ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കെസി ജോസഫ് വോട്ട് പിടിക്കുന്നു; ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും ജോസഫ് പടിക്ക് പുറത്താകുമെന്ന് ഉറപ്പ്

43107_1461130501

കണ്ണൂര്‍: ആളുകളെ ഭീഷണിപ്പെടുത്തി വോട്ട് പിടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വോട്ട് ചോദിച്ച് ആളുകളുടെ മുന്നിലെത്തുന്ന നേതാക്കള്‍ക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരികയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മോഹന വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് പിടിക്കുന്നത് ഇത്തവണ ഏതായാലും നടക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സാഹചര്യത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കെസി ജോസഫ് എംഎല്‍എയ്‌ക്കെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും സിറ്റിങ് എംഎല്‍എ കെ സി ജോസഫ് പണ്ടേ പടിക്ക് പുറത്താകുമെന്നത് ഉറപ്പാണ്. അത്രയ്ക്കുണ്ട് ഇരിക്കൂര്‍ മണ്ഡലത്തില്‍ കെ സി ജോസഫിനെതിരായ പ്രതിഷേധം. 35 കൊല്ലത്തോളം എംഎല്‍എ ആയിരുന്നുന്നിട്ടും മണ്ഡലത്തിന് വേണ്ടി കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാത്ത കോണ്‍ഗ്രസ് നേതാവെന്നാണ് ഇവിടുത്തെ വോട്ടര്‍മാര്‍ കെ സി ജോസഫിനെ ഇപ്പോള്‍ കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസഫിന് പകരം സ്വന്തം നാട്ടുകാരനായ ഒരു പുതുമുഖം സ്ഥാനാര്‍ത്ഥിയാകണമെന്ന് ഇവര്‍ ആഗ്രഹിക്കുകയും ചെയ്തു. സജീവ് ജോസഫിന്റെ പേര് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിട്ടും ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തത്തില്‍ ജോസഫ് വീണ്ടും സ്ഥാനാര്‍ത്ഥിയായി. എന്നാല്‍, അനുദിനം പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കെ സി ജോസഫിന്റെ വിജയപ്രതീക്ഷ മങ്ങുകയാണ്.

ഇരിക്കൂറിലെ യുവാക്കളായ വോട്ടര്‍മാര്‍ ഒന്നടങ്കം കെ സി വേണ്ട എന്ന അഭിപ്രായത്തിലാണ്. ഈ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ അവര്‍ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. മണ്ഡലത്തില്‍ എത്രത്തോളും കെ സി വിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവുകളായിരുന്നു ഫേസ്ബുക്കിലെ പ്രതിഷേധങ്ങള്‍. നേതാക്കള്‍ രംഗത്തിറങ്ങി ശാന്തമാക്കാന്‍ തുനിഞ്ഞെങ്കിലും മണ്ഡലത്തില്‍ ഒന്നും ശമിക്കുന്ന മട്ടില്ല. സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ഇനിയും സമയുമുണ്ടെന്നാണ് അവരുടെ വാദം. ഒരു തരത്തിലും എതിര്‍പ്പിനെ അതിജീവിക്കാന്‍ കഴിയാതെ വന്നതോടെ മന്ത്രിയെന്ന പവറും പൊലീസിനെയും ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് കെ സി ജോസഫിന്റെ ശ്രമം.

പ്രതിഷേധക്കാരുടെ വായ് തുന്നിക്കെട്ടാന്‍ വേണ്ടി സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനായ യുവാവിനെതിരെ പൊലീസില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെ സി ജോസഫ് അനുകൂലികള്‍. ഉളിക്കല്‍ മണ്ഡപ പറമ്പിലെ ഇടച്ചേരിയില് ബിനോയി(42)ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. കുടിവെള്ള പ്രശ്നത്തിന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെ പലരും തടയുന്നത്. എന്നാല്‍, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തെറ്റാണെന്നും കാണിച്ചാണ് കെ സി അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

കെ സി ജോസഫിനെതിരെ അതിരൂക്ഷമായ സോഷ്യല്‍ മീഡിയ പ്രചരണം നടക്കുന്നുണ്ട്. കെ സിയെ വേണ്ട എന്ന വിധത്തിലുള്ള ഫേസ്ബുക്ക് പേജുകളില്‍ പതിനായിരങ്ങള്‍ അംഗങ്ങളാണ് താനും. ഇവരെല്ലാം തന്നെ കെസിയുടെ വികസന വാദങ്ങളെ തള്ളിയുള്ള ചര്‍ച്ചകളാണ് ഇവിടെ കെസി വീണ്ടും മത്സരിക്കരുതെന്നും അഭിപ്രായങ്ങല്‍ നിറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെ സി ജോസഫ് കോണ്‍ഗ്രസ് അനുകൂലി കൂടിയായ യുവാവിനെതിരെ കേസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വ്യാജ വാര്‍ത്ത ചമച്ചുവെന്നാരോപിച്ച് ഐപിസി 171 ജി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഐപിസി 153 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിനോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാവിനൊപ്പം നൂറ് കണക്കിന് പേര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ബിനോയിക്കെതിരെ കേസെടുത്തെങ്കില്‍ സമാനമായ കുറ്റം ചെയ്ത പതിനായിരങ്ങള്‍ ഉണ്ട്. അതുകൊണ്ട് തങ്ങള്‍ക്കെതിരെയും കേസെടുക്കണം എന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇങ്ങനെ വരുന്നതോടെ എന്തു നടപടി എടുക്കണമെന്ന് പൊലീസും ആശയക്കുഴപ്പത്തിലാണ്.

കഴിഞ്ഞ ദിവസം കെ സി ജോസഫിനെ വികസന നായകനാക്കി മുഖ്യമന്ത്രി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. കെസി ജോസഫിനെ ഇരിക്കൂറിന് വേണ്ടെന്ന് പറഞ്ഞ് നിരവധി പേര്‍ കമന്റുകള്‍ ഇട്ടു. വികസന നായകനാണെങ്കില്‍ സ്വന്തം നാട്ടില്‍ പോയി മത്സരിക്കട്ടെ, അല്ലാതെ, ഒരുവാടക വീടു പോലുമില്ലാത്ത കെ സി ഇരിക്കൂറില്‍ വേണ്ടെന്നുമായിരുന്നു കമന്റുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ‘പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന അര്‍ത്ഥത്തില്‍ ‘ഇരിക്കൂര്‍ ഹു വില്‍ ബെല്‍ ദ കാറ്റ്’ എന്ന ഫെയ്ബൂക്ക് കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. കെസി ജോസഫിനെതിരായ പ്രചരണമാണ് ഈ കൂട്ടായ്മയില്‍ നടക്കുന്നത്.

ഇത് കൂടാതെ മറ്റ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലും കെ സി ജോസഫ് വിരുദ്ധ പ്രചചരണം ശക്തമാണ്. കെസി വിരുദ്ധര്‍ കഴിഞ്ഞ ദിവസം ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് എആര്‍ അബ്ദുള്‍ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും പിന്മാറാഞ്ഞതിനാല്‍ എ ആര്‍ അബ്ദുള്‍ ഖാദറിനെ ആറു വര്‍ഷത്തേക്ക് ഡിസിസി പുറത്താക്കുകയും ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ സജീവ് ജോസഫിന്റെ പേരാണ് ഇരിക്കൂറില്‍ ഇത്തവണ കെപിസിസിയുടെ സാധ്യതാ പട്ടികയിലുണ്ടായിരുന്നു. മികച്ച പ്രതിച്ഛായയുള്ള സജീവിനെ ഒഴിവാക്കിയതാണ് അദ്ദേഹത്തിന്റെ അനുയായികളിലും ബഹുഭൂരിപക്ഷം കോണ്‍ഗ്രസുകാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ത്തിയത്. ഇപ്പോള്‍ എതിര്‍ക്കുന്നവരെ കേസില്‍ കുടുക്കാനുള്ള നീക്കത്തിനെതിരെ അതിലേറെ എതിര്‍പ്പാണ് ഉയരുന്നതും.

Top