താരപ്പോരാട്ടം; ജഗദീഷിനെയും ഭീമന്‍രഘുവിനെയും ചവിട്ടിതാഴ്ത്തി ഗണേഷ് കുമാറിന് ജയം

K-B-Ganesh-Kumar

പത്തനാപുരം: ചലച്ചിത്ര രംഗത്ത് കാലിടറിയാലും രാഷ്ട്രീയത്തില്‍ ഗണേഷ് കുമാറിനെ തോല്‍പ്പിക്കാന്‍ പറ്റുമോ? താരപ്പോരാട്ടം നടന്ന പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍ വിജയിച്ചു. എതിരാളികളായ സിനിമാ നടന്‍ ജഗദീഷിനെയും ഭീമന്‍രഘുവിനെയും വമ്പിച്ച ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ചാണ് ഗണേഷ് പത്തനാപുരത്ത് സ്ഥാനം ഉറപ്പിച്ചത്.

23971 വോട്ടിനാണ് ഗണേഷിന്റെ ജയം. ജഗദീഷാണ് രണ്ടാം സ്ഥാനത്ത് എത്തി. സിനിമാക്കാരിറങ്ങി ഇത്രവലിയ താരപ്പോരുനടത്തുന്ന മണ്ഡലം സംസ്ഥാനത്ത് വേറെയില്ല. നാലാമത്തെ പോരിനിറങ്ങിയ ഗണേഷ്‌കുമാറും അധ്യാപകപ്പണിവിട്ട് സിനിമയിലെത്തിയ ജഗദീഷ് എന്ന പിവി ജഗദീഷ്‌കുമാറും സിനിമാക്കാരുടെ ഭീമന്‍രഘു എന്ന രഘു ദാമോദരനും ജില്ലയുടെ കിഴക്കന്‍ മലയോരം ചവിട്ടിത്തള്ളിയാണ് യുദ്ധത്തിനിറങ്ങിയത്. താരപ്പോരിന് അന്ത്യം കുറിച്ച് ഒടുവില്‍ വിജയം ഗണേഷ്‌കുമാറിനൊപ്പം.

Top