കെ കെ ശൈലജയിറങ്ങുന്നു!..പേരാവൂരും കോൺഗ്രസിന് നഷ്ടമാകും!

കണ്ണൂർ :കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷത്തിന് തുടർഭരണം ഉറപ്പ് എന്നാണ് എല്ലാ സർവേകളും പ്രവചിച്ചിരിക്കുന്നത് .കോൺഗ്രസിന്റെ കോട്ടകൾ പോലും തകർന്നിരിക്കുകയാണ് .പേരാവൂരിൽ ഇത്തവണ സണ്ണി ജോസഫ് പരാജയപ്പെടും എന്നുറപ്പാണ് .മന്ത്രി കെ കെ ശൈലജയെ ഇറക്കി പേരാവൂർ പിടിക്കാനുള്ള നീക്കത്തിലാണ് സിപിഎം .തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച ഭൂരിപക്ഷവും ശൈലജയുടെ ജനസ്വീകാര്യതയും തുണയാകുമെന്നാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ.ഇ.പി ജയരാജന് പകരം മട്ടന്നൂരില്‍ സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസൻ സ്ഥാനാർഥിയായേക്കും എന്നും സൂചനയുണ്ട് . 2011ല്‍ 3440 വോട്ടുകല്‍ക്കാണ് ശൈജ സണ്ണി ജോസഫിനോട് പരാജയപ്പെട്ടത്. ഇതോടെ 2016ല്‍ അവര്‍ കൂത്തുപറമ്പിലേക്ക് മാറുകയായിരുന്നു. അവിടെ നിന്ന് വിജയിച്ച് കയറിയ ശൈലജ പിന്നീട് കേരള രാഷ്ട്രീയത്തിലെ ബ്രാന്‍ഡായി മാറുകയായിരുന്നു.

. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശൈലജ കൂത്തുപറമ്പിലേക്ക് മാറി. പകരമെത്തിയത് സി.പി.എമ്മിന്റെ യുവ നേതാവ് ബിനോയി കുര്യന്‍. പക്ഷെ സണ്ണി ജോസഫ് ഭൂരിപക്ഷം 7989 ആയി ഉയര്‍ത്തി. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പഴയത് പോലെയല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറളം അടക്കമുളള പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. 7400 വോട്ടുകളുടെ മേല്‍കൈ ആണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയത്. ഒപ്പം മന്ത്രിയെന്ന നിലയില്‍ കെ.കെ ശൈലജയുടെ ജനസ്വീകാര്യത കൂടി ചേര്‍ന്നാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് സി.പി.എമ്മിന്‍റെ കണക്ക് കൂട്ടല്‍.

കൂത്തുപറമ്പ് എല്‍.ജെ.ഡിക്ക് നല്‍കിയാല്‍ കെ.കെ ശൈലജക്ക് ഇത്തവണ മണ്ഡലം മാറേണ്ടി വരും. പകരം മട്ടന്നൂര്‍ നല്‍കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ മട്ടന്നൂരില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം വി.ശിവദാസനെ മത്സരിപ്പിക്കാനുളള ആലോചനയിലാണ് സി.പി.എം. അതിനിടെ കെ.കെ ശൈലജക്ക് ഉറച്ച സീറ്റ് നല്‍കണമെന്ന അഭിപ്രായവും സി.പി.എമ്മില്‍ ഒരു വിഭാഗത്തിനുണ്ട്.

പേരാവൂരില്‍ കഴിഞ്ഞ തവണ സിപിഎമ്മിന്റെ യുവനേതാവ് ബിനോയ് കുര്യനാണ് മത്സരിച്ചത്. എന്നാല്‍ സണ്ണി ജോസഫിനെ വീഴ്ത്താനായില്ല. ഇവിടെ 7989 വോട്ടായി അദ്ദേഹം ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറളം അടക്കമുള്ള പഞ്ചായത്തുകള്‍ സിപിഎം പിടിച്ചെടുത്തിരുന്നു. എല്‍ഡിഎഫിന് 7400 വോട്ടുകളുടെ മേല്‍ക്കൈ ആണ് മണ്ഡലത്തിലുള്ളത്. ഇതോടെ മണ്ഡലം പിടിക്കാന്‍ വന്‍ പ്രവര്‍ത്തനത്തിലാണ് സിപിഎം. ജയം ഉറപ്പാണെന്ന് അവര്‍ പറയുന്നു.

 

Top