കോട്ടയം : എകെ ആന്റണിയുടെ നേതൃത്വത്തിൽ എ ഗ്രുപ്പ് ശക്തമാക്കുന്നതോടെ ഗ്രുപ്പിലെ പ്രമുഖർ എല്ലാവരും തന്നെ മത്സരിക്കാൻ രംഗത്ത് .മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫും , പിജെ കുര്യനും , വി എം സുധീരനും , എം എം ഹസനും എ ഗ്രുപ്പ് ലേബലിൽ സീറ്റ് നേടി മത്സരിക്കും .എ ഗ്രുപ്പ് ശക്തമാക്കാൻ ആന്റണിയുടെ നിർദേശം ഉണ്ട് .സുധീരനെയും കെസി ജോസഫിനെയും സജീവമാക്കി രംഗത്ത് ഇറക്കുന്നത് ആന്റണിയുടെ പിന്തുണയോടെയാണ് . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും വീണ്ടും മന്ത്രിസഭയിൽ എത്തുകയുമാണ് ലക്‌ഷ്യം .ആന്റണി മത്സരിക്കില്ല പകരം ഗ്രുപ്പ് നിർണായകമായ സീറ്റുകളിൽ ഗ്രുപ്പ് നേതാക്കളെ നിർത്തി മത്സരിപ്പിച്ച് വിജയിപ്പിക്കയാണ് ലക്‌ഷ്യം .
കെസി ജോസഫ് ചങ്ങനാശ്ശേരി സീറ്റിൽ ലക്ഷ്യമിട്ട മത്സരിക്കാൻ കരുനീക്കം നടത്തുന്നു .കുട്ടനാട്ടിൽ വിഎംസുധീരനും , പിജെ കുര്യൻ തിരുവല്ലയിലും മത്സരിക്കുവാനുള്ള നീക്കത്തിലാണ് . കേരളം കോൺഗ്രസ് ജോസഫ് ഗ്രുപ്പിലെ മൂന്ന് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കും. ഇരിക്കൂറിലും പേരാവൂരും അടക്കം എ ഗ്രുപ്പ് പണ്ട് കൈവശം വെച്ചിരുന്ന എല്ലാ സീറ്റുകളിലും അവകാശവാദം ഉയർത്തും.
ഇരിക്കൂറില്‍ നിന്ന് എട്ട് തിരഞ്ഞെടുപ്പുകളില്‍ കെസി ജോസഫ് മത്സരിച്ചിട്ടുണ്ട്. ഈ എട്ട് തവണയും അദ്ദേഹം വിജയിച്ചു. കെസി ജോസഫ് ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനായി ലക്ഷ്യമിട്ടുകൊണ്ട് നീക്കങ്ങൾ നടത്തുന്നു .മിക്ക ചടങ്ങുകളിലും ജോസഫ് സജീവമാണ് . ചങ്ങനാശ്ശേരി കിട്ടിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ കിട്ടിയാലും മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത് രണ്ടും വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് കെസി ജോസഫ് പറയുന്നു. കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റാണ് ഇത് രണ്ടും. ഈ രണ്ട് സീറ്റുകളും നിലവില്‍ ജോസഫ് ഗ്രൂപ്പിൽ നിന്നും പിടിച്ചെടുത്ത് കോൺഗ്രസ് മത്സരിക്കാന്‍ ലക്ഷ്യമിടുന്നവയാണ്.
കെപിസിസി പ്രെസിഡണ്ട് അഡ്വ സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുകയാണെങ്കിൽ
പേരാവൂരിലെ കടും പിടുത്തം ഉപേക്ഷിക്കും. എന്നാൽ ഇരിക്കൂർ ഇത്തവണ എ ഗ്രുപ്പിന് വിട്ടുകിട്ടണമെന്ന് വാശി പിടിക്കും .സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാൻ ഇരിക്കൂർ സീറ്റ് വേണമെന്ന കടുംപിടുത്തം ഗ്രുപ്പ് ഉന്നയിക്കും .
38 വർഷക്കാലം കെസി ജോസഫും എ ഗ്രുപ്പും കൈവശം വെച്ച് സീറ്റ് വിട്ടു കൊടുത്തതിൽ ഗ്രുപ്പ് നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ് .കണ്ണൂർ ജില്ലയിൽ ഇപ്പോൾ ഏറും സോണിയിൽ മാത്രമായി ഗ്രുപ്പ് തകർന്നുപോയത് ഇരിക്കൂറിൽ നിന്നും കെസി ജോസഫ് വിട്ടുപോയതിനാൽ ആണെന്നാണ് നേതൃത്വം കരുതുന്നത് . മാസത്തിൽ ആഴ്ചാവസാനകളിൽ വന്നു ഗ്രുപ്പിനെ സജീവാംശംഖി നിർത്തിയിരുന്നത് കെസി ജോസഫ് ആയിരുന്നു .
കണ്ണൂർ ജില്ലയിൽ ഗ്രുപ്പ് ഏറ്റവും ശക്തമായിരുന്നത് ജോസഫിലൂടെ ആയിരുന്നു . അന്തരിച്ച സതീശൻ പാച്ചേനിയും കെസി ജോസഫും കരുത്തനായ കെ സുധാകരനെ പോലും വെല്ലുവിളിച്ച് നിന്നത് അണികളുടെ പിൻബലത്തിൽ ആയിരുന്നു .അതിനാൽ ഗ്രുപ്പ് ശക്തമാക്കണമെങ്കിൽ ഇരിക്കൂർ സീറ്റ് തിരിച്ച് കിട്ടിയേ മതിയാവൂ എന്നാണ് എ ഗ്രുപ്പ് നിലപാട്. സജീവ് ജോസഫ് എംഎൽഎ ആയതോടെ എ ഗ്രുപ്പിനെയും ഐ ഗ്രുപ്പിനെയും വിഴുങ്ങി എന്നും ആരോപണം ഉണ്ട് .എന്നാൽ എ ഗ്രുപ്പിലെ സ്ത്രീ വിരുദ്ധരും മറ്റ് അപകീർത്തിപരമായ ആരോപണങ്ങൾ ഉള്ളവർ മാത്രമാണ് സജീവിനൊപ്പം പോയതെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത് .ഇരിക്കൂറിൽ ഇത്തവണ സീറ്റ് വിട്ടുകിട്ടണം എന്നുതന്നെയാണ് എ ഗ്രുപ്പ് ആവശ്യം.












