കോണ്‍ഗ്രസ് തിരിച്ചു വരും; അപ്രതീക്ഷിതമായ തേല്‍വിയാണ് കേരളത്തില്‍ യുഡിഎഫിന് ഉണ്ടായതെന്ന് ഉമ്മന്‍

തിരുവനന്തപുരം: അഴിമതിക്കെതിരെ കേരളം വോട്ട് ചെയ്തു. യുഡിഎഫിനെ അടിച്ചു താഴെയിട്ട് ഇടത് സീറ്റുകള്‍ തൂത്തുവാരി. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു. അപ്രതീക്ഷിതമായ തോല്‍വിയാണ് യുഡിഎഫിന് ഉണ്ടായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഏതായാലും ഈ തോല്‍വിയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും പങ്കുണ്ട്. അതില്‍ കൂടുതലായി തനിക്ക് പങ്കുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാ കാര്യങ്ങളും ഗൗരവമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസ് ഏറ്റവും ശക്തമായ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി ശക്തമായി തിരിച്ചുവരും. പുതുപ്പള്ളിയിലെ ജനങ്ങള്‍ താന്‍ മല്‍സരിച്ചപ്പോഴെല്ലാം വളരെ ഉദാരമായ സമീപനമാണ് പുലര്‍ത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top