കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 11 കോട്ടയം
കോട്ടയം:കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം കാരണമാകുന്നു എന്നാണ് ഫോക്കസ് കേരള-2021 ഇലക്ഷൻ സർവേയിൽ നിന്നും മനസിലാവുന്നത് .ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം
വമ്പന്മാർ വാഴുമോ അതോ വീഴുമോ എന്നറിയാൻ മെയ് രണ്ടുവരെ കാത്തിരിക്കണം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശ്ചിമഘട്ട മലനിരകൾ കാവലിരിക്കുന്ന വെമ്പനാട്ടുകായൽ പരപ്പിന്റെ അതിവിശാലതയിൽ വയലേലകൾ ഹരിതാംബ ചാർത്തിയ ദൃശ്യചാരുതയാർന്ന കോട്ടയം.റബർ വിപണി നിലവാരത്തിനനുസരിച്ച് കുതിക്കുകയും കിതക്കകയും ചെയ്യുന്ന അക്ഷര നഗരി.

ക്രൈസ്തവ ജനത തിങ്ങിപ്പാർക്കുന്ന ജില്ല. സുറിയാനി സഭയുടെ ആഗോളാസ്ഥാനമായ കത്തോലിക്കേറ്റ് ഓഫീസും അരമനയുമടക്കം ക്രിസ്തീയ സഭയുടെ വിവിധ തരക്കാരുടെ ആസ്ഥാന രൂപതകൾ ഏറെയുള്ള ജില്ല. വിശുദ്ധപദവിയിലേക്ക് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ കബറിടവും മതസൗഹാർദ്ദത്തിന്റെ പ്രതികമായ എരുമേലിയും അടക്കം എല്ലാ മതവിഭാഗത്തിൽപ്പെട്ട വിശ്വാസികളുടേയും തീർത്ഥാടന കേന്ദ്രങ്ങൾ കുടികൊള്ളുന്ന കോട്ടയം ജില്ലയിലാണ് കേരളത്തിലെ അച്ചടി മാധ്യമങ്ങൾ തളിരിട്ടു വളർന്നത്.

ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളിൽ തന്നെ നവോത്ഥാന സമരത്തിന്റെ കാഹളം മുഴക്കിയ മണ്ണ്.1924ലെ ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹവും 1927 ലെ തിരുവാർപ്പു സമരവും 1932ലെ നിവർത്തന പ്രക്ഷോഭവും കൊണ്ട് ചരിത്രത്തിലിടം നേടിയ കോട്ടയം മഹത്മാഗാന്ധിയുടെ പാദസ്പർശ്ശമേറ്റ് പുളകിതമായിട്ടുണ്ട്.

ഒന്നുമില്ലായ്മയിൽ നിന്നും ഭാരതത്തിന്റെ പ്രഥമപുരുഷനായി ഉയർന്ന മുൻ രാഷ്ട്രപതി കെആർ നാരയണന്റെ ജന്മനാട്. കോൺഗ്രസ്സ് രാഷ്ട്രീയത്തിലൂടെ വളർന്ന് കേരള മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ നിന്നും വഴിമാറി കേരളാ കോൺഗ്രസ്സിലൂടെ അതികായനായി മാറിയ കെഎം മാണിയുടെയും രാഷ്ട്രീയ കളരി.

കേരള രാഷ്ട്രീയ ഭൂമികയിൽ വലതുപക്ഷ രാഷ്ട്രീയത്തെ പാലൂട്ടി പരിപാലിച്ച് വളർത്തിയ കോട്ടയം ഇന്ന് ചുവടുമാറ്റി തുടങ്ങി എന്നത് അത്യന്തം അത്ഭുതകരമായ കാര്യമാണ്. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് യുഡിഎഫ് ജില്ലയിൽ നേരിട്ടത്.

ഒൻപത് നിയമസഭാ മണ്ഡലങ്ങളുള്ള കോട്ടയം ജില്ലയിൽ നിന്നും ആറ് അംഗങ്ങളെ നിയമസഭയിലെത്തിക്കാൻ യുഡിഎഫ്ന് 2016ൽ സാധിച്ചിരുന്നു. കെഎം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തി കൊണ്ട് പാല മണ്ഡലം രൂപികൃതമായ കാലം തൊട്ടുള്ള പാരമ്പര്യത്തെ തകർത്തു കൊണ്ട് ഇടതുപക്ഷം ആദ്യമായി പാലയിൽ വിജയക്കൊടി നാട്ടി.

ഉപതിരഞ്ഞെടുപ്പിൽ പാലയിൽ നിന്നാരംഭിച്ച ആ വിജയ യാത്ര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ല മൊത്തം വ്യാപിപ്പിക്കാൻ ഇടതു പക്ഷത്തിന് സാധിച്ചു. കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിലെ പിളർപ്പും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ്സ് (എം) ന്റെ മുന്നണി മാറ്റവും എല്ലാം ഇത്തവണ ഇടതുപക്ഷ വിജയം ജില്ലയിൽ ഊട്ടി ഉറപ്പിക്കാൻ പര്യാപ്തമാണ്.

ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പനിലൂടെ ആയിരുന്നു പാല ഇടതുപക്ഷത്തിന് സ്വന്തം ആയതെങ്കിൽ ആ മാണി സി കാപ്പൻ ഇപ്പോൾ യുഡിഎഫിൽ എത്തിക്കഴിഞ്ഞു. പാലമണ്ഡലം ഇത്തവണ ഇടത്തോട്ട് ചേരുന്നത് ജോസ് കെ മാണിയിലൂടെ ആയിരിക്കുമെന്ന് ഇപ്പോൾ തന്നെ ഉറപ്പിച്ചു കഴിഞ്ഞ അവസ്ഥയിലാണ് പ്രതികരണങ്ങളിൽ ഭൂരിഭാഗവും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42256 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിനെ വരിച്ച കടുതുരുത്തിയിൽ ഇത്തവണ വലതുപക്ഷം വലയുന്ന ലക്ഷണമാണ് കാണാൻ സാധിക്കുന്നത്. മണ്ഡലത്തിൽ നിന്നുള്ള അഭിപ്രായ സർവ്വേയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജിന്റെ പേരിന് മാത്രമാണ് മുൻതൂക്കം.
കഴിഞ്ഞ തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തിന് ജയിച്ച വൈക്കവും 8899 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച ഏറ്റുമാനൂരും എൽഡിഎഫ്ന് നിലനിർത്താനാകും എന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു.

Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്. 

Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്. 

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

യുഡിഎഫ്ന്റെ സർവ്വസമ്മതനായ നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 27092 വോട്ടിന് ജയിച്ച പുതുപ്പള്ളിയിലും അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ 33632 വോട്ടിന് ജയിച്ച കോട്ടയത്തും ഇത്തവണ കടുത്ത മത്സരമാണ് ഇരുവരും നേരിടുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് അടക്കിവാണ പഞ്ചായത്തുകളിൽ ജനങ്ങൾ മാറി ചിന്തിച്ചു കഴിഞ്ഞു. രണ്ടര പതിറ്റാണ്ടിലധികമായുള്ള യുഡിഎഫ് കുത്തക തകർത്ത് ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ ആറിടത്തും ഇടതുപക്ഷതേരോട്ടമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ടത്. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തിൽ ഒൻപത് വാർഡുകളിൽ ഇപ്പോൾ ഇടതു മെമ്പർമാർ ആണ് ഭരണം നടത്തുന്നത്.

പുതുപ്പള്ളി, വാകത്താനം, മണ്ണാർക്കാട്, അകലകുന്നം, പാമ്പാടി, കുരോപ്പാട് പഞ്ചായത്തുകൾ എൽഡിഎഫും അയർകുന്നം, മീനടം എന്നീ രണ്ട് പഞ്ചായത്തുകൾ യുഡിഎഫിനും എന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. മാറ്റത്തിനു വേണ്ടി സംസാരിച്ച നിരവധി ആളുകളെ പുതുപ്പള്ളിയിലും കോട്ടയത്തും കാണാൻ സാധിച്ചു എന്നതു തന്നെ പ്രവചനാതീതമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇവിടെ നടക്കുന്നത് എന്നതിന്റെ തെളിവു കൂടിയാണ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1849 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച ചങ്ങനാശ്ശേരിയും 3890 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച കാഞ്ഞിരപ്പള്ളിയും ഇടതുപക്ഷത്തിന് അനുകൂലമാകും എന്നതും ഉറപ്പായിക്കഴിഞ്ഞു. കേരളാ കോൺഗ്രസ്സിനോട് ആഭിമുഖ്യം പുലർത്തുന്ന വോട്ടർമാരാണ് മണ്ഡലത്തിൽ നിർണ്ണായകം എന്നത് പലരുടേയും അഭിപ്രായത്തിൽ പ്രകടമായിരുന്നു.

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

1957ൽ നിലവിൽ വന്ന പൂഞ്ഞാർ മണ്ഡലത്തിൽ 1980ലും 82ലും വിജയിച്ച പിസി ജോർജ്ജ് പിന്നീട് 1996 മുതൽ 2016 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു വരികയാണ്. ഇടത് വലത് മുന്നണികൾക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് 27821 വോട്ട് ഭൂരിപക്ഷത്തിന് നിയമസഭയിലെത്തിയ പിസി ജോർജ്ജ് എന്ന ഈ ഒറ്റയാൻ രാഷ്ട്രീയക്കാരന് ഇത്തവണ അത്ര എളുപ്പമല്ല കാര്യങ്ങൾ. ജനങ്ങൾ അദ്ദേഹത്തിന്റെ ചില നിലപാടുകളെ താല്പര്യത്തോടെ കാണുന്നുവെങ്കിലും അതിരുവിട്ട ചില പദപ്രയോഗങ്ങളിൽ ഏറെ അസ്വസ്ഥരാണ് നിരവധി തവണ പിസി ജോർജ്ജിന് വോട്ടു ചെയ്ത വോട്ടർമാരിൽ ചിലർ.

ശക്തരായ എതിരാളികളെയാണ് പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണ പിസി ജോർജ്ജിന് നേരിടേണ്ടി വരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സ് (എം) ലെ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലും യുഡിഎഫിലെ ടോമി കല്ലാനിയും ഇവിടെ മത്സരിക്കുന്നുണ്ട്. പിഢനക്കേസിൽ പെട്ട വികാരിമാർക്കനുകൂല നിലപാട് കൈകൊണ്ട പിസി ജോർജിനെ അനുകൂലിക്കുന്നതോടൊപ്പം മറ്റൊരു കൂട്ടർ ശക്തമായി എതിർക്കുന്നുമുണ്ട്. ഇവരെല്ലാം ഒരെസഭയും സഭാവിശ്വാസികളും ആയ ആളുകൾ തന്നെ. മുസ്ലിം സമുഹത്തിന്റെ വിരോധം അതിശക്തവുമാണ്. അതു കൊണ്ട് തന്നെ പിസി ജോർജ്ജിന് കിട്ടേണ്ട കുറേഏറെ വോട്ടുകൾ വലത് ഇടത് മുന്നണികൾക്ക് ലഭിക്കുകയും അതൊടൊപ്പം ഇടതുപക്ഷത്തിന്റെ വോട്ടുകൾ എൽഡിഎഫ്ന് ലഭിക്കുകയും ചെയ്താൽ ഇത്തവണ പൂഞ്ഞാർ മണ്ഡലം ഇടതുപക്ഷത്തോടൊപ്പം നിൽക്കും എന്ന വിലയിരുത്തലുകൾക്കാണ് ഏറെ മുൻതൂക്കം.

കാത്തിരപ്പള്ളി, വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ശക്തമായ സാനിധ്യമായി എൻഡിഎ ഉണ്ടെങ്കിലും മറ്റു ജില്ലകളിലേതു പോലെ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ സൂചികയിൽ മറ്റൊരു അടയാളപ്പെടുത്തലുകൾ എൻഡിഎക്ക് കോട്ടയത്തും സാദ്ധ്യമല്ല.

പാല, കടതുരുത്തി, വൈക്കം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പളളി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളിൽ ഇടതുപക്ഷം വിജയം പ്രവചിക്കാൻ സാധിക്കും. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ മത്സരം കടുത്തതായതിനാലും യുഡിഎഫിലെ താര പ്രചാരകർ കൂടിയായ സ്ഥാനാർത്ഥികൾ ആയതിനാലും ഇവിടത്തെ ജയപരാജയങ്ങൾ പ്രവചനാതീതമാണ്. യുഡിഎഫിന് പരാജയം സംഭവിക്കുമെന്ന വിലയിരുത്തലുകൾക്ക് നിലവിൽ പ്രസക്തിയില്ല എന്ന് മാത്രമെ മണ്ഡലങ്ങളിൽ നിന്ന് രൂപപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ കൊണ്ട് വിലയിരുത്താൻ പറ്റുകയുള്ളൂ.

കോട്ടയം ജില്ലയിലെ ആകെയുള്ള ഒൻപത് മണ്ഡലങ്ങളിൽ ഏഴ് മണ്ഡലങ്ങളിൽ ഉറപ്പായും വിജയസാദ്ധ്യത ഇടതു പക്ഷത്തിന് ഉണ്ട്. അത് എട്ട് വരെ ആകാനും ഏറെ സാദ്ധ്യതയുണ്ട്.

Top