വിഎസിന് ഭൂരിപക്ഷം ലഭിക്കുമെന്നത് നടക്കാത്ത സ്വപ്‌നമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

vellapally-natesan

ബത്തേരി: മലമ്പുഴയില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസിന് ഭൂരിപക്ഷം ലഭിക്കുമെന്നത് നടക്കാത്ത സ്വപ്‌നമാണ്. വിഎസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എംഎല്‍എ സ്ഥാനം കൊത്തിയെടുത്തു പറക്കുന്ന ദേശാടനപ്പക്ഷിയാണ് വിഎസ്. വിതച്ച ശേഷം അത് കൊത്തിയെടുത്തു പറക്കുകയാണ് രീതി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയല്ല മറിച്ച് എന്‍ഡിഎ ഭരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. യുഡിഎഫിന്റെ തകര്‍ച്ച കണ്ട് കസേരയില്‍ കയറാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. ജിഷയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടിയില്ല.

മുസ്ലിം സമുദായത്തിന് എട്ടു പാര്‍ട്ടികളും ക്രിസ്ത്യന്‍ സമുദായത്തിന് ഏഴു പാര്‍ട്ടികളുമുണ്ട്. എന്നിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഹിന്ദു സമുദായത്തില്‍ ഒരു പാര്‍ട്ടി വന്നപ്പോള്‍ എല്ലാവരും വേട്ടയാടുകയാണ്. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഭാര്യ പ്രീതിയ്‌ക്കൊപ്പം ഹെലികോപ്റ്ററിലാണ് വെള്ളാപ്പള്ളി ബത്തേരിയിലെത്തിയത്. ഉച്ചയ്ക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലെത്താന്‍ വീണ്ടും പാലക്കാട്ടേയ്ക്ക് ഹെലികോപ്റ്ററില്‍ വെള്ളാപ്പള്ളി മടങ്ങി. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി. കെ. ജാനുവിനെ അരിയാഹാരം കഴിക്കുന്നവരും വിവരമുള്ളവരും വോട്ടു ചെയ്തു വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top