രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 9 പാലക്കാട്
തൃശൂർ : ഹെറാൾഡ് ന്യുസ് ടിവിയും ഡെയിലി ഇന്ത്യൻ ഹെറാൾഡും നടത്തുന്ന ‘ഫോക്കസ് കേരള-2021 ‘ ഇലക്ഷൻ സർവേ ഇന്ന് പാലക്കാട് ജില്ലയിലെ മണ്ഡലങ്ങൾ ആണ് പുറത്തുവിടുന്നത് .പാലക്കാട് മണ്ഡലത്തിൽ പന്ത്രണ്ടിൽ പത്തും ഇടതുപക്ഷം നേടും .വലിയ അട്ടിമറി നടക്കുന്നത് തൃത്താല മണ്ഡലത്തിലും പാലക്കാട്ടും ആണെന്നാണ് സർവേ പറയുന്നത് .തീർത്താലയിൽ കോൺഗ്രസിലെ യുവ എം എൽ എ വി ടി ബൽറാമിന് പരാജയം ഏറ്റുവാങ്ങേണ്ടി വരും.അവിടെ എം ബി രാജേഷ് അനായാസ വിജയത്തിലേക്ക് എത്തുകയാണ് .

കരിമ്പനകൾ തല ഉയർത്തി നില്ക്കുന്ന, നെൽപ്പാടങ്ങളാൽ സമ്പന്നമായ, ഗ്രാമീണ കേരളത്തിത്തിന്റെ സൂര്യ മുഖമാർന്ന പാലക്കാട്. കേരളത്തിന്റെ സാംസ്കാരിക ചിഹ്നമായി അടയാളപ്പെടുത്തിയ ഭാരതപ്പുഴയടക്കം എട്ടോളം നദികളൊഴുകുന്ന പാലക്കാട് ടിപ്പുവിന്റെ പടയോട്ടങ്ങൾക്കും സാക്ഷിയായി. പശ്ചിമഘട്ട മലനിരകളിലെ വാളായാർ ചുരത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാരണം വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ജില്ല. ഇവിടെ വീശിയടിക്കുന്ന ചൂട് കാറ്റിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിലാണ് ഇന്ന് പാലക്കാട് ജില്ല.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളുള്ള പാലക്കാട് ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന ജില്ലയാണ്. 2016ലെ തിരഞ്ഞെടുപ്പിൽ ഒൻപത് മണ്ഡലങ്ങളും എൽഡിഎഫിനോടൊപ്പം ചേർന്നപ്പോൾ തൃത്താല,മണ്ണാർക്കാട്, പാലക്കാട് മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫ്ന് വിജയിക്കാനായത്. യുഡിഎഫ്ന്റെ ചുരുക്കം യുവ എംഎൽഎമാരിൽ പ്രമുഖരായ ഷാഫി പറമ്പിലും, വിടി ബലാറാമും ജയിച്ചു വരുന്നതും ഈ ജില്ലയിൽ നിന്നു തന്നെയാണ്.

ഇത്തവണയും പാലക്കാട് നിന്ന് UDFന് പ്രതീക്ഷക്ക് വകയില്ല എന്നാണ് ഫോക്കസ് കേരള സർവ്വേയിൽ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല തൃത്താല മണ്ഡലത്തിൽ യുഡിഎഫ് എംഎൽഎയോടുള്ള വിരോധം അതിശക്തമാണ്. സിപിഎം നേതാവും സർവ്വാധരണീയനുമായ മണമറഞ്ഞ എകെജിയെ അതി മ്ലേഛകരമായി ബലറാം അധിക്ഷേപിച്ചതിന്റെ രോഷാഗ്നി ഇനിയും മണ്ഡലത്തിൽ കെട്ടടങ്ങിയിട്ടില്ല എന്നാണ് ഫോക്കസ് കേരളയുടെ അന്വേഷണ റിപ്പോർട്ട്. കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ പ്രസ്തുത വിഷയത്തിൽ മാപ്പു പറഞ്ഞിട്ടുപോലും തണുക്കാതെ ആളികത്തിയ വിവാദത്തിൽ അകപെട്ട് വിടി ബലറാം ഇത്തവണ പരാജിതനാകാനാണ് സാദ്ധ്യത.
തൃത്താല, പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളിൽ ഇടതുപക്ഷ വിജയം സുനിശ്ചയമെന്ന് പറയുമ്പോൾ മണ്ണാർക്കാട്, പാലക്കാട് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഈ ഇവിടെ നിന്നും യുഡിഎഫിന് ഒന്നോ രണ്ടോ മണ്ഡലങ്ങൾ മാത്രമാണ് നേടാനാവുക.

പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ അതി ശക്തമായ സാന്നിദ്ധ്യമാണ് ബിജെപിക്കുള്ളത്. ഷൊർണ്ണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ ഇരുപത്തഞ്ചായിരത്തിലധികം വോട്ടുകളും ബിജെപിക്കുണ്ട്. പക്ഷെ ഈ ജനശക്കിയെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് വിജയത്തിൽ എത്തിക്കാനാകുന്ന പരിശ്രമങ്ങൾ വേണ്ടത്ര ഇല്ല എന്നതു കൊണ്ട് തന്നെ ബിജെപിക്ക് വിജയസാദ്ധ്യത ജില്ലയിൽ വളരെ വളരെ പരിമിതമാണ്.

ആകെയുള്ള പന്ത്രണ്ട് മണ്ഡലങ്ങളിൽ പത്തും എൽഡിഎഫ് വിജയിക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ വിജയിക്കാൻ യുഡിഎഫിനും സാധിക്കും എന്നതാണ് ഫോക്കസ് കേരളയുടെ പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് ഫല വിലയിരുത്തലുകൾ

Top