മഞ്ചേശ്വരത്ത് ചെങ്കൊടി പാറും !!മുസ്ലിം വിരുദ്ധ വോട്ടുകൾ സി.പി.എമ്മിന് ലഭിക്കും. ലീഗ് വെള്ളം കുടിക്കും.ബിജെപി ചിതറും.പാട്ടും പാടി ‘വിജയിക്കാൻ എം.ശങ്കര്‍ റൈ

കാസറഗോഡ് :മഞ്ചേശ്വരത്ത് ചെങ്കൊടി പാറും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ .ഭാഷ അടിസ്ഥാനത്തിലും വിശ്വാസപരമായും നിലവിലെ ശങ്കർ റേ എന്ന ഇടതു സ്ഥാനാർഥി വിജയത്തിലേക്കാണ് നീങ്ങുന്നത് .ബിജെപിയിലെ പടലപ്പിണക്കത്തിൽ ബിജെപിയിലെ വോട്ടുകൾ സ്പ്ലീറ്റാകും .ഈ വോട്ടുകൾ മുസ്ലിം ലീഗിന് കിട്ടില്ല .മുസ്ലിം വിരുദ്ധ വോട്ടുകൾ സി.പി.എമ്മിന് ലഭിക്കും .അതിലൂടെ സി.പി.എം വിജയിക്കും .

അതേസമയം പാട്ടുപാടി വോട്ടര്‍മാരെ കൈയ്യിലെടുത്ത് മഞ്ചേശ്വരത്തെ ഇടത് – വലത് സ്ഥാനാര്‍ഥികള്‍. യക്ഷഗാനവും നാടന്‍ പാട്ടുകളുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ശങ്കര്‍ റൈയുടെ നമ്പറുകള്‍. കവിതയും, നാടന്‍ പാട്ടുകളും മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ഥിക്ക് അനായാസം വഴങ്ങും. മലയാളം പാട്ട് തന്നെ വേണമെങ്കില്‍ തുളുവിലും പാടും. ചെല്ലുന്നിടത്തെല്ലാം മാഷിന്റെ നാടന്‍ പാട്ടിനാണ് ഡിമാന്റ്.രാത്രി വൈകി തിര‍ഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചാല്‍ ക്ഷേത്രങ്ങളിലെ നവരാത്രി സദസുകളില്‍ യക്ഷഗാനശീലുകളുമായി സജീവമാകും. മാപ്പിളപ്പാട്ടും, കൈമുട്ടിപ്പാട്ടുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി.കമറുദീന്‍ ശങ്കര്‍ റൈയെ പ്രതിരോധിക്കുന്നത്. ആഘോഷവേദികളില്‍ വോട്ടുതേടിയെത്തിയാല്‍ ഒരു പാട്ടുപാടാതെ രണ്ടുപേര്‍ക്കും മടങ്ങാനാകില്ല എന്നതാണ് അവസ്ഥ.മലബാറിന്റെ തനത് മാപ്പിളപ്പാട്ടുകളുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി.കമറുദീന്‍ വോട്ടര്‍മാരെ പാട്ടിലാക്കുന്നത്.

Top