ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം

ഗോവയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം തുടങ്ങി.വ്യാഴാഴ്ച തന്നെ ബിജെപി നേതാക്കള്‍ ​​ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

40 അം​ഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. നിലവില്‍ 19 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. കോണ്‍ഗ്രസ് 12 സീറ്റുകളിലും തൃണമൂല്‍ എം ജി പി സഖ്യം മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആറ് സീറ്റുകളില്‍ മറ്റുള്ളവര്‍ ആണ് ലീഡ് ചെയ്യുന്നത്. ഇതോടെ ചെറുകക്ഷികളെ കൂട്ടുപിടിച്ച്‌ ഭരണം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top