കോന്നിയില്‍ പരാജയം ഉറപ്പിച്ച് കോൺഗ്രസ് !!വിമതനായി മത്സരിക്കാനൊരുങ്ങിയ റോബിന്‍ പീറ്ററിനെ ഡി.സി.സി വൈസ് പ്രസിഡന്റായി നിയമിച്ചു

പത്തനംതിട്ട: ജാതിരാഹ്ട്രീയത്തിൽ ഊന്നി സ്ഥാനാർത്ഥിയെ തീരുമാനിച്ച കോൺഗ്രസ് കോന്നിയില്‍ പരാജയം ഉറപ്പിച്ചു .കോൺഗ്രസിൽ അതിശക്തമായ രൂപ അടിനടക്കയാണ് .അതേസമയം കോന്നിയില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നീക്കം നടത്തിയ റോബിന്‍ പീറ്ററിനെ ഡി.സി.സി വൈസ് പ്രസിഡന്റായി നിയമിച്ചു. കെ.പി.സി.സി നേതൃത്വം ഇടപെട്ടാണ് അനുനയ നീക്കം നടത്തിയത്. കോന്നി എം.എല്‍.എയായിരുന്ന അടുര്‍ പ്രകാശിന്റെ നോമിനിയായിരുന്ന റോബിന്‍ പീറ്ററിനെ മറികടന്നാണ് പി. മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അടൂര്‍ പ്രകാശ് ഇതില്‍ പ്രതിഷേധിച്ച് നില്‍ക്കുകയാണ്.

കോന്നിയില്‍ ആദ്യം മുതല്‍ തന്നെ അടൂര്‍ പ്രകാശ് റോബിന് വേണ്ടിയാണ് വാദിച്ചത്. എന്നാല്‍ സാമുദായിക സന്തുലനം ഉറപ്പാക്കാന്‍ ഊഴവ സ്ഥാനാര്‍ത്ഥി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിന്‍ പീറ്ററിനെ വെട്ടി പി. മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സീറ്റ് നഷ്ടപ്പെട്ടതോടെ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അനുനയത്തിനായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല റോബിന്‍ പീറ്ററിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് അനുനയ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് വിമതനാകാനില്ലെന്ന് ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെന്ന് റോബിന്‍ പീറ്റര്‍ വ്യക്തമാക്കി.

അതേസമയം കോന്നി ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ശബരിമല ഒരു മൂന്നുമാസം കൊണ്ട് അവസാനിക്കുന്ന പ്രശ്‌നമല്ല.ശബരിമലയും വികസനപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളുമെല്ലാം പ്രചാരണ വിഷയങ്ങളാവുമെന്ന് സുരേന്ദ്രന്‍ മീഡിയാ വണ്ണിനോട് പറഞ്ഞു.സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശക്തമായ അവമതിപ്പ് ജനങ്ങള്‍ക്കുണ്ട്. ഇതാണ് പാലായില്‍ കണ്ടത്. ഇത് രണ്ടും ബി.ജെ.പിയെ സംബന്ധിച്ചിടുത്തോളം പ്രസക്തമായ കാര്യങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top