ബിജെപിക്ക്‌ ഒരംഗത്തെയുണ്ടാക്കുകയും മൂന്നാമത്തെ കക്ഷിയാക്കി വളർത്തിയതും കോൺഗ്രസ് !ഷാഫിയെ തോൽപ്പിക്കാൻ എ വി ​ഗോപിനാഥ്. പാലക്കാട് ജില്ലയില്‍ കോൺഗ്രസ് പാര്‍ട്ടി തീരും!

പാലക്കാട്: പാലക്കാട് ഇത്തവണ ഷാഫി പറമ്പിൽ തോൽക്കും .കോൺഗ്രസിലെ കരുത്തൻ ഇടതു സ്ഥാനാർത്ഥിയായി ഷാഫിക്ക് എതിരെ മത്സരിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് .പാലക്കാട് ജില്ലയിൽ കോൺഗ്രസ് സമ്പൂർണ്ണ പരാജയത്തിലേക്ക് കൂപ്പ് കുത്തും . കോൺഗ്രസ്‌ തന്നെ വഴിയിൽ ഉപേക്ഷിച്ചെന്നും തന്റെയും ആയിരക്കണക്കിന്‌ പ്രവർത്തകരുടെയും ജീവിതം കളഞ്ഞെന്നും കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ​ഗോപിനാഥ് ആരോപണം ഉന്നയിച്ചു . നേതൃത്വം തന്നോട് വലിയ ശത്രുത കാണിക്കുന്നു. ഇനി ഒത്തുപോകാനാകില്ല. ആശയപരമായി യോജിക്കാൻ കഴിയുന്നവരുമായി ചേർന്ന്‌‌ പൊതുരംഗത്തുതന്നെ നിൽക്കുമെന്നും അദ്ദേഹം ‌ പറഞ്ഞു.

കുറേ വർഷമായി കോണ്‍​ഗ്രസില്‍ നിരന്തരം അവഗണനയാണ്‌. ഭാരവാഹിയാണെങ്കിലും എന്താണ്‌ ഭാരവാഹിത്വമെന്ന്‌ നേതാക്കളോടുതന്നെ ചോദിക്കണം. കാര്യങ്ങൾ നേരിട്ട്‌ പറയുന്നവരെ മാറ്റിനിർത്തുന്നു. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്‌. അതിന്‌ ആർക്കും കഴിയില്ല. കോൺഗ്രസിൽ ഓരോ വ്യക്തിക്കുനസരിച്ചാണ്‌ ഭരണഘടന. അവരുടെ കുടുംബ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കാനാകില്ല. അണികളിലേക്കാണ്‌ നേതാക്കൾ വരേണ്ടത്‌. അല്ലാതെ നേതാക്കളെ അന്വേഷിച്ച്‌ പോകുകയല്ല വേണ്ടത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട്ടിലും നെന്മാറയിലും മത്സരിച്ച്‌ തോറ്റു, അല്ലെങ്കിൽ തോൽപ്പിച്ചു. അതിനെക്കുറിച്ച്‌ ഒരന്വേഷണവുമില്ല. എന്തിനാണ്‌ ഞങ്ങളെ അവഗണിക്കുന്നത്‌. ഞങ്ങൾ എന്ത്‌ തെറ്റ്‌ ചെയ്‌തു. നേരിട്ട്‌ പറയണം. അല്ലെങ്കിൽ പുറത്താക്കട്ടെയെന്നും എ വി ഗോപിനാഥ്‌ പറഞ്ഞു. ബിജെപിക്ക്‌ ഇന്ത്യയിൽ അവസരമുണ്ടാക്കിയത് കോൺഗ്രസാണ്‌. കേരളത്തിൽ ദുർബലമായിരുന്ന ബിജെപിക്ക്‌ ഒരംഗത്തെയുണ്ടാക്കുകയും മൂന്നാമത്തെ കക്ഷിയാക്കി വളർത്തിയതും കോൺഗ്രസിന്റെ ദുർബലതയാണ്‌. എൽഡിഎഫ്‌ നേതാക്കളുമായി നല്ല ബന്ധമാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ കെ ബാലൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ എന്നിവരുമായി നല്ല അടുപ്പമുണ്ട്‌. എ വി ഗോപിനാഥ്‌ പറഞ്ഞു.

ജില്ലയിലെ എ വിഭാഗത്തിന്റെ ശക്തനായ നേതാവായ എ വി ഗോപിനാഥ്‌ പാർടി വിടുന്നതോടെ പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെയും ജില്ലയിലെ മറ്റിടങ്ങളിലെയും കോൺഗ്രസ്‌ പ്രവർത്തകരും ഗോപിനാഥിന്റെ വഴി സ്വീകരിക്കും.നിലവിൽ പെരിങ്ങോട്ടുകുറുശി പഞ്ചായത്ത്‌ അംഗമാണ്‌. കാൽനൂറ്റാണ്ടുകാലം പെരിങ്ങോട്ടുകുറുശി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. 1991ൽ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി നിയമസഭയിലുമെത്തി.

ആകെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് പാലക്കാട് ജില്ലയില്‍ ഉള്ളത്. അതില്‍ 10 എണ്ണത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു വിജയം. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 13 ല്‍ 12 എണ്ണത്തിലും ഭൂരിപക്ഷം എല്‍ഡിഎഫിന് തന്നെ.അങ്ങനെ നോക്കുമ്പോള് ജില്ലയില്‍ ആകെ ശേഷിക്കുന്നത് പാലക്കാട് മണ്ഡലം ആണ്. ഷാഫി പറമ്പില്‍ സിറ്റിങ് എംഎല്‍എ ആയ പാലക്കാട്, തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ലീഡ് 3,785 വോട്ടുകള്‍ മാത്രമാണ്. അതിനിടെയാണ് അവിടെ വിമതനായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ആയ എവി ഗോപിനാഥ് എത്തുമെന്ന വാര്‍ത്തകള്‍ വരുന്നത്.കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളായി പാലക്കാട് മണ്ഡലം യുഡിഎഫിനെ സംബന്ധിച്ച് ഷാഫി പറമ്പിലിന്റെ കൈയ്യില്‍ ഭദ്രമാണ്. കെഎസ് യു നേതാവാകുമ്പോള്‍ എംഎല്‍എ ആയ ഷാഫി ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ആദ്യ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഒരു മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കാന്‍ തുടങ്ങിയാല്‍, ആ മണ്ഡലം സ്ഥാനാര്‍ത്ഥിയ്ക്ക് പതിച്ചുകൊടുക്കുന്നതാണ് ഏറെക്കുറേ കോണ്‍ഗ്രസിന്റെ രീതി. ഉമ്മന്‍ ചാണ്ടി മുതല്‍ കെസി ജോസഫ് വരെ അതിന് ഉദാഹരണമാണ്. അത്തരത്തില്‍ ഷാഫി പറമ്പിലും മാറുമോ എന്ന സംശയം കോണ്‍ഗ്രസില്‍ തന്നെ പലര്‍ക്കുമുണ്ട്.പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് എവി ഗോപിനാഥ്. ഷാഫി പറമ്പിലും വിടി ബല്‍റാമും വന്നതോടെ ജില്ലയില്‍ പ്രഭാവം നഷ്ടപ്പെട്ട നേതാക്കളില്‍ ഒരാള്‍ കൂടി ആണ് അദ്ദേഹം. അതിലുള്ള എതിര്‍പ്പ് ഇപ്പോള്‍ അദ്ദേഹം പരസ്യമാക്കിയിരിക്കുകയാണ്.

ഷാഫി പറമ്പിലിനെതിരെ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുമെന്നാണ് എവി ഗോപിനാഥിന്റെ വെല്ലുവിളി. കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള ജില്ലയിലെ അപൂര്‍വ്വം മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. എവി ഗോപിനാഥിനെ പോലെ ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ അത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് തിരിച്ചടിയും ആകും.ആലത്തൂര്‍ എന്ന സിപിഎം കോട്ടയില്‍ വിജയിച്ചുകയറി എംഎല്‍എ ആയ ചരിത്രമുള്ള നേതാവാണ് എവി ഗോപിനാഥ്.

കാല്‍ നൂറ്റാണ്ടോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. കെ കരുണാകരന്റെ പ്രിയപ്പെട്ട അനുയായി എത്തിയ ഗോപിനാഥിന്റെ രാഷ്ട്രീയ ജീവിതം പക്ഷേ, അത്രകണ്ട് ശോഭനമായില്ല പിന്നീട്.സിപിഎം നേതാക്കളുമായി ആശയ വിനിമയം നടത്തിയെന്നാണ് എവി ഗോപിനാഥ് അവകാശപ്പെട്ടത്. എന്നാല്‍ ഇക്കാര്യം സിപിഎം നിഷേധിക്കുന്നുണ്ട്. അതേസമയം, അദ്ദേഹം കോണ്‍ഗ്രസ് ഉപേക്ഷിച്ച് വരികയാണെങ്കില്‍ അടുത്ത നീക്കത്തെ കുറിച്ച് ആലോചിക്കാമെന്നാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഗോപിനാഥ് സിപിഎമ്മില്‍ എത്തുന്നതിനെ പി ശശി എംഎല്‍എ സ്വാഗതം ചെയ്യുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ഒരേയൊരു മണ്ഡലം ആണ് പാലക്കാട്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയ തൃത്താലയിലും മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റ് ആയ മണ്ണാര്‍ക്കാടും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു.2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എന്‍എന്‍ കൃഷ്ണദാസ് പാലക്കാട് മൂന്നാം സ്ഥാനത്തായിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. എന്നാല്‍ വര്‍ഷം അഞ്ച് കഴിയുമ്പോള്‍, സിപിഎം തങ്ങളുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പലതും പരിഹരിച്ചിട്ടുണ്ട് എന്നാണ് വിവരം. എവി ഗോപിനാഥിനെ പോലെ ഒരാള്‍ വരികയും സിപിഎം അടിത്തറ ശക്തമാക്കുകയും ചെയ്താല്‍ പാലക്കാട് മാറിമറിയാനുളള സാധ്യതയും കുറവല്ല.

Top