കാ​പ്പ​ൻ വ​രു​ന്നോ..! മാണി സി കാപ്പനെ യുഡിഫ് ലേക്ക് ക്ഷണിച്ച് എം എം ഹസ്സൻ

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി​ക്ക് എ​ൽ​ഡി​എ​ഫി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ പ​ര​സ്യ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് യു​ഡി​എ​ഫി​ലേ​ക്ക് ക്ഷ​ണം.ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​നാ​ണ് കാ​പ്പ​നെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. യു​ഡി​എ​ഫി​ൻറെ ന​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ മു​ന്ന​ണി സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.

പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ എ​ൻ​സി​പി​യെ ഇ​ട​തു​മു​ന്ന​ണി​യി​ൽ ത​ഴ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു കാ​പ്പ​ൻ വി​മ​ർ​ശ​നം. സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ എ​ൻ​സി​പി​ക്ക് വേ​ണ്ട പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ഷേ​ധം എ​ൽ​ഡി​എ​ഫി​ൽ രേ​ഖ​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പ്ര​തി​ഷേ​ധം എ​വി​ടെ​യും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​നി തു​റ​ന്നു പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും കാ​പ്പ​ൻ വ്യ​ക്ത​മാ​ക്കി. എണ്ണം യുഡിഫ് ലേക്ക് പോകുന്ന കാര്യം ഇതുവരെ പരിഗണനയിലില്ലെന്നു കപ്പനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

Top