ഇരിക്കൂറിനു വേണ്ടാത്തയാളെ ചങ്ങനാശേരിക്കും വേണ്ട.കെ സി വന്നാൽ ചങ്ങനാശേരിയിൽ വിമതനായി മത്സരിക്കുമെന്ന് ഡിസിസി അംഗം.ഏറ്റുമാർ കൊടുക്കാനും ആവില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ

കോട്ടയം:ഇരിക്കൂറിലെ എംഎൽഎ സീറ്റില്ലാതെ അലയുകയാണ് .കോട്ടയത്ത് ഒരിടത്തും ജോസഫിനെ അടുപ്പിക്കുന്നില്ല. ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ സി ജോസഫ്‌ ചങ്ങനാശേരിയിൽ വേണ്ടെന്നും കോട്ടയത്തെ കോൺഗ്രസ്‌ നേതാക്കൾ.മത്സരിച്ചാൽ തോൽക്കുമെന്നും തോൽപ്പിക്കുമെന്നും കോൺഗ്രസുകാർ.ഇനി രക്ഷ ഇരിക്കൂർ മാത്രമാവുകയാണോ ? എട്ടുതവണ ഇരിക്കൂരിൽനിന്ന്‌ മത്സരിച്ചശേഷം ചങ്ങനാശേരിയിൽ പിടിമുറുക്കുന്നത്‌ മറ്റു പ്രമുഖരുടെ സാധ്യത ഇല്ലാതാക്കും. സീറ്റ് ജോസഫിൽനിന്ന്‌ ഏറ്റെടുക്കേണ്ടി വന്നാലും കെ സി ജോസഫിന് നൽകരുതെന്ന അഭിപ്രായത്തിൽ യൂത്തു കോൺഗ്രസും ഡിസിസി യിലെ പ്രമുഖരും ഒറ്റക്കെട്ട്‌. തിരുവഞ്ചൂരിനുള്ള അതൃപ്തിയും ഇത്‌ വ്യക്തമാക്കി.

ഇരിക്കൂറിനു വേണ്ടാത്തയാളെ ചങ്ങനാശേരിക്കും വേണ്ടെന്ന എതിർപ്പ്‌‌ ശക്തമായതിനെതുടർന്ന്‌ ഏറ്റുമാനൂരിലേക്കോ കാഞ്ഞിരപ്പള്ളിയിലേക്കോ മാറാൻ കരുക്കൾനീക്കി കെ സി ജോസഫ്‌. തിരുവഞ്ചൂരിന്റെ നീക്കങ്ങളെ കടത്തിവെട്ടാൻ‌ ഉമ്മൻചാണ്ടിയുടെ പിന്തുണയുണ്ട്‌. നിലവിലുള്ള എംഎൽഎമാർക്ക്‌ മത്സരിക്കാമെന്ന തെരഞ്ഞെടുപ്പ്‌ സമിതി തീരുമാനം പിടിവള്ളിയാക്കിയാണ്‌ സീറ്റിനായുള്ള പരക്കംപാച്ചിൽ. ജോസഫ്‌ഗ്രൂപ്പ്‌ ഏറ്റുമാനൂരിൽ ഉറച്ചുനിൽക്കെ മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ലതികാ സുഭാഷ്‌ ഉന്നമിട്ട്‌ പ്രവർത്തിച്ചുവരുന്ന സീറ്റാണിത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂവാറ്റുപുഴ നൽകിയാൽ കോട്ടയത്ത്‌ ഏതാനും സീറ്റുകളിൽ വിട്ടുവീഴ്‌ചയാകാമെന്ന്‌ ജോസഫ്‌ വിഭാഗം നിലപാട്‌ എടുത്തിട്ടുണ്ടെങ്കിലും കോൺഗ്രസ്‌ ഐ വിഭാഗം കടുത്ത എതിർപ്പിൽ. ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ സി ജോസഫിന്‌ സീറ്റ്‌ ഒരുക്കാൻ മൂവാറ്റുപുഴയിൽ കളത്തിലിറങ്ങിയ ഐക്കാരനായ ജോസഫ്‌ വാഴയ്‌ക്കനും കോട്ടയത്തെ ചെറുപ്പക്കാരും ത്യാഗം സഹിക്കുന്നെതെന്തിനെന്ന്‌ ചോദിക്കുന്നു. തിരുവഞ്ചൂരും യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളും നവമാധ്യമങ്ങളിലൂടെയും അല്ലാതെയും അമർഷം പ്രകടിപ്പിച്ചുവരുന്നു.

ചങ്ങനാശേരി സീറ്റ് ജോസഫ് വിഭാഗത്തിനു നൽകിയാൽ വിമതനായി മത്സരിക്കുമെന്ന്‌ ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ഡിസിസി അംഗവുമായ ബേബിച്ചൻ മുക്കാടൻ. ജോസഫിന് അർഹിക്കുന്നതിലധികം സീറ്റുകൾ നൽകിയാൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കും. കേരള കോൺഗ്രസ് രണ്ടായി പിളർന്നതിനാൽ പകുതി സീറ്റുമാത്രമേ ജോസഫ് വിഭാഗത്തിന് നൽകാവൂ. സ്വന്തം ജില്ലയിൽ മത്സരിക്കാൻ വർഷങ്ങളായി ആഗ്രഹിക്കുന്നവർക്ക്‌ അവസരം നിഷേധിക്കരുതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന് ചങ്ങനാശേരി സീറ്റ് നൽകിയാൽ റിബലാകുമെന്ന്‌ കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം സാജൻ ഫ്രാൻസിസും പ്രഖ്യാപിച്ചിട്ടുണ്ട്‌.

Top