സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിന്നില്‍ വ്യാജ മദ്യമാഫിയ

കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പവിത്രേശ്വരം ഇരുതനങ്ങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. മാഫിയയുടെ ഭാഗമായ സുനിലാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു.

പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ദേവദത്തന്‍ സജീവമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുനിലിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പവിത്രേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കൊലപാതകം. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top