വട്ടിയൂർക്കാവിൽ മേയർ ബ്രോ .കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷം.

തിരുവനന്തപുരം :വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു. 14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല.വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു. മേയറെ മുന്‍നിര്‍ത്തി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിനു ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കേന്ദ്രങ്ങള്‍ എണ്ണിയപ്പോള്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭൂരിപക്ഷം അയ്യായിരം കടത്തി.

ഉപതിരഞ്ഞെടുപ്പിൽ വലിയ പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് പറഞ്ഞു. യുവജനങ്ങളും സ്ത്രീകളും പിന്തുണച്ചു. എൻഎസ്എസ് അടക്കമുള്ള എല്ലാ സമുദായങ്ങളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. 7000- മുതൽ 10000 വരെ ലീഡ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Top