കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫിന്‍റെ അട്ടിമറി..അരൂരിൽ ഫോട്ടോഫിനിഷിലേക്ക് !!

കൊച്ചി: വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിന്‍റെ ലീഡ് വീണ്ടും കൂടി.കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫിന്‍റെ അട്ടിമറി. 9507 ആയി വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മഞ്ചേശ്വരത്തും എറണാകുളത്തും അരൂരിലും യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്. എന്‍.ഡി.എക്ക് വോട്ടുചോര്‍ച്ച.മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എംസി ഖമറുദ്ദീന്‍ ലീഡ് 6601 ആയി ഉയര്‍ത്തി.

എറണാകുളത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. ടി ജെ വിനോദിന്‍റെ ലീഡ് 3830 കടന്നു.തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിന്‍റെ പരസ്യപിന്തുണ യുഡിഎഫിനെ തുണച്ചില്ലെന്നാണ് നിലവിലെ ലീഡ് വ്യക്തമാക്കുന്നത്.

Top