കുമ്മനത്തിനായുള്ള പ്രചാരണം നിർത്തിവച്ചു..!! ബിജെപിയിൽ തർക്കം മുറുകുന്നു..!! മത്സരിക്കാൻ ഒരുക്കമാണെന്ന് കുമ്മനം

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറിഞ്ഞെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും കുമ്മനം പറഞ്ഞു. അതേസമയം കേന്ദ്ര കമ്മിറ്റി എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്. 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

എന്നാൽ, കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതു സംബന്ധിച്ചു ബിജെപിയിൽ തർക്കം മുറുകുന്നു. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിനു നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാന്‍ കുമ്മനം സമ്മതിച്ചതായും രാജഗോപാൽ അറിയിച്ചു. പ്രചാരണത്തിന് തുടക്കം കുറിച്ച് വട്ടിയൂര്‍ക്കാവില്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് ഒ.രാജഗോപാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

എന്നാൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർഎസ്എസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇത് ഒരു വിഭാഗം ബിജെപി നേതാക്കൾ അംഗീകരിച്ചേക്കില്ല. അതേസമയം മഞ്ചേശ്വരത്ത് രവീശ തന്ത്രിക്ക് പകരം കെ.ശ്രീകാന്തിനെ പരിഗണിച്ചേക്കും. ഔദ്യോഗിക വിഭാഗം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.

Top