ഗ്രൂപ്പുകളെ വെട്ടി;വട്ടിയൂർക്കാവിലേക്ക് ജ്യോതി വിജയകുമാറും രമണി പി നായരും പരിഗണനയിൽ !ധര്‍മടത്തും വനിതാ സ്ഥാനാര്‍ത്ഥി പരിഗണയിൽ

കൊച്ചി:ശേഷിയ്ക്കുന്ന 7 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഗ്രൂപ്പ് നിർദ്ദേശങ്ങൾക്ക് അതീതമായി കൈക്കൊള്ളാൻ ഹൈക്കമാൻഡ് നീക്കം. ഇനി പ്രഖ്യാപിക്കാനുള്ള 7 സീറ്റുകളിലേയ്ക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ എത്തും എന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിയ്ക്കുന്ന ധർമ്മടത്ത് ഒരു വനിതയെ സ്ഥാനാർത്ഥി ആക്കുന്നതിനെ കുറിച്ചും കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിയ്ക്കുന്നു.ആറ് സീറ്റില്‍ രണ്ടിടത്തെങ്കിലും വനിതയുണ്ടാകുമെന്നാണ് സൂചന. ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധിയെ ശരിക്കും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സീറ്റ് വനിതകളിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ധര്‍മടത്തും വട്ടിയൂര്‍ക്കാവിലും രണ്ട് വനിതകളെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

81 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേത്യത്വം പ്രഖ്യാപിച്ചത് ശേഷിയ്ക്കുന്ന പേരുകൾ അടുത്ത ദിവസം വരും എന്നായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. സംസ്ഥാന നേതൃത്വം ചില പേരുകൾ നിർദ്ദേശിച്ചെങ്കിലും ഗ്രൂപ്പ് വീതം വയ്പാണ് നടന്നത് എന്നാണ് ഹൈക്കമാൻഡിന്റെ നിരിക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികയ്ക്ക് അനുമതി നൽകാൻ ഇന്നലെ തയ്യാറാകാതിരുന്നത്. പട്ടിക പരിഷ്ക്കരിച്ച് ശേഷിച്ച സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കാനാണ് ഇപ്പോൾ ഹൈക്കമാൻഡ് ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതാ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം പുതിയ പ്രഖ്യാപനത്തിലൂടെ കുറയ്ക്കാനാണ് ശ്രമം. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിന്റെ പേരിനൊപ്പം രമണി പി നായരുടെ പേരും ഇപ്പോൾ പരിഗണിയ്ക്കുന്നുണ്ട്. പിസി വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കും. കൽപറ്റയിൽ ടി സിദ്ദിഖും നിലമ്പൂരിൽ വിവി പ്രകാശുമാണ് സാധ്യതാ പട്ടികയിൽ. തവനൂരിൽ സാമൂഹികപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന് പിന്നാലെ സിദ്ദിഖ് പന്താവൂരിന്റെ പേരും അന്തിമ പട്ടികയിൽ ഉണ്ട് . ധർമ്മടത്ത് ഒരു വനിത അപ്രതിക്ഷിത സ്ഥാനാർത്ഥി ആയി എത്തും എന്നും രക്തസാക്ഷിയായ ഒരു കോൺഗ്രസ് പ്രവർത്തകന്റെ ബന്ധു ആകും അതെന്നും സൂചന ഉണ്ട്. ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനാണ് സാധ്യത.

ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മടം സീറ്റ് തിരിച്ചെടുത്തതോടെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണ 93 ആയി ഉയര്‍ന്നത്. ഈ ഏഴിടത്തില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവും. ജയസാധ്യതയാണ് അടിസ്ഥാന മാനദണ്ഡമെന്നും, അതില്‍ വനിതകളുണ്ടെങ്കില്‍ ഉറപ്പായും പരിഗണിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ഇന്ന് തന്നെ ഏഴിടത്തേക്കും പ്രഖ്യാപനമുണ്ടാവും.

ധര്‍മടം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സൂചിപ്പിച്ചിരുന്നു. കെ സുധാകരനെ മത്സരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹം. സോണിയാ ഗാന്ധിക്ക് കത്തുകളും ഇക്കാര്യത്തില്‍ ധാരാളം ലഭിച്ചിരുന്നു. എന്നാല്‍ സുധാകരന്‍ മത്സരിക്കില്ല. ഇവിടെ ഒരു വനിത അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി വരും. കണ്ണൂരില്‍ രക്തസാക്ഷിയായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബന്ധുവാകും ഇതെന്നാണ് സൂചന. ഷമാ മുഹമ്മദിനെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. സര്‍പ്രൈസായി ഇവരെത്താനും സാധ്യതയുണ്ട്.

ഏഴിടത്തും ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ തന്നെ ഏഴിടത്തും എത്തുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വം ചില പേരുകള്‍ ഇവിടേക്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഗ്രൂപ്പ് വീതം വെപ്പാണ് നടന്നതെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. ഇന്നലെ അനുമതി നല്‍കേണ്ട പട്ടിക വൈകിയതും അതുകൊണ്ടാണ്. ചില പേരുകള്‍ വെട്ടി ഇന്ന് തന്നെ ആ പ്രഖ്യാപനം നടത്താനാണ് ശ്രമം. കല്‍പ്പറ്റയിലും കുണ്ടറയിലും മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലേക്ക് മാറുകയാണെങ്കില്‍, ചാണ്ടി ഉമ്മനെ അവിടെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ എ ഗ്രൂപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി മാറില്ലെന്ന് ഉറപ്പായതോടെ ചാണ്ടി ഉമ്മനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനാണ് ശ്രമം. അദ്ദേഹത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയായിരുന്നു പ്രകടനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായിരുന്ന ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം തിരിച്ച് പിടിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

Top