വിരട്ടി സീറ്റ് വാങ്ങി വീരന്‍,സിപിഎമ്മിന് ബേബി,കോണ്‍ഗ്രസ്സില്‍ ആന്റണിയല്ലാതെ മറ്റാരുമില്ല,രാജ്യസഭ സീറ്റ് വിശേഷങ്ങള്‍ ഇങ്ങനെ.

തിരുവനന്തപുരം: വലതും ഇടതും മാറി മാറി വീരേന്ദ്ര കുമാര്‍ ചര്‍ച്ച ചെയ്തത് വെറുതെയായില്ല. മാതൃഭൂമി പത്രത്തെ പൂര്‍ണ്ണമായും എതിരാക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്‍പ്പര്യമില്ല. ഇതോടെ രാജ്യസഭാ സീറ്റ് യുഡിഎഫിലെ ഘടകകക്ഷിയായ ജെഡിയുവിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും ഇതിനെ അനുകൂലിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് തോല്‍ക്കുമെന്ന് വീരേന്ദ്ര കുമാറിന് പോലും അറിയാമായിരുന്നു. എന്നിട്ടും മത്സിരച്ചത് തോറ്റാല്‍ ലഭിക്കാന്‍ സാധ്യതയുള്ള രാജ്യസഭാ സീറ്റില്‍ കണ്ണുവച്ചാണ്. അതുകൊണ്ട് തന്നെ ഈ രാജ്യസഭാ സീറ്റ് പാര്‍ട്ടിയില്‍ നിന്ന് വീരേന്ദ്രകുമാറിന് തന്നെ ലഭിക്കും.AK-Antony

കോണ്‍ഗ്രസിനാണ് ജയ സാധ്യതയുള്ള രണ്ടാമത്തെ സീറ്റ്. സ്ഥാനം ഒഴിയുന്നത് ആന്റണിയാണ്. ആന്റണിയുടെ ആരോഗ്യ നില മോശമായപ്പോള്‍ പലരും ഈ സ്ഥാനം സ്വപ്‌നം കണ്ടവരുണ്ട്. എന്നാല്‍ അസുഖ പ്രശ്‌നമെല്ലാം മാറിയതോടെ ആന്റണി രാഷ്ട്രീയത്തില്‍ സജീവമായി. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആന്റണിയെ ഡല്‍ഹിയില്‍ വേണം. അവരുടെ പ്രധാന ഉപദേഷ്ടാവാണ് ആന്റണി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ആരും രാജ്യസഭാ സീറ്റ് സ്വപ്‌നം കാണുന്നില്ല. എല്ലാവരും ആന്റണിക്കായി വാദിക്കുന്നു. കോണ്‍ഗ്രസിലെ മറ്റൊരു മുതിര്‍ന്ന നേതാവായ വയലാര്‍ രവിക്ക് ഇനി വിശ്രമ ജീവിതമാകും. രാജ്യസഭയിലേക്ക് ഇനി അവസരം കിട്ടില്ലെന്ന് രവിയെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ഒഴിവ് വരുന്ന മൂന്നാം സീറ്റില്‍ സിപിഎമ്മിന് അവരുടെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാം. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കാകും സീറ്റെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ അംഗമായി ബേബി ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന മേഖല മാറ്റുകയാണ്. ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായിരുന്ന ബേബി, ഡല്‍ഹിയിലായിരുന്നു ഏറെക്കാലം പ്രവര്‍ത്തിച്ചത്. എന്നാല്‍ പത്തുകൊല്ലം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്ക് നോട്ടമിട്ടു. വിദ്യാഭ്യാസ മന്ത്രിയുമായി. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ബേബിയുടെ സാന്നിധ്യം കുറഞ്ഞു. വീണ്ടും ഡല്‍ഹിയിലേക്ക്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബേബിയെ പോലൊരു നേതാവിനെ രാജ്യസഭയില്‍ സിപിഎമ്മിനും വേണം.baby

ഈ സാഹചര്യത്തിലാണ് ബേബി ഡല്‍ഹിക്ക് പോകുന്നത്. എംപിയാക്കാന്‍ സിപിഎമ്മില്‍ ധാരണയുമായിട്ടുണ്ട്. നിലവില്‍ എംപി സ്ഥാനം ഒഴിയുന്ന ബാലഗോപാല്‍ നിയമസഭയിലേക്ക് മത്സരിപ്പിക്കും. ടിഎന്‍ സീമയ്ക്ക് തിരുവനന്തപുത്തെ പ്രധാന സീറ്റുകളില്‍ ഒന്ന് നല്‍കുന്നതും സിപിഐ(എം) പരിഗണനയിലുണ്ട്. ഏതായാലും ബേബി ആയതു കൊണ്ട് തന്നെ സിപിഎമ്മിലും രാജ്യസഭാ സീറ്റില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല. കൊല്ലത്തെ ലോക്‌സഭാ തോല്‍വിയുമായി ബന്ധപ്പെട്ട് ബേബി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. തന്റെ നിയമസഭാ മണ്ഡലമായ കുണ്ടറയില്‍ പോലും ബേബിക്ക് വോട്ട കുറഞ്ഞു. തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നു ബേബി നിലപാട് എടുത്തു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ ബേബി എംഎല്‍എ ആയി തുടര്‍ന്നു.

സിപിഎമ്മിന്റെ ഭാവി ദേശീയ നേതാവായി ബേബിയെ കാണുന്നവരുമുണ്ട്. സീതാറാം യെച്ചൂരിക്ക് ശേഷം ബേബി ജനറല്‍ സെക്രട്ടറിയാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയില്‍ കേരള ഘടകത്തിന് സ്വാധീനം കൂടുന്ന സാഹചര്യത്തിലാണ് ഇത്. എംപിയായി ബേബി ഡല്‍ഹിക്ക് പോകുന്നതിന് പിന്നില്‍ ഇത്തരമൊരു രാഷ്ട്രീയവുമുണ്ട്.

Top