രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി!പ്രതിപക്ഷ വിരുദ്ധ വികാരമേറ്റുവാങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രതിപക്ഷ നേതാവാവ് !ഇടതുപക്ഷം ഒൻപത് സീറ്റിലും വിജയിക്കും.ആലപ്പുഴയിൽ യുഡിഎഫിന് അടിമുടി പരാജയം.

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021ഭാഗം 13 ആലപ്പുഴ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ :ആലപ്പുഴയിൽ ഐക്യജനാധിപത്യമുന്നണിയെ കാത്തിരിക്കുന്നതാ വലിയ പ്രഹരം ആയിരിക്കും ചരിത്രത്തിൽ ആദ്യമായി ഒരു പ്രതിപക്ഷ നേതാവായിരുന്ന ആൾ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിൽ കടപുഴകി വീഴും എന്നാണ് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസ് ടിവിയും സംയുക്തമായി നടത്തുന്ന ഫോക്കസ് കേരള-2021 ഇലക്ഷൻ സർവേ പുറത്ത് . പ്രതിപക്സ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വലിയ പരാജയം ഏറ്റുവാങ്ങും .

ജല ഗതാഗതത്തിനും ജലോത്സവങ്ങൾക്കും കേളി കേട്ട ആലപ്പുഴ ജില്ല നിലവിൽ വന്നത് 1957 ആഗസ്റ്റ് 17നാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ രണഭേരികൾ മുഴങ്ങിയ ആലപ്പുഴ; പുന്നപ്രയുടേയും വയലാറിന്റെയും സമരഗാഥകളാൽ എന്നും പുളകിതമാണ്. മാമലകളും വനനിബിടങ്ങളുമില്ലാതെ സമുദ്രനിരപ്പോട് ചേർന്നു കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴ ജനസാന്ദ്രതയാൽ സമ്പന്നമാണ്. കടൽ തിരകൾ കായലോളങ്ങളോട് കിന്നാരം പറയുന്ന, ഇടത്തോടുകൾ തലങ്ങും വിലങ്ങുമായി ഇടവിട്ടൊഴുകുന്ന കിഴക്കിന്റെ വെന്നിസ് എന്നറിയപ്പെടുന്ന ആലപ്പുഴ സ്വദേശികളും വിദേശികളുമായ സഞ്ചരികളുടെ പറുദീസയാണ്.

Also Read:തൊടുപുഴയിൽ ഇളക്കമില്ലാതെ ജോസഫ്.ഇടുക്കിയുടെ മാണിക്ക്യമായി എംഎം മണി.ഇടുക്കിയിൽ അഞ്ചും നാലും പിടിക്കാൻ എൽഡിഎഫ് !മണി ആശാനിൽ വിശ്വസിച്ച് ഇടുക്കി.

ALSO READ :കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്. 

Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്. 

നിരവധി കുടിൽ വ്യവസായത്തിന്റെ കരുത്തിൽ കുരുത്ത ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികളും കയർ തൊഴിലാളികളും ഉള്ളത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ആലപ്പുഴക്ക് കേരളത്തിലെ ആദ്യത്തെ തൊഴിൽ സമരത്തിന് സാക്ഷ്യമായ ചരിത്രവുമുണ്ട്.

അനാചാരങ്ങൾക്കെതിരെ പോരാടിയ ധീരനായ പത്രപ്രവർത്തകൻ കൂടിയായ ടി കെ മാധവനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന ഇതിഹാസമായ വി എസ്സ് അച്യുതാനന്ദനും, കെആർ ഗൗരിഅമ്മയും ജനിച്ച മണ്ണ്. കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായന്മാരായി മാറിയ ഏകെ ആന്റണിയുടേയും, വയലാർ രവിയുടെയും, രമേശ് ചെന്നിത്തലയുടെയും ജന്മനാട്.

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

ഇടത് വലത് മഹാരഥന്മാരായ, മഹാനുഭാവന്മാരയ നേതൃനിരയുടെ ഈ കർമ്മ ഭൂവിന് കേരളത്തിലെ ഇരു മുന്നണികളേയും ഇരുകൈയും നീട്ടി സ്വീകരിച്ച രാഷ്ട്രീയ ചരിത്രവും സ്വന്തമാണ്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ ഒൻപത് നിയമസഭാ മണ്ഡലമുള്ള ആലപ്പുഴ ജില്ലയിൽ നിന്നും 2016 ലെ തിരഞ്ഞെടുപ്പിൽ എട്ട് അംഗങ്ങളെ ഇടതു പക്ഷത്തിന് വിജയിപ്പിച്ചെടുക്കാൻ സാധിച്ചപ്പോൾ കേവലം ഒറ്റ സീറ്റിലേക്ക് വലതുപക്ഷം വല്ലാതെ ചുരുങ്ങിപ്പോയി.

2019ൽ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ആരൂർ നിയമസഭാഗം ആയ എഎം ആരിഫ് പാർലിമെന്റിലേക്ക് വിജയിച്ചപ്പോൾ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ ഷാനിമോൾ ഉസ്മാൻ ആരൂർ സീറ്റ് യുഡിഎഫ്ന് വേണ്ടി പിടിച്ചെടുത്തു. 38519 വോട്ട് ഭൂരിപക്ഷത്തെ അട്ടിമറിച്ചു കൊണ്ട് 1595 വോട്ട് അധികമായി നേടിയാണ് ഈ അത്ഭുത വിജയം യുഡിഎഫ് കരസ്ഥമാക്കിയത്. നിലവിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രണ്ട് നിയമസഭാഗങ്ങൾ യുഡിഎഫിന് ആലപ്പുഴ ജില്ലയിൽ നിന്നുണ്ട്.

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

അതിശക്തമായ പ്രതിപക്ഷ വിരുദ്ധ വികാരമാണ് ജില്ലയിൽ ആകമാനം ഇപ്പോൾ അലയടിക്കുന്നത്. ഫോക്കസ് കേരള നടത്തിയ സർവ്വേയിൽ യുഡിഎഫ് ന് അനുകൂലമായി പ്രതികരിച്ചവർ നാമമാത്രമാണ്. വർത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചുള്ള വോട്ടർമാരുടെ അവബോധം ഏറെ ആഴത്തിലുള്ളതാണെന്ന് ഞങ്ങൾ സംവാദിച്ച ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായ പ്രകടനത്തിൽ തന്നെ വ്യക്തമാണ്.

ഉപതിരഞ്ഞെടുപ്പിൽ കൈവിട്ട അരൂർ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ഇടതുപക്ഷം. അത് സാധൂകരിക്കുന്ന തരത്തിൽ തന്നെയാണ് മണ്ഡലത്തിൽ നിന്നുള്ള പ്രതികരണങ്ങളും. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ 2016ലെ അതെനില നിലനിർത്താൻ ഇടതുമുന്നണിക്ക് ഇത്തവണയും സാധിക്കും.

മറ്റ് മണ്ഡലങ്ങളിലെല്ലാം ഉള്ളതുപോലെ തന്നെ അതിശക്തമായ വിരോധമാണ് ഹരിപ്പാട് മണ്ഡലത്തിലും സിറ്റിംഗ് എംഎൽഎയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയോട് ഉള്ളത്. അനുകൂലമായി പ്രതികരിച്ചവർ വിരലിലെണ്ണാവുന്നത്രയും പേർ മാത്രം. ആ ആളുകൾക്ക് പോലും ഇത്തവണ മണ്ഡലത്തിൽ മാറ്റം അനിവാര്യമാകണം എന്ന അഭിപ്രായമാണ് ഉള്ളത്.. ജനരോഷം ഇത്രയും ശക്തമായി നേരിടേണ്ടി വന്ന മറ്റൊരു പ്രതിപക്ഷ നേതാവ് കേരള ചരിത്രത്തിലുണ്ടാകില്ല എന്നാണ് ഫോക്കസ് കേരളക്ക് ഈ സർവ്വേയിൽ നിന്നും മനസ്സിലാക്കാൻ പറ്റിയത്.

പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും സർക്കാർ സ്വീകരിച്ച നിലപാടുകളെ നെഞ്ചോട് ചേർത്ത് വാചാലമായി സർക്കാറിനെ പ്രകീർത്തിച്ചവർ നന്മയുടെ രാഷ്ട്രീയത്തിന് വോട്ടു ചെയ്യും എന്നു പറഞ്ഞവരാണ്. മഹാവ്യാധിയുടെ നാളുകളിൽ നാട് നിശ്ചലമായപ്പോഴും വറുതിയില്ലാതെ വയറു കാത്ത സമുദ്ധിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിനും നൂറിൽ നൂറ് മാർക്കും സമ്മാനിച്ചവരാണ് ആലപ്പുഴ ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലായുള്ള സർവേയിൽ പങ്കെടുത്ത വോട്ടർമാർ.

ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിൽക്കുമെന്ന ഉറപ്പ് പറയാൻ ഫോക്കസ് കേരളക്ക് സാധിക്കുന്നത് ഇവിടത്തെ ജനാഭിപ്രായത്തിന്റെ വിലയിരുത്തലിൽ നിന്നു തന്നെയാണ്. ഒരു സീറ്റ് പോലും നേടാനാകാതെ ജില്ലയിൽ യുഡിഎഫ് തകരുന്നതിന്റെ കാരണക്കാരൻ കേരളത്തിലെ പ്രതിപക്ഷ നേതാവ് തന്നെയാണ്. സർക്കാറിന് എതിരെ നിരന്തരം ഉയർത്തിയ ആരോപണങ്ങളും അതിൽ നിന്നുള്ള മലക്കം മറിച്ചിലുകളും, ജനങ്ങൾ വെറുക്കപ്പെടുന്ന പ്രസ്ഥാവനകളും പ്രവർത്തനങ്ങളും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ആലപ്പുഴ ജില്ലയിൽ നിന്നു തന്നെ ആയിരുന്നു. ഇടതുപക്ഷത്തിന് സമ്പൂർണ്ണ വിജയം പകരുന്ന ജില്ലയായി ആലപ്പുഴ മാറുമെന്നത് ഉറപ്പിക്കാം.

Top