിക്കുക പരമ്പര ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ.

ശ്രീ: ഏ വി ജിതേഷിനെക്കുറിച്ച് കുറിച്ച് ഒരു ആമുഖം

കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി സ്വദേശിയാണ് ജിതേഷ് .വലതുപക്ഷ രാഷ്ട്രീയത്തോട് വിടപറഞ്ഞ് ഇടതുപക്ഷ സഹയാത്രികനായ കണ്ണൂർ ജില്ലയിലെ എണ്ണം പറഞ്ഞ കോൺഗ്രസ്സ് കുടുംബാഗം. കണ്ണൂരിലെ കരുത്തനായ കോൺഗ്രസ്സ് നേതാവ് എൻ രാമകൃഷണനടക്കം ഏറെ ബഹുമാനിച്ച കോൺഗ്രസ്സ് നേതാവായിരുന്ന പരേതനായ വിയം ശ്രീധരന്റെ മകൻ. ജവഹർ ബാലജനവേദിയുടെ കണ്ണൂർ ജില്ല മുൻ ചെയർമാൻ.സംസ്ഥാന വ്യാപകമായി ആയിരത്തിൽ അധികം വേദികളിലായി UDF ന് വേണ്ടി ഇളംപ്രായത്തിൽ പ്രചണ്ഡ പ്രചരണം നടത്തിയ താര പ്രചാരക അനാമിക എസ്സ് ജിതേഷിന്റെ പിതാവ്.

വി യം സുധീരൻ KPCC പ്രസിഡന്റായിരുന്ന കാലത്ത് നടത്തിയ ജനപക്ഷ യാത്രയിലും ജനരക്ഷാ യാത്രയിലും സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും വ്യാപകമായി സഞ്ചരിച്ച് പാർട്ടി ഏല്പിച്ച ദൗത്യം അവിശ്വസനീയമാം വിധം നിർവ്വഹിച്ച KPCC യുടെ മുൻ സപ്പോർട്ടിഗ് ടീം അംഗം.

AICC ജന:സെക്രട്ടറി മുഗൾ വാസനിക്കിന്റെയും സെക്രട്ടറി ദീപക് ബാബറിയുടെയും ജില്ലാ പര്യടന പരിപാടിയിൽ മണ്ഡലം പ്രസിഡന്റുമാർ മുതൽ മുകളിലോട്ടുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ നിശ്ചയിച്ച മീറ്റിംഗുകളിൽ നിന്ന് ഒന്നു പോലും ചോരാതെ KPCC ക്കു വേണ്ടി ഒപ്പിയെടുത്ത് കോൺഗ്രസ്സിൽ കേട്ടുകേൾവിയില്ലാത്ത മാതൃകാ പ്രവർത്തനം നയിച്ച അഞ്ചഗങ്ങളിൽ ഏറെ കരുത്തൻ..

പ്രതിപക്ഷ നേതാവിന്റെ പടയൊരുക്കം ജാഥയിൽ ഒദ്യോഗിക കൃത്യനിർവ്വഹണത്തിൽ VD സതീശൻ MLA ക്കും KPCC ജനറൽ സെക്രട്ടറി സജീവ് ജോസഫിനും ഒപ്പം നിന്ന് ജാഥയുടെ സവിശേഷതയായ ഒരു കോടിയിലധികം വരുന്ന പ്രതിഷേധ ഒപ്പുകളെ ലോക റെക്കോർഡിലെത്തിച്ചതിന്റെ കണക്കുകൾ ബൂത്ത് തലംതിരിച്ച് രേഖയാക്കി സൂക്ഷിച്ച സൂത്രധാരരിൽ പ്രമുഖൻ..

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നിരവധി തവണ സഞ്ചരിച്ച് പഴയതും പുതിയതുമായ ജനവികാരങ്ങളെ ആഴത്തിൽ പഠിച്ച അനുഭവസ്ഥൻ.കോൺഗ്രസ്സിന്റെ മൂല്യച്യൂതി മുൻകൂട്ടി കണ്ട് ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിരയിൽ സഹയാത്രികനായ ശ്രി ഏവി ജിതേഷ് ഡെയിലി ഇന്ത്യൻ ഹൊറാൾഡിന്റെ അഭ്യർത്ഥന മാനിച്ച് വിപുലമായ ടീംസജ്ജീകരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ സവിശേഷമായ തനത് ശൈലിയിൽ ജനങ്ങളിൽ നേരിട്ട് ഇടപെട്ട് പ്രത്യേകം തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകനം. വരും ദിവസങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധവും, മുന്നണിയിലെ ഐക്യമില്ലായ്മയുമാണ് യുഡിഫിനെ ഏറെ പ്രതിസന്ധിയിലേക്കു തള്ളി വിടുന്നത്. തിരഞ്ഞെടുപ്പില്‍ ആരു നയിക്കണമെന്നതിനെച്ചൊല്ലി തുടങ്ങിയ തര്‍ക്കം ഉമ്മന്‍ചാണ്ടിയും, രമേശുംതമ്മിൽ രൂക്ഷമായ എതിർപ്പിൽ എത്തി നില്‍ക്കുന്നു. ഇതിനിടെയാണ് കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടത് .

കോൺഗ്രസിൽ സീറ്റിനെച്ചൊല്ലിയുള്ള തമ്മിലടിയും രൂക്ഷമായിരിക്കുകയാണ് . ഉമ്മൻ ചാണ്ടിക്ക് എതിരെ ഉയര്‍ന്ന സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളാണ് യുഡിഎഫിനെ പ്രതിപക്ഷത്തേയ്ക്കു മാറ്റി നിര്‍ത്തുന്ന രണ്ടു കേസുകള്‍. സ്ത്രീ വിഷയങ്ങളും അഴിമതിയും എല്ലാ വിധ ആസന്മാര്‍ഗിക ആരോപണങ്ങളും യുഡിഎഫിനു നേരിടേണ്ടി വന്നിട്ടുണ്ട്. ഇതും യുഡിഎഫ് സര്‍ക്കാരിന്റെ തിരിച്ചു വരവിനെ തെറ്റായി ബാധിക്കും. സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ബിജു രമേശിന്റെയും മുൻ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെ നയിക്കുന്ന നേതാവിനെതിരെ മുഴച്ചു നിക്കയാണ് .ഉമ്മൻ ചാണ്ടി നയിച്ച എല്ലാ തിരഞ്ഞെടുപ്പുകളും കോൺഗ്രസ് പരാജത്തിൽ ആയിരുന്നു എന്നുവേണം വിലയിരുത്താൻ .ഇത്തവണയും വലിയ പരാജയത്തിൽ നിന്നും കോൺഗ്രസ് കരകയറുമോ ? കാത്തിരുന്നു കാണണം

Top