രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിപ്പട്ടികയിൽ കുഴൽനാടനും പാച്ചേനിയടക്കം ഏഴ് പേർ.

കൊച്ചി:നിയമസഭാ തെരഞ്ഞടുപ്പിൽ ഇത്തവണയും രാഹുൽഗാന്ധിയുടെ ഇടപെടൽ പുതുമുഖങ്ങളയായി യുവക്കളെയും പ്രൊഫഷണലുകളെ സ്ഥാനാർഥികളായി പരിഗണിക്കണം എന്നതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്ന ആശയം.അതിൽ ഒന്നാമത്തെ പേരുകാരനായി പരിഗണിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ മാത്യു കുഴൽനാടന്റെതാണ്. രണ്ടാമതായി പേരിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു വ്യക്തിയാണ് ജ്യോതി വിജയകുമാർ.

കേരളത്തിൽ രാഹുൽഗാന്ധി പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷണം നടത്തി ശ്രദ്ധ നേടിയെടുത്തത്. എഐസിസി വക്താവ് മലയാളി കൂടിയായ ഷമ്മ മുഹമ്മദ് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് ,കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സതീശൻ പാച്ചേനി മലപ്പുറം ജില്ല പ്രസിഡന്റ് വി.വി പ്രകാശ് എന്നിവരുടെ പേരുകളാണ് രാഹുൽഗാന്ധിയുടെ പട്ടികയിൽ ഇടം പിടിച്ചത്.

Top