കോന്നിയില്‍ കോണ്‍ഗ്രസിന് കോട്ടകള്‍ തകര്‍ത്ത് ജനീഷ്‌കുമാറിന്റെ ലീഡ് 4662 കടന്നു.

കോന്നി: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി. യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍ മുന്നേറുകയാണ്. 5003 വോട്ടുകള്‍ക്ക് മുന്നില്‍.വട്ടിയൂര്‍കാവിലും കോന്നിയിലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് എല്‍.ഡി.എഫിന്റെ മുന്നേറ്റം.കോന്നിയില്‍ തുടക്കത്തില്‍ യു.ഡി.എഫിന്റെ പി. മോഹന്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് ജനീഷ് കുമാറിന്റെ വന്‍ മുന്നേറ്റമാണ് മണ്ഡലത്തില്‍ കണ്ടത്. ഇവിടെ മൂന്നാം സ്ഥാനത്താണ് ബി.ജെ.പിയുടെ കെ. സുരേന്ദ്രന്‍.

കോന്നിയില്‍ 1996 ല്‍ ന് ശേഷം എല്‍.ഡി.എഫ് ഇതുവരെ വിജയിച്ചിട്ടില്ല.അതേസമയം വട്ടിയൂര്‍കാവില്‍ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി.കെ പ്രശാന്ത് മുന്നേറുകയാണ്. അരൂരില്‍ 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ മുന്നേറുകയാണ്.അതേസമയം വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന്‍റെ ലീഡ് 8360 ആയി. വട്ടിയൂര്‍ക്കാവില്‍ നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് വന്‍ തിരിച്ചുവരവാണ് നടത്തിയത്.തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിന്‍റെ പരസ്യപിന്തുണ യുഡിഎഫിനെ തുണച്ചില്ലെന്നാണ് നിലവിലെ ലീഡ് വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top