പിണറായി മന്ത്രിസഭയില്‍ കയറിപ്പറ്റിയവര്‍ക്ക് ലോട്ടറി അടിച്ചു; ഒരു ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം; പത്താം ക്ലാസ് വിവരമുള്ളവര്‍ക്ക് 80,000; കോണ്‍ഗ്രസ് ഇതങ്ങനെ സഹിക്കും

51520_1470965427

തിരുവനന്തപുരം: തോമസ് ഐസക് നേരത്തെ കഴിഞ്ഞ സര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവെച്ച കടങ്ങള്‍ തീര്‍ക്കണം, ഖജനാവ് കാലിയാണ് എന്നൊക്കെ പറഞ്ഞു. എന്നാല്‍, നേതാക്കന്മാരുടെ ശമ്പളം കേട്ടാല്‍ ഞെട്ടും. വാരിക്കോരിയാണ് ശമ്പളം നല്‍കുന്നത്. അതിനൊന്നും ഒരു പ്രശ്‌നവുമില്ല. പിണറായി മന്ത്രിസഭയില്‍ കയറിപ്പറ്റിയവര്‍ക്ക് ലോട്ടറി അടിച്ചതു പോലെയാണ്.

പേശ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു ലക്ഷത്തില്‍ കൂടുതലാണ് ശമ്പളം. പത്താം ക്ലാസും ഗുസ്തിയുമായി പിഎ ആയവര്‍ക്കോ മാസത്തില്‍ 80,000 രൂപയും. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തുടങ്ങി യവ രുടെ പേഴ്സണല്‍ സ്റ്റാഫില്‍ നേരിട്ട് നിയമനം ലഭിച്ച വരുടെ പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ 2014 ജൂലായ് ഒന്ന് മുതലുള്ള മുന്‍കാല പ്രാബ്യലത്തോടെ പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശമ്പളപരിഷ്‌കരണ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വിവാദമുണ്ടാകാതിരിക്കാന്‍ കുരതലോടെയാണ് നീക്കങ്ങള്‍. മുന്‍കാല പ്രാബല്യത്തിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന സമയത്ത് അവര്‍ക്കൊപ്പമുണ്ടായവര്‍ക്ക് കൂടി ആനുകൂല്യം നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളെ തള്ളിക്കളയുമെന്നായിരുന്നു പ്രതീക്ഷ.

മന്ത്രിമാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ളവരെ പേഴ്സണല്‍ സ്റ്റാഫിലെടുക്കാം. സിപിഐ(എം)-സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ അനുമതിയും വേണം. വിദ്യാഭ്യാസ യോഗ്യതയൊന്നും ഇതില്‍ മാനദണ്ഡമാകാറില്ല. മന്ത്രിയുമായും അവരുടെ പാര്‍ട്ടിയുമായുള്ള വിധേയത്വം മാത്രമാണ് കണക്കിലെടുക്കുക. ഇങ്ങനെ കടന്നു കൂടുന്നവര്‍ക്കാണ് ഉയര്‍ന്ന ശമ്പളം നല്‍കുന്നതെന്നാതാണ് വ്സ്തു. താമസിയാതെ എംഎല്‍എമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്കും ശമ്പളം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഓരോ മന്ത്രിക്കും 25 സ്റ്റാഫുകളെ നിയമിക്കാം. ഇതില്‍ സര്‍ക്കാര്‍ സര്‍വ്വീസിന് പുറത്ത് നിന്ന് നിയമിക്കുന്നവര്‍ക്കാണ് ഈ കൂടിയ ആനുകൂല്യം ലഭിക്കുക.

ഇതനുസരിച്ച് പേഴ്സണല്‍ സ്റ്റാഫില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നയാള്‍ക്ക് മിനിമം പെന്‍ഷന്‍ 1200രൂപയില്‍ നിന്ന് 2400 രൂപയായി ഉയരും. പ്രൈവറ്റ്സെക്രട്ടറി, അഡിഷണല്‍ പ്രൈവറ്റ്സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ്സെക്രട്ടറി തസ്തികകളിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്നവര്‍ക്ക് ഗവ.സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പളസ്‌കെയിലാകും ലഭിക്കുക. പുതുക്കിയ സ്‌കെയിലനുസരിച്ച് ഇത് 77400-1,15,200 രൂപയായിരിക്കും. അസിസ്റ്റന്റ് പ്രൈവറ്റ്സെക്രട്ടറി തസ്തികയില്‍ നേരിട്ട് നിയമനം ലഭിക്കുന്നവര്‍ക്ക് അണ്ടര്‍സെക്രട്ടറി റാങ്കിലുള്ള ശമ്പളം ലഭിക്കും. ഇതിന്റെ പുതുക്കിയ സ്‌കെയില്‍ 45800-89,000 ആണ്.

പേഴ്സണല്‍ അസിസ്റ്റന്റ്, അഡിഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് സെക്ഷന്‍ ഓഫീസറുടെ ശമ്പളമാണ് ലഭിക്കുക. ഇത് 36600-79200 ആണ് പുതുക്കിയ സ്‌കെയില്‍. സര്‍ക്കാര്‍സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃതസ്തികയിലെ ശമ്പളം ലഭിക്കും.

Top