ബിജെപി അശ്ലീല സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കില്‍; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ പരിഹാസം

അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രകടന പത്രികയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്കു നേരെ കടുത്ത വിമര്‍ശനവുമായി പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പിന് വേണ്ടി ലൈംഗിക സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നതിനാല്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നു പോയെന്ന് ഹര്‍ദിക് പട്ടേല്‍ പരിഹസിച്ചു.

തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് പ്രകടന പത്രിക ഇല്ലാത്തതിന്റെ പേരില്‍ ബി.ജെ.പിക്കു നേരെ വിമര്‍ശനമുയരുന്നത്. ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹര്‍ദിക് പട്ടേല്‍ കടുത്ത പരിഹാസം ഉന്നയിച്ചത്. ഹര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സി.ഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിന് പിന്നില്‍ ബി.ജെ.പി ആണെന്നായിരുന്നു അവരുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രകടന പത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബി.ജെ.പി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രകടന പത്രികയില്ലാതെയാണ് ആദ്യ ഘട്ടത്തിന്റെ പ്രചാരണം സമാപിച്ചത്. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി നേരത്തേ തിരഞ്ഞെടുപ്പ് ദര്‍ശന രേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍ പതിവു രീതിയിലുള്ള പ്രകടനപത്രികയുടെ രൂപത്തിലായിരുന്നില്ല അത്. അടുത്ത അഞ്ചു വര്‍ഷം പാര്‍ട്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്ന പ്രകടപത്രികയില്‍ നിന്നും സാങ്കേതികമായി അതിനുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് എതിര്‍കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Top