ജിഗ്നേഷ് സ്ഥാനാര്‍ത്ഥിയാകും; പിന്തുണച്ച് കോണ്‍ഗ്രസും ആം ആദ്മിയും; ഗുജറാത്തില്‍ ബിജെപിയെ തറപറ്റിക്കാന്‍ പുത്തന്‍ അടവുകള്‍

അഹമ്മദാബാദ്: ബിജെപിയാണ് തന്റെ മുഖ്യ എതിരാളി എന്ന് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ച ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിയില്ല. മത്സരം നടക്കേണ്ടത് ജിഗ്നേഷ് മേവാനിയും ബി.ജെ.പിയും തമ്മിലാണെന്നതിനാലാണ് തങ്ങള്‍ പിന്‍മാറുന്നതെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ജിഗ്നേഷിന് എല്ലാവിധ ആശംസകളും നേരുന്നതായും കെജ്രിവാള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാമിലാണ് മേവാനി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേവാനി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സ്വതന്ത്രനായാണ് മത്സരം. ജിഗ്നേഷിനെതിരെ മത്സരത്തിനില്ലെന്ന് വാദ്ഗാം എം.എല്‍.എ മണിഭായി വഗേലയും വ്യക്തമാക്കി. ജിഗ്നേഷിന് കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ജിഗ്നേഷിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

Top