ജെബി മേത്തറിന്റേത് പേയ്മെന്റ്റ് സീറ്റ് -യുഡിഎഫിൽ പൊട്ടിത്തെറി.കൊടികളും ഫ്‌ളാറ്റുകളും കൊടുത്ത് വിലക്ക് വാങ്ങിയതെന്ന് സോഷ്യൽ മീഡിയ

കൊച്ചി : കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തറിന്റേത് പേയ്മെന്റ്റ് സീറ്റ് ആണെന്ന് പരക്കെ ആരോപണം .ഏകദേശം 1000 കൊടിയലധികം ആസ്തിയുള്ള മേത്തർ കുടുംബത്തിലെ അംഗം എന്ന നിലയിൽ പണം കൊടുത്തതാണ് പ്രമുഖ കോൺഗ്രസ് നേതാക്കളെ ഒഴിവാക്കി ആ സ്ഥാനം ജെബി മേത്തർക്ക് കിട്ടിയതെന്ന് സോഷ്യൽ മീഡിയായിൽ പരക്കെ ആരോപണം ഉയർന്നിരുന്നു .അതിനിടെയാണ് കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറിക്ക് കാരണമായ ആരോപണം ഉയർന്നത് .ജെബി മേത്തരുടേത് പേമെന്റ് സീറ്റ് എന്ന ആരോപണം ഉയർത്തി യുഡിഎഫ് ഘടക കക്ഷി തന്നെ വന്നത് കോൺഗ്രസിന് കടുത്ത തിരിച്ചടി ആയിരിക്കുകയാണ് .

ജെബിയെ സ്ഥാനാർത്ഥിയാക്കാനുള്ള എ ഐ സി സി തീരുമാനത്തെ വിമർശിച്ച് യു ഡി എഫിലെ ഘടകകഷിയായ ആർ എസ് പിയും രംഗത്ത് .കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്മെന്റ സീറ്റാണെന്നാണ് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആരോപിക്കുന്നത്. രാജ്യസഭ സീറ്റ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തർ പണം കൊടുത്ത വാങ്ങിയതാണെന്നായിരുന്നു എഎ അസീസിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പിടി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളനത്തിൽവെച്ചായിരുന്നു എ എ അസീസിന്റെ വിമർശനം. ”ഒരു പിടി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നു. അവസാനം ആര്‍ക്കാണ് കിട്ടിയത്, ജെബി മേത്തറിന്. മേത്തര്‍ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. അപ്പം രണ്ട് കാര്യം, ഒന്ന് ചെറുപ്പക്കാരിയായ ഒരു പെണ്ണ്. രണ്ട് മുസ്ലീംസമുദായത്തിലെ പെണ്ണ്. എഎ റഹീമിന് സി പി എം സീറ്റ് കൊടുത്തപ്പോള്‍, അതിന് ബദലായി കോണ്‍ഗ്രസ് ജെബി മേത്തറിന് കൊടുത്തു.”- എഎ അസീസ് പറഞ്ഞു.

അസീസിന്റെ പ്രസ്താവന മുന്നണിക്ക് അകത്ത് വലിയ വിമർശനങ്ങള്‍ക്കാണ് ഇടംകൊടുത്തിരിക്കുന്നത്. ആർ എസ് പി നേതാവിന് ശക്തമായ മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അസീസിന്റേത് തരംതാഴ്ന്ന പ്രസ്താവനയാണെന്നും അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം .

അസീസ് മുന്നണിക്ക് അകത്ത് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘യു ഡി എഫില്‍ കുറെക്കാലമായി പ്രശ്‌നമുണ്ടാക്കാന്‍ അസീസ് ശ്രമിക്കുകയാണ്.ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് തെളിയിക്കണം. തരംതാഴ്ന്ന പ്രസ്താവന നടത്തരുത്. അസീസിനെ പ്രേമചന്ദ്രന്‍ ഉപദേശിക്കണം. പ്രസ്താവനയെ അവജ്ഞയോടെ തള്ളക്കളയുന്നു.” -ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം പ്രസ്താവന വിവാദമായതോടെ തിരുത്തുമായി എ എ അസീസ് രംഗത്ത് എത്തിയിട്ടുണ്ട്. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ആർ എസ് പി നേതാവിന്റെ വിശദീകരണം. അത്തരത്തിലുള്ള പ്രചരണം വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അസീസിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.

അതേസമയം, പാർലമെന്ററി രംഗത്ത് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനം കൂടി പരിഗണിച്ചാണ് ജെബി മേത്തറിന് സീറ്റ് നല്‍കിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ‘ നാൽപ്പത്തി രണ്ട് വർഷത്തിന് ശേഷമാണ് കോൺഗ്രസ് പ്രതിനിധിയായി കേരളത്തിൽ നിന്നും ഒരു വനിത രാജ്യസഭയിലേക്ക് പോകുന്നത്. പാർലമെന്ററി രംഗത്ത് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനം കൂടി പരിഗണിച്ചാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്’- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു

Top