ശശി തരൂരിനെതിരെ ബിനോയ് വിശ്വം മത്സരിച്ചേക്കും? ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയില്‍? അരുണ്‍കുമാറും പരിഗണനയില്‍; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഐയില്‍ സജീവം

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഐയില്‍ സജീവം. തിരുവനന്തപുരത്ത് ബിനോയ് വിശ്വം മത്സരിച്ചേക്കും. രാജ്യസഭാ എംപിയായ ബിനോയ് സിപിഐ ദേശീയ സെക്രട്ടറിയാണ്. ശശി തരൂരിനെതിരെ അദ്ദേഹം രംഗത്തിറങ്ങുകയാണെങ്കില്‍ മത്സരം ശ്രദ്ധേയമാകും.

ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാറിനെ മാവേലിക്കരയില്‍ മത്സരിപ്പിക്കാനാണ് ആലോചന. എഐവൈഎഫ് നേതാവ് അരുണ്‍കുമാറും പരിഗണനയിലുണ്ട്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരില്‍ മുന്‍മന്ത്രി വിഎസ് സുനില്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും. അതേസമയം, കെപി രാജേന്ദ്രന്റെ പേരും ചര്‍ച്ചകളിലുണ്ട്. ടിഎന്‍ പ്രതാപന്‍ തന്നെ യുഡിഎഫിനായി രംഗത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. വയനാട്ടില്‍ പി പി സുനീറിനെ വീണ്ടും പരിഗണിച്ചേക്കും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ ഇദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top